?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

എന്റെ മനസ്സിൽ ആ വരികൾ വന്ന് നിറഞ്ഞു , അത് ചെവികളിൽ പ്രതിധ്വനിയായി മുഴങ്ങിക്കൊണ്ടിരുന്നു . പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്ന് ചുറ്റും ഒന്നു നോക്കി . മുഖത്താകെ ഒരു പേടി നിഴലിച്ചിരുന്നു . ശരീരത്തിലൂടെ വിയർപ്പ് കണങ്ങൾ ഇറ്റിറ്റ് വീഴുന്നു . മുഖമാകെ വല്ലാത്തൊരു അവസ്ഥ , ആകെ മൊത്തത്തിൽ ഒരു പരിഭ്രാന്തി ….

 

 

” എന്താ സഹോദരാ ….. ? എന്ത് പറ്റി ……? എന്തെങ്കിലും പ്രശ്നം ഉണ്ടോ … ? നല്ല പേടി പറ്റിയത് പോലെ ഉണ്ടല്ലോ …..”

 

(ഹിന്ദിയിലാണ് സംസാരിച്ചത് മലയാളത്തിൽ എഴുതി എന്നു മാത്രം . ബാക്കി ഉള്ള സംഭാഷണങ്ങളും അങ്ങനെയാണ് , വായിക്കാനും മനസ്സിലാക്കാനും വേണ്ടി മലയാളത്തിൽ എഴുതുന്നു. എനിക്ക് ഹിന്ദി വലിയ പിടി ഇല്ല എന്നുള്ളത് മറ്റൊരു നഗ്നമായ സത്യം ? , പക്ഷെ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ എല്ലാം മലയാളികൾ ആണ് കേട്ടോ ?…… ഇത് ഒരു യാത്രയാണ് ആരെയോ തേടിയുള്ള അവന്റെ യാത്ര ) .

 

ടാക്സി കാർ ഓടിച്ചിരുന്ന ഹിന്ദിക്കാരൻ ഭായി എന്റെ പെട്ടെന്നുള്ള ഭാവ മാറ്റം കണ്ട് എന്നോട് ചോദിച്ചു .

 

” ബ്രദർ ഒന്ന് വണ്ടി സൈഡിലേക്ക് നിർത്താമോ .?”

 

ഞാൻ അത് പറഞ്ഞതും ആ ഭായി കാറ് റോഡ് സൈഡിലേക്ക് ചേർത്ത് നിർത്തി . പുറകിലെ സീറ്റിൽ ഇരുന്ന ബാഗിൽ നിന്ന് മിനറൽ വാട്ടറിന്റെ കുപ്പിയും എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി .

 

ആകാശം ആകെ രക്തവർണ്ണമായി ചുവന്നിരിക്കുന്നു . രാത്രി എന്ന സുന്ദരി ഭൂമിയെ വന്ന് പുൽകാൻ കാത്തിരിക്കുകയാണ് വൈകാതെ അത് സംഭവിക്കും അവൾ വന്ന് ഭൂമിയിൽ അലിഞ്ഞ് ചേരും . പക്ഷികൾ തങ്ങളുടെ കൂടുകളിലേക്ക് കലപില ശംബ്ദത്തോടെ എങ്ങോട്ടെന്നില്ലാതെ പറന്ന് പോവുകയാണ് . റോഡ് സൈഡിൽ വിരലിലെണ്ണാവുന്ന ചില മരങ്ങൾ മാത്രം ബാക്കി മുഴുവനും തരിശ് ഭൂമിയാണ് പുല്ലു പോലും മുളയ്ക്കാത്ത ഭൂമി.

 

കയ്യിൽ ഇരുന്ന കുപ്പി തുറന്ന് കൈ കുമ്പിളിൽ വെള്ളം നിറച്ച ശേഷം ഞാൻ മുഖം ഒന്ന് കഴുകി എന്നിട്ട് കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം കുടിച്ചു. ഒരു ചൂട് കാറ്റ് എന്നെ തലോടിക്കൊണ്ട് എങ്ങോട്ട് എന്നില്ലാതെ ദൂരത്തേക്ക് നീങ്ങി പോയി. ദൂരത്തേക്ക് നോക്കി അൽപ നേരം ഞാൻ അങ്ങനെ തന്നെ നിന്നു .

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.