?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

 

മുന്നിലൂടെ കിടന്ന നീളൻ തലമുടി പുറകിലേക്ക് കൈ കൊണ്ട് മാറ്റിയ ശേഷം രാഹുലിന്റെ അടുത്തേക്ക് അവൻ നടന്നു . രാഹുലിനെ തല്ലാനായി ഫ്രാങ്കോ കൈ വീശിയതും രാഹുൽ അതിൽ നിന്ന് ഒഴിഞ്ഞ് മാറി . വലതു കയ്യില മുഷ്ടി ചുരുട്ടി ഫ്രാങ്കോയ്ക്ക് നേരെ നീങ്ങിയെങ്കിലും ഫ്രാങ്കോ രാഹുലിന്റെ കയ്യിൽ തന്റെ ഇടത് കൈ കൊണ്ട് ശക്തിയായി കയറി പിടിച്ചു . ഫ്രാങ്കോ ഒരു സൈക്കോയെപ്പോലെ ചിരിക്കാൻ തുടങ്ങി . അവൻ വലിച്ച് കയറ്റിയ ഡ്രഗ്ഗിന്റെ എഫക്ട് ആയിരുന്നു അത് . ഫ്രാങ്കോ രാഹുലിന്റെ നെഞ്ചിലേക്ക് പ്രതീക്ഷിക്കാതെ വളരെ വേഗത്തിൽ പഞ്ച് ചെയ്തു ഉടനെ തന്നെ ഇടത്തെ കൈ കൊണ്ട് രാഹുലിന്റെ വലത് കരണത്തും ശക്തമായി മുഷ്ടി ചുരുട്ടി ഇടിച്ചു .

 

നെഞ്ചിലെ ഇടി കൊണ്ട് ചുമച്ച് നിന്ന രാഹുലിന്റെ നെഞ്ചിലേക്ക് ഫ്രാങ്കോ ശക്തിയായി ചവിട്ടി രാഹുൽ നിലത്തേക്ക് മലർന്നടിച്ച് വീണു .
ഫ്രാങ്കോയുടെ മുഖത്ത് ഒരു അസുരന്റെ ചിരിയായിരുന്നു .

 

കണ്ടുകൊണ്ട് നിന്നവരുടെ കണ്ണുകളിൽ വീണ്ടും ഭയം നിറഞ്ഞു . ഫ്രാങ്കോയുടെ സുഹൃത്തുക്കളുടെ മുഖത്ത് ചെറിയ ചിരി വന്ന് തുടങ്ങി . ഇതിനിടയ്ക്ക് അടി കിട്ടി നിലത്ത് വീണ് കിടന്നിരുന്ന അജിത്തിനെ ബിബിനും ഹരീഷും ചേർന്ന് ജീപ്പിൽ കയറ്റിയുന്നു . അജിത്തിന് പകുതി ബോധം മാത്രമേ ഉള്ളൂ . വേദന ഉണ്ടെങ്കിലും പ്രണോയിയും ജിതിനും രാഹുലിനെ ഫ്രാങ്കോ തല്ലുന്നത് കണ്ട് രസിച്ച് നിൽക്കുയാണ് .

 

” ചേട്ടായീ അവൻ ബോക്സറാ …… സ്റ്റെപ്പ് മാറ്റിപ്പിടി ….. സ്റ്റെപ്പ് ത്രീ …….. ”

 

ഗീതു രാഹുലിനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു . അതുവരെ രാഹുലിനെയും ഫ്രാങ്കോയെയും നോക്കി നിന്ന സ്റ്റുഡന്റ്സ് എല്ലാം ഗീതുവിനെ ഒരു നിമിഷം നോക്കി . ‘ ഇവൾ എന്താണ് വിളിച്ച് പറയുന്നത് , ഫ്രാങ്കോയ്ക്ക് ബോഗ്സിങ് അറിയാം എന്നുള്ള കാര്യം ഇവൾക്ക് എങ്ങനെ അറിയാം , എന്താണ് സ്റ്റെപ്പ് ത്രീ…..’ ഇതൊക്കെയാണ് കാണികളായി നിന്നവരുടെ മനസ്സിൽ വന്ന് നിറഞ്ഞ ചോദ്യങ്ങൾ .

 

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.