?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

 

അൽപം ദൂരെ നിന്ന് നാല് ചെറുപ്പക്കാർ എന്റെ അടുത്തേക്ക് നടന്നു വരുകയാണ് . കണ്ടാലെ അറിയാം എവിടെയോ ഇരുന്ന് അടിച്ച് പൂക്കുറ്റിയായി നടന്നു വരുന്ന വഴിയാണ് , കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല . നാലു പേരും തമ്മിൽ തമ്മിൽ തോളിലൂടെ കയ്യൊക്കെ ഇട്ട് പാട്ടും പാടി ചിരിച്ച് രസിച്ച് ജോളിയായാണ് നടന്ന് വരുന്നത് . അവർ പതിയെ നടന്ന് എന്റെ അടുത്ത് വന്നു .

 

” ഹായ് ബ്രദർ …. എന്താ ഈ രാത്രി , വാട്ടീസ് അടിക്കാനുള്ള പ്ലാൻ ആണോ ….. സോറി ബ്രോ കമ്പനി തരാൻ ഉള്ള കപ്പാസിറ്റി ഇനി ഞങ്ങൾക്കില്ല …. ഇനി നാളെയാകാം . അപ്പൊ ഗുഡ് നൈറ്റ് ബ്രോ …. ”

 

അതിലൊരു ചെറുപ്പക്കാരൻ എന്നോട് അതും പറഞ്ഞ് കയ്യെടുത്ത് വീശി കാണിച്ച ശേഷം അവർ ഒരുമിച്ച് എന്റെ കോട്ടേഴ്സിന് അടുത്തുള്ള മറ്റൊരു കോട്ടേഴ്സിന് ഉള്ളിലേക്ക് കയറിപ്പോയി . അവർക്ക് ഒട്ടും ബോധം ഇല്ല എന്ന് എനിക്ക് മനസ്സിലായി .

 

” ആഹാ എന്തൊരു ഒരുമ . ”

 

ഞാൻ മനസ്സിൽ അറിയാതെ പറഞ്ഞു . അവരുടെ ഒരു മിച്ചുള്ള ആ നടത്തം കണ്ടാലെ അറിയാം ഏതോ കോളേജ് പിള്ളേർ ആണെന്ന് . അവരുടെ ആ പോക്ക് കണ്ട് എന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വന്ന് നിറഞ്ഞു .

 

ഞാൻ നടന്ന് അടുത്തുള്ള തടി കൊണ്ടുണ്ടാക്കിയ ഒരു ബഞ്ചിൽ കയറി കിടന്ന് മുകളിലേക്ക് നോക്കി .
ആകാശത്തിലെ നക്ഷത്രങ്ങൾ എണ്ണി കിടന്ന എന്റെ മനസ്സിലേക്ക് അറിയാതെ എന്റെ പഴയ കോളേജ് ലൈഫ് വന്ന് നിറഞ്ഞു . എന്നെ മാറ്റിയ ഞാൻ ഇന്ന് ഇവിടെ എത്താൻ കാരണമായ ആ ദിവസങ്ങളിലേക്ക് .

എന്റെ ജീവിതത്തിലെ കൊഴിഞ്ഞു പോയ ആ വസന്തകാലത്തേക്ക് .

<<<<<<<<<<>>>>>>>>>>>

 

5 വർഷങ്ങൾക്ക് മുൻപുള്ള മനോഹരമായ ഒരു ദിവസം

 

………………..

 

കേരളത്തിലെ പ്രശസ്തമായ ഒരു ഡിഗ്രി കോളേജ് . കോളേജ് കവാടം മുതൽ ഉള്ളിലേക്ക് മനോഹരമായ രീതിയിൽ പലതരം വസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് . കവാടത്തിന്റെ മുൻപിൽ തന്നെ വലിയ ഒരു ബാനറിൽ ” നവാഗതർക്ക് സ്വാഗതം ” എന്ന് അച്ചടിച്ച് വച്ചിട്ടുണ്ട് . പുതിയ ഒരു അധ്യായന വർഷത്തിന്റെ ആരംഭ ദിവസം …

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.