?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

അവളുടെ വെപ്രാളവും പരവേശവും കണ്ട് ഞാൻ പറഞ്ഞു .

 

” എന്നാൽ പറ …. ”

 

ആള് അൽപം ഗൗരവത്തിൽ പറഞ്ഞു .

 

 

” ഞാൻ കിട്ടിയ അഡ്രസ്സിൽ പോയി അന്വേഷിച്ചു . അവളുടെ അച്ഛൻ ജോലി ഉപേക്ഷിച്ച് അവിടുന്ന് കുടുംബത്തോടൊപ്പം എങ്ങോട്ടോ താമസം മാറി പോയി എന്നാ അറിയാൻ കഴിഞ്ഞത് ഒരു ആറ് മാസം മുൻപ് . അവർ എങ്ങോട്ടാണ് പോയത് എന്ന് അടുത്തുള്ളവർക്ക് ആർക്കും അറിയില്ല . പിന്നെ ഞാൻ ഇപ്പൊ ഒരു റിസോർട്ടിലാ . തൽക്കാലം ഇവിടെ തങ്ങാം ബാക്കി ഒക്കെ വഴിയേ ആലോചിക്കാം എന്ന് കരുതി ……. ”

 

 

ഞാൻ അവളോട് പറഞ്ഞു .

 

 

” ഇനി ഇപ്പൊ എന്ത് ചെയ്യാനാ ….. ? അത് പോട്ടേ ചേട്ടായിക്ക് ഇതെന്താ പറ്റിയത് . നാട്ടിൽ വന്ന ഉടനെ കുറ്റിയും പറിച്ച് അവളെ കുറിച്ച് അന്വേഷിച്ച് പോകാൻ ….. എനിക്ക് ചേട്ടായിയെ ഇപ്പൊ ഒട്ടും മനസ്സിലാകുന്നില്ല , ചേട്ടായിയെ കുറിച്ച് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നുമില്ല . എന്താ ചേട്ടായി സത്യത്തിൽ പറ്റിയത് . അവളെ ഇഷ്ടമല്ല എന്നല്ലേ നാഴികയ്ക്ക് നാൽപത് വട്ടം പറഞ്ഞോണ്ട് നടന്നത് . എന്നിട്ട് ഇപ്പൊ പെട്ടെന്ന് ചേട്ടായിക്ക് എന്താ ഒരു മനം മാറ്റം മ് ….? ”

 

ചെറിയ ഒരു ദേഷ്യത്തിൽ അവൾ എന്നോട് ചോദിച്ചു .

 

” ഗീതൂ ……. നീ ചോദിച്ച ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ നാലഞ്ച് ദിവസമായി . ഇതുവരെ എനിക്ക് പോലും അതിന്റെ ഉത്തരം കിട്ടിയിട്ടില്ല . അവളെ ഒന്ന് കാണണം എന്നുണ്ട് അതിന്റെ കാരണവും എനിക്ക് അറിയില്ല . അത് വിട് , ഇപ്പൊ എനിക്ക് തോന്നുന്നു മറ്റാരോ അല്ലെങ്കിൽ എന്തോ ഒന്ന് എന്നെ നിയന്ത്രിക്കുകയാണ് എന്നാ , എന്തോ അറിയില്ല …. മ് പിന്നെ അച്ഛനും അമ്മയും എന്ത് പറഞ്ഞു . ”

 

ഞാൻ ഫോണിന്റെ മറുവശത്തുള്ള എന്റെ കുഞ്ഞ് പെങ്ങൾ ഗീതുവിനോട് ചോദിച്ചു .

 

 

” എന്ത് പറയാൻ . എന്തായാലും ചേട്ടായി തെറ്റായ തീരുമാനം എടുക്കില്ല എന്ന് അച്ഛനും അമ്മയ്ക്കും നല്ല ഉറപ്പുണ്ട് .

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.