മനസ്സും ജീവിതവും മടുപ്പിക്കുന്ന തിരക്കുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരിക്കുകയാണ്. എവിടെയോ നഷ്ട്ടപ്പെടുത്തിയ തന്നെ തിരഞ്ഞുകൊണ്ട് അവൻ നഗര വീഥിയിലൂടെ നടന്നു. കാലുകളുടെ ബലക്ഷയത്തേക്കാൾ ഉപരി മനസ്സിലെ ചിന്തകളെ മറയ്ക്കുവാനായിരുന്നു ആ മനുഷ്യൻ പാടുപ്പെട്ടത്. പൊടിപടലങ്ങളാൽ മറയ്ക്കപ്പെട്ട തന്റെ ഉരുളൻ കണ്ണട കണ്ണിൽ നിന്നും ഊരിയെടുത്തുകൊണ്ട് വിയർപ്പും ഡൽഹിയിലെ മുഷിഞ്ഞ നാറ്റവും ബാധിച്ച ഷർട്ടിന്റെ അറ്റത്തു വെച്ചു മെല്ലെ തുടച്ചു. കാലഹരണപ്പെട്ട ഓർമ്മകളുടെ ചിതയിൽ ഇനിയും കനൽ കെട്ടിട്ടില്ലെന്ന പോലെ അവളുടെ മുഖം ആ ജനൽ […]
Author: Devadevan
ശ്രീരാമജയം 61
‘രാമൻ ജയിച്ചു ‘ അയോദ്ധ്യയാകെ അവനെ വാഴ്ത്തി, ദേവലോകം വാഴ്ത്തി, മുപ്പത്തി മുക്കോടി ദേവകളും അവന്റെ നാമം പാടി പുകഴ്ത്തി. ലോക നന്മയ്ക്കായി തിന്മയുടെ വേരറുത്തവനെ ലോകം നവയുഗ നായകനാക്കി. ഉത്തമപുരുഷൻ! അവന്റെ വിശേഷണമാണത്. ശ്രീരാമചന്ദ്രൻ അയോധ്യയുടെ രാജസിംഹാസനത്തിൽ അമർന്നുകൊണ്ട് നെടുവീർപ്പോടെ തന്റെ പ്രതിബിംബത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. സൂര്യവംശത്തിന്റെ അനന്തരാവകാശിയെന്നതിൽ പുളകം കൊള്ളുന്നതിനുമപ്പുറം താനൊരു മനുഷ്യനല്ലേ… പച്ചയായ മനുഷ്യൻ. രാവണന്റെ പത്തു ശിരസ്സുകളും അറുത്തു വീഴ്ത്തിയപ്പോഴും ആ രക്തത്തിൽ ഉറുമ്പുകൾ വന്നു പൊതിയുമ്പോഴും അവന്റെ അവസാന നെടുവീർപ്പുകൾ കാതിൽ […]
കുഞ്ഞിക്കിളി 65
“മാമച്ചി മുത്ത് എവിടെ ” “ദാ ഈച്ചണ് ” “മാമച്ചി സ്വത്ത് എവിടെ ” “ദാ ” വലത്തേ കൈകൊണ്ട് നെഞ്ചിൽ തൊട്ട്കൊണ്ട് കൊഞ്ചി ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്. കൊലുസ് കിലുങ്ങും പോലെയുള്ള ആ കുഞ്ഞ് ചിരിയുണ്ടല്ലോ അതിന് ഒരുപാട് ശക്തിയുണ്ട്. ഒരു മനഃശാസ്ത്രജ്ഞനും മാറ്റാൻ കഴിയാത്ത സങ്കടങ്ങൾ ചിലപ്പോൾ ആ കുഞ്ഞ് ചിരിയ്ക്ക് മാറ്റാൻ സാധിക്കുമായിരിക്കണം . എന്റെ മോളാണ് അവൾ. […]
ഹോപ് [ദേവദേവൻ] 90
