സഖി 79

Views : 1277

ഇപ്പോഴും അവളാ ജനൽ പാളികൾക്കിടയിലൂടെ ലോകത്തെ നോക്കി കാണുകയാണ്. അതിലൂടെ മാത്രം കാണുന്ന കാഴ്ചകളാണ് അവൾക്ക് ലോകം.

“ലക്ഷ്മി.”

അവൾ തിരിഞ്ഞു നോക്കിയില്ല.

” വരേണ്ടിയിരുന്നില്ല സൽമാൻ. എനിക്കീ മുഖം കാണണ്ട. നിന്റെ ലക്ഷ്മി മരിച്ചു പോയി. അവളെ തിരഞ്ഞാണ് നീ വന്നതെങ്കിൽ മടങ്ങി പൊയ്ക്കോളൂ.. ”

മുഖത്ത് നോക്കാതെ തന്നെ അവൾ മറുപടി നൽകി.

“നിന്നെ കൊണ്ട് പോകാനാണ് ഞാൻ വന്നത്. ഇവിടെ നിന്നെ ഉപേക്ഷിക്കാൻ എനിക്കാവുമെന്ന് തോന്നുന്നുണ്ടോ?”

അത്രമാത്രം അവളോട് ചോദിച്ചു.

പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ട് എതിർത്തു നിന്നവളെ അവൻ മാറിലേക്ക് വലിച്ചിട്ടു. അവളെ പുണർന്നുകൊണ്ട് അവൻ പൊട്ടിക്കരഞ്ഞു.

അതാണ്‌ അവൾക്കിപ്പോൾ വേണ്ടത് എല്ലാം കരഞ്ഞു തീർക്കുവാൻ ഒരു നെഞ്ചകം.

“ഞാൻ മലിനമായി സൽമാൻ. നിന്റെ സഖി ഇന്ന് പലരുടെയും വിഴുപ്പുകൾ പേറുന്നവളാണ്. എന്റെ ശരീരം നിരവധി പേരുടെ വിയർപ്പുകൾ നിറഞ്ഞതാണ്. എന്നെ തൊട്ട് നീ നിന്നെത്തന്നെ ആശുദ്ധമാക്കരുത്.”

കരയുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു അതൊക്കെ.

വിവാഹം കഴിഞ്ഞു നാളുകൾക്ക് ശേഷം ഭർത്താവുമായി അവൾ ബാംഗ്ലൂരിലേക്ക് എത്തി. അവിടെ ഒരു സ്ഥാപനത്തിൽ അവൾക്ക് ജോലി വാങ്ങിക്കൊടുത്തു ആ മനുഷ്യൻ.

ആ സ്ഥാപനത്തിൽ വെച്ച് അതിന്റെ ഉടമയാൽ  ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു അവൾ. ഒന്നല്ല ഒന്നിലധികം പേരാൽ. മയക്കി കിടത്തി അവളെ അയാൾ പലർക്കും കാഴ്ച്ചവെച്ചു. ആ വാർത്തയറിഞ്ഞ ഭർത്താവ് അവളെ കയ്യൊഴിഞ്ഞു. അവളുടെ കുറേ നഗ്നചിത്രങ്ങൾ പുറത്തു വന്നു. പുറത്തിറങ്ങാൻ പോലുമാവാതെ അവളെ അത് തളർത്തി കളഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച അവളെ വിധി അവിടെയും തോൽപ്പിച്ചു.

വീട്ടുകാർക്കും വേണ്ടാതെ വന്നപ്പോൾ ഇനി എന്തെന്നറിയാതെ നിന്നവൾക്ക് മുന്നിൽ ആശ്വാസമെന്നോണം ഒരു സ്ത്രീ അവതരിച്ചു. എന്തായാലും നശിച്ചു. ഇനി ആ വഴി തന്നെ തിരഞ്ഞെടുക്കുക. സ്വയം നശിക്കുക എന്നൊരു മാർഗ്ഗത്തിലൂടെ ജീവിതം നയിക്കുകയാണവൾ.

പ്രതിസന്ധികളെ തോൽക്കാതെ നിന്ന് നേരിടാൻ പ്രേരിപ്പിച്ചവൾ. ഇന്നവൾ…….

അവളുടെ കഥകൾ ഞാൻ കേട്ടിരുന്നു.

“ഇങ്ങനെ സ്വയം നശിക്കേണ്ടവളല്ല നീ. പെണ്ണിന്റെ പരിശുദ്ധി ശരീരത്തിൽ അല്ല ലച്ചു. നിന്റെ മനസ്സിപ്പോഴും പരിശുദ്ധമാണ്. അതുമതി നിനക്ക് ജീവിക്കാൻ ”

എല്ലാ തടസങ്ങളെയും നേരിടാൻ മനസ്സിനെ സജ്ജമാക്കിക്കൊണ്ട് അവളുടെ കൈപിടിച്ച് അവൻ അവിടെ നിന്നുമിറങ്ങി.

ഫ്ലാറ്റുകൾ ആധിപത്യം സ്ഥാപിച്ചൊരു മേഖലയിൽ തിരക്കുകൾക്ക് നടുവിലൂടെ അവൻ അവളുടെ കൈപിടിച്ച് നടന്നു.

