?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

” സഹോദരാ ….. ഇനിയും കുറച്ച് ദൂരം കൂടി പോയാലെ താങ്കൾ പറഞ്ഞ റിസോട്ടിൽ എത്താൻ പറ്റൂ …. ഇനിയും ഇവിടെ നിന്നാൽ ഏറെ വൈകും. ”

 

 

ടാക്സി കാർ ഓടിച്ചിരുന്ന ആ ഭായി വിളിച്ച് പറഞ്ഞതും ഞാൻ കാറിന്റെ ഫ്രണ്ട് ഡോറ് തുറന്ന് ഉള്ളിലേക്ക് കയറി .

 

” മ് പോകാം …. ബ്രദർ … ”

 

ഞാനത് പറഞ്ഞതും ആ ഭായി കാറ് മുൻപോട്ട് എടുത്തു . വളരെ തിരക്ക് കുറഞ്ഞ റോഡ് . കാറ് അത്യവശ്യം സ്പീഡിൽ തന്നെ മുന്നോട്ട് നീങ്ങി . അൽപം കൂടി മുന്നോട്ട് പോയപ്പോൾ റോഡിന് ഇരുവശവും കാറ്റാടി യന്ത്രങ്ങൾ പ്രത്യക്ഷമായി . മാനം മുട്ടെ നിൽക്കുന്ന മൂന്ന് വലിയ നീളൻ ചിറകുള്ള ആ കാറ്റാടി യന്ത്രങ്ങൾ പതിയെ കറങ്ങുകയാണ് . നിരവധി കാറ്റാടി യന്ത്രങ്ങൾ ഒരുമിച്ച് കറങ്ങുന്ന ആ ദൃശ്യം മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച തന്നെയാണ് എന്നാൽ എനിക്ക് അത് സന്തോഷം നൽകുന്നില്ല . പിന്നിട്ട കിലോമീറ്ററുകൾക്കിടയിൽ കണ്ട ഒരു കാഴ്ചയും എനിക്ക് സന്തോഷം നൽകിയിരുന്നില്ല , എന്റെ മനസ്സിലെ കുറ്റബോധവും സങ്കടവും ആകാം ചിലപ്പോൾ അതിന് കാരണം .

 

 

കാറ് അങ്ങനെ മുന്നോട്ട് പോയി ചില ചെറിയ കടകളും മറ്റും പ്രത്യക്ഷമായി തുടങ്ങി … പതിയെ റോഡിൽ തിരക്ക് കൂടി വന്നു … കാറ് ഒരു നഗര പ്രദേശത്തേക്ക് പ്രവേശിച്ചു . എങ്ങും വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് . അതുപോല തിരക്കിനെ അനുസ്മരിപ്പിക്കുന്ന ശബ്ദങ്ങളും , വണ്ടിയുടെ ഹോണും മറ്റും .
സമയം അപ്പോഴേക്കും എട്ട് മണിയോട് അടുത്തിരുന്നു . കാറ് ഓടിച്ചിരുന്ന ഭായി ഞാൻ മുൻപേ അഡ്രസ് പറഞ്ഞ റിസോർട്ട് കോമ്പോണ്ടിലേക്ക് കാറ് ഓടിച്ചു കയറ്റി .

 

 

” ബ്രദർ എത്രയായി .. ”

 

റിസപ്ഷനിന് മുന്നിൽ എത്തിയപ്പോൾ ഞാൻ കാർ ഓടിച്ചിരുന്ന ഭായിയോട് ചോദിച്ചു.

 

” 1700 രൂപ ”

110 Comments

  1. ❤️❤️❤️❤️❤️

Comments are closed.