സതി [ദേവദേവൻ] 57

Views : 3508

തൃക്കണ്ണ് തുറന്ന് സകലതും ഭസ്മമാക്കിയേനെ ഞാൻ . മുച്ചൂടും മുടിക്കുമായിരുന്നു .

പക്ഷെ എനിക്കതിനാവുമോ ? ഒരിക്കലുമില്ല .

താണ്ഡവനടനത്തിലെ കാൽ ചലനങ്ങളിൽ എന്നിൽ നിന്നും ഉടലെടുത്ത ക്രോധത്തെ വീരഭദ്രനായി ജന്മം നൽകി . ദക്ഷന്റെ കഴുത്തറുത്ത് അവൻ കാഴ്ചവെക്കുമ്പോൾ നിന്നോടൊപ്പം ആ യാഗാഗ്നിയിൽ എരിയുകയായിരുന്നു ഞാൻ .

മനസ്സ് മാത്രമല്ല പ്രിയേ ശരീരത്താലും നമ്മൾ ഒന്നുതന്നെയെന്ന് നീ മറന്നു പോയോ ?

മരണമില്ലാത്ത ഓർമ്മകൾ .

എന്റെ കണ്ണിൽ നിന്നുമുതിരുന്ന ഓരോ തുള്ളി കണ്ണുനീരിനും എന്റെ വിരഹത്തിന്റെ കഥ പറയുവാനുണ്ടാകും .

നിന്റെ നെറ്റിയിൽ ഞാനണിയിച്ച സിന്ദൂരം മങ്ങിയിരുന്നില്ല . എന്റെ കണ്ണുനീരാൽ അത് നനഞ്ഞു പടർന്നിരുന്നത് നീ അറിഞ്ഞിരുന്നോ?

കൈലാസപർവ്വതവും മാനസസരോവരവും നിന്നെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടാവും . നീ നട്ടു വളർത്തിയ ചെടികളിൽ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നു  . അവയെല്ലാം നിന്റെ കരസ്പര്ശനത്തിനായി കാത്തിരിക്കും . തിരികെ ഏകനായ് ഞാനെത്തുമ്പോൾ നീയില്ലായെന്ന സത്യം ഞാനെങ്ങനെ അവരോട് പറയും ?

മണ്മറഞ്ഞു പോയെങ്കിലും നിന്റെ സുഗന്ധം ഇന്നും എന്റെ ചുറ്റിലും പരക്കുന്നുണ്ട്  .

ഉറക്കമില്ലാത്ത രാത്രികൾ .വിശ്രമമില്ലാത്ത പകലുകൾ .അങ്ങനെ കാലത്തിനൊപ്പം ഞാനും നടന്നു നീങ്ങുന്നു .

എന്നെ ആശ്രയിക്കുന്നവർ എന്റെ പേര് വിളിച്ചു കരയുന്നത് കേൾക്കുകയാണ് . ഒരു രക്ഷയ്ക്കായി ഞാനെത്തണം .

പക്ഷെ എങ്ങനെ മനസ്സ് ഒന്നിനും സജ്ജമല്ല .

നിന്റെ വേദനകൾ അറിയാനും ചാപല്യങ്ങൾ മനസ്സിലാക്കാനുമാണ് നിന്നെപ്പോലെ ഞാനും മനുഷ്യരൂപം ധരിച്ചത് .

Recent Stories

The Author

ദേവദേവൻ

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.😘😘😘😘

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave😌

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First 💃🕺💃🕺💃🕺

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com