ഹോപ് Author : ദേവദേവൻ ഹോപ് അല്ല കോപ്പ് ‘ അടക്കാനാകാത്ത അരിശം മൂലം പറഞ്ഞു പോയതാണ് ആ വാക്ക്. ‘പ്രതീക്ഷ’ ആ വാക്കിനു എന്റെ ജീവിതത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ജീവിതത്തിൽ അരുതാത്തത് എന്ത് സംഭവിച്ചാലും ഒരു പ്രതീക്ഷ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും. പക്ഷെ എവിടെ? ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ പ്രതീക്ഷകളും ഒപ്പം ഉണ്ടായിരുന്നു. ഏതെങ്കിലും കടയിൽ അമ്മയോടൊപ്പം പോകുമ്പോൾ അവിടെയിരിക്കുന്ന മിട്ടായി ഒരെണ്ണമെങ്കിലും അമ്മ വാങ്ങി തരും എന്ന പ്രതീക്ഷ. […]
ശമ്പളദിവസ്സം [ദേവദേവൻ] 97
ശമ്പളദിവസ്സം Author : ദേവദേവൻ “എന്തൊരു ചൂടാണ് “ സൂര്യനെ നോക്കി തന്റെ പരിഭവം അറിയിച്ചുകൊണ്ട് അയാൾ അതിവേഗം നടന്നു. വിയർപ്പു കണങ്ങൾ നിറഞ്ഞു നിന്ന നെറ്റിയിൽ വലതു കൈയ്യിലെ തള്ള വിരൽ കൊണ്ട് തൂത്തെറിഞ്ഞു. അത് ആരുടെയെങ്കിലും മേൽക്ക് വീഴുന്നുണ്ടോ എന്ന് പ്രത്യേകം ശ്രെദ്ധിക്കാനും മറന്നില്ല. കാൽ തളരുകയാണ്. എന്തോ ഇത്രയും നേരത്തെ ജോലി തന്നെ നല്ല രീതിയിൽ തളർത്തിയിട്ടുണ്ട്. ഒരു പെൺകുട്ടി അടുത്ത് നടന്നു പോകുന്നു. അവൾ തല ചെരിച്ചു അയാളെ അവജ്ഞയോടെ […]
സതി [ദേവദേവൻ] 57
സതി Author : ദേവദേവൻ എന്റെ രണ്ടാമത്തെ രചനയാണിത് . ആദ്യത്തേതിന് തന്ന എല്ലാ സഹകരണങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു . വായിച്ചിട്ട് അഭിപ്രായം പറഞ്ഞ നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി . ——————————————————— കണ്മുന്നിൽ ഇപ്പോഴും തീയാണ് കാണുന്നത് .അണക്കാനാവാത്ത ആളിക്കത്തുന്ന അഗ്നി . മറക്കാനാകുമോ എനിക്ക് ? ഒരിക്കലുമില്ല .മറക്കാനാവുമെങ്കിൽ ഞാനൊരിക്കലും ഈ നിമിഷം ഇവിടിങ്ങനെ അലയില്ലായിരുന്നു . മനസ്സും ശരീരവും ഒന്ന് തണുപ്പിക്കണം . മനസ്സ് തണുപ്പിക്കാനാകുമോ ? ഒരിക്കലുമില്ല. അണയ്ക്കുന്തോറും […]
ചിലങ്ക [ദേവദേവൻ] 90
ചിലങ്ക Author : ദേവദേവൻ ആദ്യമായി എഴുതുന്ന കഥയാണ്. കഥയെഴുതി വലിയ ശീലം ഒന്നും ഇല്ല. വായിച്ചത് അനുഭവമാക്കി എഴുതുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. തിരുത്തലുകൾ ആവശ്യമെങ്കിൽ പറയണേ കൂട്ടുകാരെ. കഥ ഇഷ്ടമായെങ്കിൽ അല്ലെങ്കിൽ മോശമായെങ്കിൽ ഒരു വരിയെങ്കിലും എഴുതി അറിയിക്കണേ . ——————————————————————- “നീയെന്തിനാ ഇങ്ങനെ നെഞ്ച് നീറ്റണത്? അവളും നീയും തമ്മിൽ ഇഷ്ടത്തിലൊന്നും അല്ലായിരുന്നല്ലോ? പിന്നെന്താ ? അവൾ പോട്ടെടാ . നിനക്ക് വേറെ നല്ല കുട്ടിയെ കിട്ടും “ കണ്ണാടിയുടെ മുന്നിൽ നിന്നാണ് എന്റെയീ […]