?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

പുതിയ കോളേജിൽ ഒരുപാട് പ്രതീക്ഷകളുമായി ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് കോളേജ് കവാടം കടന്ന് അകത്തേക്ക് വരുന്നുണ്ട് . പലരുടെയും മുഖത്ത് അൽപം പേടിയും ടെൻഷനും ഉണ്ട് , സീനിയേഴ്സിന്റെ റാഗിംങ് അത് തന്നെയാണ് കാരണം .

 

പലയിടത്തും സീനിയേഴ്സ് സ്റ്റുഡന്റ്സ് ബാച്ചായി തിരിഞ്ഞ് കവാട വീഥിയിൽ പുതിയ പെൺപിള്ളേരുടെ വായിൽ നോക്കിയും ചിലർ ചെറിയ രീതിയിൽ ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിനെ വിറപ്പിച്ചും നിൽക്കുന്നുണ്ട് .

 

ഒരു വശത്ത് ഒരു ചുവന്ന ഓപ്പൺ ജീപ്പ് നിർത്തി ഇട്ടിരിക്കുന്നു . അതിന്റെ ബോണറ്റിന്റെ പുറത്ത് ഇരിക്കുകയാണ് ഒരാൾ . പുതിയ ഒരു ഫാഷനിൽ മുടിയൊക്കെ നീളത്തിൽ വളർത്തി അതിൽ അൽപ്പം കളർ മാറ്റം വരുത്തിയിട്ടുള്ള ഒരു യുവാവ് , തലമുടിയിൽ ഒരു തരം ചെറിയ ചുവപ്പ് നിറം , കാതിൽ കല്ല് വച്ച കടുക്കൻ ഒക്കെ ഇട്ടിട്ടുണ്ട് , വലത്തെ കയിൽ ഒരു ചങ്ങല ഇട്ട് പൂട്ടിയത് പോലെ ഉള്ള ഒരു ചെയിനും കെട്ടിയിട്ടുണ്ട് . അവന്റെ കണ്ണുകൾ രക്തവർണ്ണമായി ഇരിക്കുന്നു .

 

സിറ്റിയിലെ നമ്പർ ഒൺ ബിസിനസ് ഗ്രൂപ്പായ MD ഗ്രൂപ്പിന്റെ ഉടമസ്ഥൻ മാത്യു ചെറിയാന്റെ സൽപുത്രൻ ഫ്രാങ്ക്ളിൻ മാത്യു ചെറിയാൻ . കോളേജിൽ അവനെ അറിയപ്പെടുന്നത് ഫ്രാങ്കോ എന്നാണ് . കൂടെ അവന്റെ അഞ്ചാറ് വാലുകളും ഉണ്ട് ജിതിൻ , അജിത്ത് , പ്രണോയ് , ബിബിൻ , ഹരീഷ് , ബിനോയ് അങ്ങനെ . എല്ലാരും നല്ല റിച്ച് സെറ്റപ്പിലുള്ളവന്മാരാണ് . കോളേജിൽ അപൂർവ്വമായി മാത്രം വരുന്ന ടീംസാണ് ഇത് . ബാക്കിയുള്ള ദിവസം എവിടെയെങ്കിലുമൊക്കെ കറങ്ങാൻ പോകും . പണത്തിന്റെ പവർ ഉള്ളത് കൊണ്ട് കോളേജ് അധികാരികൾ ചോദിക്കുകയും ഇല്ല , അവന്മാർ എന്തെങ്കിലും കോളേജിനുള്ളിൽ കാട്ടി കൂട്ടിയാൽ പ്രതികരിക്കാറും ഇല്ല . ( പ്രിസിപ്പാളിനെ ഒഴിവാക്കിയാണ് പറഞ്ഞത് , പുള്ളി വേറെ ലെവലാ അത് അടുത്ത പാർട്ടിൽ മനസ്സിലാകും ? ) ഫസ്റ്റ് ഇയറിന്റെ ക്ലാസ്സ് തുടങ്ങുന്ന ദിവസം പുതിയ സ്റ്റുഡന്റ്സിനെ റാഗിങിന് ഇരയാക്കണം അത് കണ്ട് രസിക്കണം അതാണ് ഇന്ന് ഈ മാവേലികൾ കോളേജിൽ വന്നതിന്റെ പ്രധാന കാരണം .

 

ഫ്രാങ്കോയുടെ അപ്പൻ മാത്യു ഒരു ബിസിനസ് മാൻ ആണെങ്കിലും കൂടുതൽ പിടിപാട് രാഷ്ട്രീയത്തിലാണ് കൂടാതെ ഭരണപക്ഷ അനുകൂലിയും . ജനിച്ചത് മുതൽ അളവിൽ കൂടുതൽ പണവും ലാളനയും നൽകി മകനെ ഒരു വഴിക്കാക്കിയാണ് വളർത്തി വലുതാക്കി ഒരു എവറസ്റ്റ് പോലെ നിർത്തിയിരിക്കുന്നത് . പ്രായത്തിന്റേതായ എല്ലാ ദുശീലത്തിന്റെയും അടിമ , കൂടുതലായി പെണ്ണും മയക്ക് മരുന്നും പിന്നെ വലിയും കുടിയും . ഇന്ന് തന്നെ എല്ലാ എണ്ണവും അടിച്ച് കോൺ തെറ്റിയാണ് കോളേജ് ക്യാമ്പസിനുള്ളിൽ നിൽക്കുന്നത് , പക്ഷെ എത്ര കുടിച്ചാലും അവന്മാർക്ക് ഒരു കുലുക്കവും ഇല്ല .

എല്ലാപേരും ഒരു ഭയത്തോടെയാണ് അവരെ നോക്കി നടന്ന് പോകുന്നത് പ്രധാനമായും ഫ്രാങ്കോയെ , ജിമ്മ് ബോഡിയാണ് അവന് പോരാതെ ബോക്സിങ്

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.