?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

” സാർ ഒപ്പം പോയിക്കോളൂ …. റൂം റെഡിയാണ് ”

 

ഒരു പുഞ്ചിരിയോടെ ആ യുവതി അത് പറഞ്ഞപ്പോൾ ഞാൻ മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം ആ റൂം ബോയിയുടെ കൂടെ മുന്നോട്ട് നടന്നു .

 

” സർ ബാഗ് ഞാൻ എടുക്കാം . ”

 

എന്റെ തോളിൽ കിടന്ന ബാഗ് ചൂണ്ടി കൊണ്ട് ആ പയ്യൻ പറഞ്ഞു .

 

” കുഴപ്പമില്ല … ഞാൻ കൊണ്ട് വന്നോളാം . ”

 

ഞാൻ ഒരു പുഞ്ചിരിയോടെ ആ പയ്യന് മറുപടി നൽകി .

 

റിസപ്ഷന് പുറത്ത് ഇറങ്ങി ഇന്റർലോക്ക് ചെയ്ത നടപ്പാത വഴി മുന്നോട്ട് നടന്നു. ഇരു വശവും അലങ്കാര ചെടികൾ കൊണ്ട് നടപ്പാത അലങ്കരിച്ചിരിക്കുന്നു അതോടൊപ്പം വിവിധ നിറത്തിലുള്ള അലങ്കാര ലൈറ്റുകളും . ഇരുവശവും ചെറിയ വീടുകൾ പോലെ തോന്നിപ്പിക്കുന്ന കോട്ടേഴ്സുകൾ . അൽപ ദൂരം നടന്ന് ഒരു കോട്ടേഴ്സിൽ ആ റൂം ബോയ് എന്നെ എത്തിച്ചു. കയ്യിലെ താക്കോൽ ഉപയോഗിച്ച് ഡോറ് തുറന്ന ശേഷം ആ പയ്യൻ ഉള്ളിലെ ലൈറ്റിന്റെ സ്വിച്ച് എല്ലാം ഓൺ ആക്കി .

 

” സർ കീ …. ”

 

അതും പറഞ്ഞ് ആ പയ്യൻ എന്റെ നേരെ കീ നീട്ടി . ഞാൻ കീ മേടിച്ച ശേഷം പേഴ്സിൽ നിന്ന് ഒരു നൂറ് രൂപ നോട്ട് അവന് കൊടുത്തു . സന്തോഷ പൂർവ്വം അവൻ അത് സ്വീകരിച്ചു .

 

 

” സർ … ആഹാരം എന്താണ് വേണ്ടത് എന്ന് വച്ചാൽ അകത്തെ ലാന്റ് ലൈനിൽ നിന്നും വിളിച്ചാൽ മതി . മെനു കാർഡ് ടേബിളിന്റെ പുറത്ത് ഉണ്ട് . ”

 

 

അവൻ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് നടന്നു . ഞാൻ അകത്ത് കയറി ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു . ബാഗ് തോളിൽ നിന്ന് ഊരി ടേബിളിൽ വച്ച് കാലിലെ ഷൂ ഒക്കെ വലിച്ച് ഊരി നിലത്തിട്ട ശേഷം കട്ടിലിൽ കയറി കിടന്നു .

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.