?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

 

മനസ്സിൽ മുഴുവൻ പല ചിന്തകളും കാരണം വിങ്ങി പൊട്ടുന്ന അവസ്ഥയിൽ നിൽക്കുകയാണ് . കഴിഞ്ഞ നാലഞ്ച് ദിവസത്തിനുള്ളിൽ എനിക്ക് എന്റെ മനസ്സിന് എന്തൊക്കെയാണ് സംഭവിച്ചത് . ഒരു സമയത്ത് എനിക്ക് ഒരു തരിപോലും സ്നേഹം തോന്നാത്ത അവളെ കാണണം എന്ന് ഭ്രാന്തമായി ആഗ്രഹിക്കാൻ എന്താണ് കാരണം . എന്നെ മറ്റെന്തോ ഒരു ശക്തി നിയന്ത്രിക്കുന്നതുപോലെ ഒരു തോന്നൽ , ഒന്നും മനസ്സിലാകുന്നില്ല .

 

 

ഓരോന്ന് ആലോചിച്ച് കട്ടിലിൽ അങ്ങനെ കിടന്നപ്പോൾ ആണ് പോക്കറ്റിൽ കിടന്ന ഫോണിൽ നിന്ന്

 

“പവിഴ മഴയേ……….. നീ പെയ്യുമോ ………..

ഇന്നിവളേ ……….. നീ മൂടുമോ ……..

വെൻ പനിമതിയിവളിലെ

മലരൊളിയഴകിലെ നാളങ്ങളിൽ …..

എൻ കനവുകൾ വിതറിയ താരകങ്ങളെ

കാണുവാൻ കാത്തു ഞാൻ . ”

 

എന്ന മനോഹരമായ വരികൾ കോളർ ടൂണിന്റെ രൂപത്തിൽ പുറത്തേക്ക് വന്നത് .
ഞാൻ വേഗം പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഡിസ്പ്ലേയിൽ പേര് നോക്കിയ ശേഷം അറ്റന്റ് ചെയ്ത് ചെവിയിൽ വച്ചു .

 

“ഹലോ……….. ”

 

ഞാൻ നീട്ടി വിളിച്ചു .

 

” ചേട്ടായി പോയിട്ട് എന്തായി …….? അവളെ കണ്ടോ …? സംസാരിച്ചോ …..? ഇപ്പൊ എവിടെയാ …..? ”

 

 

കോൾ എടുത്ത ഉടനെ ഒരു കെട്ട് ചോദ്യങ്ങൾ എന്റെ ചെവിയിൽ മുഴങ്ങി .

 

” എടീ പൊട്ടിക്കാളി …. നീ ആദ്യം ഒന്ന് സമാധാനപ്പെട് ഞാൻ പറയാം . ”

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.