?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

‘ അവൻ പോയിട്ട് വരട്ടെ , അവന്റെ ഇഷ്ടം പോലെ ഒക്കെ ചെയ്യട്ടെ ‘

എന്നാ ഇന്നലെ അച്ഛൻ പറയുന്നത് കേട്ടത് . ചേട്ടായി അതാലോചിച്ച് ടെൻഷൻ അടിക്കണ്ട . അപ്പൊ മുൻപിലെ എല്ലാ വാതിലും അടഞ്ഞ സ്ഥിതിക്ക് അടുത്ത് എന്താ പ്ലാൻ ….? ”

 

അവൾ ഒരു ആകാംഷയോടെ ചോദിച്ചു .

 

” ഇപ്പൊ പ്ലാൻ ഒന്നും ഉറപ്പിച്ചിട്ടില്ല . വഴിയെ ആലോചിക്കാം ….. തൽക്കാലം ഞാൻ ഫോൺ വയ്ക്കുവാ ….. ഒന്ന് കിടക്കണം നല്ല യാത്രാ ക്ഷീണം ഉണ്ട് . ”

 

” എന്നാൽ ശരി ചേട്ടായി . ….. ഗുഡ് നൈറ്റ് ”

 

” മ് … ഗുഡ് നൈറ്റ് . ”

 

അവൾ അതും പറഞ്ഞ് ഫോൺ വച്ചും .
ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ ബഡ്ഡിന്റെ ഒരു വശത്തേക്ക് ഇട്ടു . ബാഗ് തുറന്ന് മാറാനുള്ള ഡ്രെസ് എടുത്ത് ഒന്ന് ബാത്ത് റൂമിൽ കയറി കുളിച്ച് ഫ്രഷായി ഡ്രെസ് മാറി . ആഹാരം കഴിക്കാൻ വിശപ്പ് തോന്നത്തത് കാരണം നേരെ ബെഡ്ഡിൽ കയറി കിടന്നു .

 

പല ചിന്തകളും മനസ്സിൽ വന്ന് നിറഞ്ഞിരുന്നു. എന്നാലും യാത്രാ ക്ഷീണം കാരണം പതിയെ കണ്ണുകൾ അടഞ്ഞു , നിദ്രാ ദേവി വന്ന് എന്നെ എങ്ങോട്ടോ കൂട്ടിക്കൊണ്ട് പോയി …..

 

 

<<<<<<>>>>>

 

ഉറങ്ങി കിടന്ന ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്ന് ബെഡ്ഡിൽ എണീറ്റ് ഇരുന്നു . മുഖമാകെ വിയർത്ത് കുളിച്ചിരിക്കുന്നു . അതെ ….. ആ സ്വപ്നം വീണ്ടും എന്റെ ഉറക്കത്തിലേക്ക് കടന്ന് വന്ന് എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു . വല്ലാതെ കിതയ്ക്കുകയാണ് ശ്വാസം എടുക്കാൻ ഒരു ബുദ്ധിമുട്ട് പോലെ . ബാഗിൽ ഇരുന്ന കുപ്പി തുറന്ന് വെള്ളം മുഴുവൻ കുടിച്ച ശേഷം ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു . അടുത്ത് കിടന്ന ഫോൺ എടുത്ത് നോക്കി . വെളുപ്പിലെ ഒരു മണി ആയതേ ഉള്ളൂ … ഇനി കിടന്നാലും ഉറക്കം വരില്ല . ഞാൻ പതിയെ എണീറ്റ് ഡോറ് തുറന്ന് പുറത്തേക്ക് ഇറങ്ങി .

 

ഒരു ചെറിയ തണുത്ത കാറ്റ് വന്ന് തഴുകിയപ്പോൾ എന്തോ ശരീരത്തിന് നല്ല ആശ്വാസം തോന്നി . പുറത്തെ ഇന്റർലോക്ക് ഇട്ട നടപ്പാത വഴി ഞാൻ പതിയെ മുന്നോട്ട് നടന്നു .

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.