അവനെ അറിയുന്ന കണ്ണുകൾ അവളെ നോട്ടത്താൽ കീറി മുറിച്ചു.

Recent Stories

The Author

Devadevan

14 Comments

  1. 𝙑𝙤𝙮𝙖𝙜𝙚𝙧

    Awesome!♥️

  2. Thanks bro 😍
    Nice story
    Valuable

  3. Superb bro Nalla them aanu ഇനിയും വരിക

  4. വളരെനന്നായിട്ടുണ്ട്…. 💖💖💖💖💖

  5. Superb. Athi manoharam…

    1. നന്ദി സഹോ ❤️❤️

  6. Superb writing. Excellent. Simply amazing. Hats off!!!!

    Thanks.

    1. ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  7. കൈലാസനാഥൻ

    സമൂഹത്തിന്റെ ചിന്താഗതികളാണ് പല വ്യക്തികളുടേയും ജീവിതം തകർക്കപ്പെടുന്നത്. ഇവിടെ ലക്ഷ്മിയും സൽമാനും പ്രണയ ബദ്ധരല്ല പക്ഷേ സമൂഹം അങ്ങനെ കരുതുന്നു അതിനാൽ സൗഹൃദമവസാനിപ്പിക്കേണ്ടി വന്നു. സ്വോഭാവികമായും ലക്ഷ്മി വിവാഹിതയാകുന്നു ഭർത്താവ് ജോലിക്ക് സാഹചര്യം ഒരുക്കുന്നു അവിടെ അവളുടെ ജീവിതത്തിൽ ദുരന്തം സംഭവിക്കുന്നു വേശ്യാലയത്തിൽ എത്തപ്പെടുന്നു.

    സൽമാൻ ലക്ഷ്മിയുടെ അടുത്തു ചെല്ലുന്നു പക്ഷേ ലക്ഷ്മിയുടെ പ്രതികരണത്തിൽ നിന്നും അവൾക്ക് അവനോട് പ്രണയമുണ്ടായിരുന്നു എന്ന് തോന്നുന്ന രീതിപ്രകടം. അവിടെ നിന്നും സൽമാന്റെ വീട്ടിലേക്ക് ഭാര്യയോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട് എന്ന് കരുതാം അതാണല്ലോ മുംതാസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അങ്ങനെ അവർ രണ്ടും ലക്ഷ്മിക്ക് താങ്ങാകുന്നു അവൾ സ്വയം പര്യാപ്ത ആകുന്നു. ഇവിടെ ഈ കഥയിൽ മുംതാസ് എന്ന കഥാപാത്രത്തിന്റെ മഹത്വം ആണ് ഉന്നതിയിൽ നിൽക്കുന്നത്.

    സൽമാനേ പോലെയും മുംതാസിനേ പോലെയും ആളുകൾ വിരളമായുണ്ടാവാം തർക്കമില്ല. പക്ഷേ എന്റെ ചോദ്യം വെറും
    ഒരു സഖിയായിട്ട് മാത്രമാണോ സൽമാനും കണ്ടിരുന്നത് ? കഥാഗതി അനുസരിച്ച് അവന്റെ മനസ്സിൽ നിറച്ചും ലക്ഷ്മി
    തന്നെ അപ്പോൾ എങ്ങനെ മുംതാസിനെ കണ്ടെത്തി എന്നതിന് ഉത്തരമില്ല. ആദ്യമേ തന്നെ “കരിമഷികൾ കണ്ണീരിനാൽ ഒഴുകി ചെന്നിയിൽ എത്തി ” എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ചിലപ്പോൾ തലയും കുത്തി നിന്നിട്ടോ കിടന്നിട്ടോ ആയിരിക്കാം എന്ന് വിചാരിക്കുന്നു.

    1. അല്ല ലക്ഷ്മിക്ക് അവനോട് പ്രണയമാണെന്ന് എങ്ങനെ നമുക്ക് വിലയിരുത്താം?
      പിന്നെ മുംതാസിന്റെ വ്യക്തിത്വത്തിന് മഹത്വം നൽകുന്ന രീതിയിൽ തന്നെയാണ് കഥ എഴുതിയത്.
      സൽമാന്റെ മനസ്സിൽ എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നുവെന്നു വെച്ച് അത് പ്രണയമാകില്ല സഹോ.പ്രണയത്തെക്കാൾ ഉന്നതിയിലാണ് സൗഹൃദം എന്ന സത്യം നമ്മൾ ഓർക്കണം.
      എന്റെ ഒരു പെൺ സുഹൃത്തിനു വേണ്ടിയും കൂടിയാണ് ഞാൻ ഈ കഥ എഴുതിയത്.അത് കൂടി ഞാനീ അവസരത്തിൽ പറയാം.
      പിന്നെ ചെന്നിയിലൂടെ എന്ന പ്രയോഗം എഴുതി വന്നപ്പോൾ തെറ്റിപ്പോയതാണ്. കവിളിലൂടെ ആണ് ഉദ്ദേശിച്ചത്.
      തിരുത്തുന്നുണ്ട്.
      തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ലൊരു ആസ്വാദനത്തിനും ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  8. ❤️❕

    1. ❤️❤️❤️

  9. Super

    1. നന്ദി സഹോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com