?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

 

” എന്താടാ എന്താ പറ്റിയത്.? ”

 

ബൈക്ക് നിർത്തുന്നതിന് മുൻപ് തന്നെ ചാടി ഇറങ്ങി ഓടി രാഹുലിന്റെ അടുത്ത് വന്ന അനാസ് ചോദിച്ചു .

 

” ഒന്നുമില്ല ….. ദേ നോക്ക് ….. ”

 

രാഹുൽ അതും പറഞ്ഞ് കൈ ചൂണ്ടിയതും ഫ്രാങ്കോയെ ഹരീഷും ബിബിനും ചേർന്ന് ജീപ്പിലേക്ക് വലിച്ച് കയറ്റുന്നതാണ് കണ്ടത് .

 

” ഒരു പാട് മുറിഞ്ഞോ ചേട്ടായി …. ഹോസ്പ്പിറ്റലിൽ പോണോ….. ”

 

ഗീതു രാഹുലിനോട് ചോദിച്ചു .

 

” വേണ്ട ഇത് താനെ മാറിക്കോളും …. നീ പേടിക്കാതെ . ”

 

അപ്പോഴേക്കും പ്യൂൺ പിള്ളച്ചേട്ടൻ രാഹുലിന്റെ അടുത്തേക്ക് വന്നു .

 

” രാഹുലേ നിന്നെയും ഈ പെൺകൊച്ചിനെയും പ്രിൻസിപ്പാൾ വിളിക്കുന്നു , വേഗം വാ……. ”

 

അയാൾ വന്ന് അതും പറഞ്ഞ് വന്ന വഴിയേ വിട്ടു .

 

” പ്രശ്നമാകുമോ ചേട്ടായി ? ”

 

ഗീതു അല്പം ടെൻഷനോടെ ചോദിച്ചു .

 

” ഏയ് … ? പ്രശ്നമാകുമോ ? ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിന്റെ മുഖത്തേക്ക് നോക്കി .

 

രാഹുലിനെ മാത്രം നോക്കി രണ്ട് കണ്ണുകൾ അവിടെ ഉണ്ടായിരുന്നു . അവനെ മാത്രം നോക്കി നിന്ന ഒരു രാജകുമാരി , അവന്റെ രാജകുമാരി . ”

 

 

തുടരും ✍️…….

 

 

പ്രിയപ്പെട്ട കൂട്ടുകാരെ ……

 

ഇവിടെ ഓരോ കഥകൾ എഴുതുമ്പോഴും എഴുത്തുകാരയ ഒരു പറ്റം സുഹൃത്തുക്കൾ ആഗ്രഹിക്കുന്നത് കുറച്ച് കമന്റും ലൈക്കും മാത്രമാണ്. നിങ്ങളുടെ അഭിപ്രായം കമന്റായും ലൈക്കായും രേഖപ്പെടുത്തുക? .
ഞാൻ എഴുതിയതിൽ വച്ച് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥയാണ് ഞാൻ ഇപ്പോൾ എഴുതുന്ന ‘ അവൾ രാജകുമാരി ‘ എന്ന ഈ കഥ . ബാക്കിയുള്ള കഥകൾ അല്പം വേഗത കൂടി പോയി എന്ന് എനിക്ക് അറിയാം . എന്നാൽ ഈ കഥ കുറച്ച് ദീർഘിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് നടക്കുമോ എന്ന് അറിയില്ല എന്നാലും ശ്രമിക്കും? . അടുത്ത പാർട്ട് എപ്പോൾ വരും എന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കില്ല …. കൂടുതൽ ലാഗ് വരുത്തില്ല എന്നു മാത്രം പറയുന്നു . എല്ലാവർക്കും നന്ദി …….

 

VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