ചിലങ്ക [ദേവദേവൻ] 90

പഠിത്തത്തിൽ വലിയ പോരാളി അല്ലാത്തതിനാൽ +2 ഭംഗിയായി തോറ്റു . സയൻസ് ആയിരുന്നു വിഷയം. പിന്നീട് എഴുതിയെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല . എല്ലാ ദരിദ്ര കുടുംബത്തിലെയും പോലെ ഞാനും പ്രാരാബ്ദവും  തലയിലേറ്റി  ജോലിക്കിറങ്ങി .
കൂലിപ്പണി തന്നെ . അങ്ങനെ ഇന്ന ജോലി എന്നൊന്നും ഇല്ല . കിട്ടണ പണിക്ക് പോയി . പെയിന്റിംഗ് , പ്ലംബിങ് കൊത്തപ്പണി അങ്ങനെ എല്ലായിടത്തും ഓടി അന്നന്നത്തെ അന്നതിനുള്ളത് ഒപ്പിച്ചു .

“അച്ഛന് വയസ്സായി നീ വേണം കുടുംബം നോക്കാൻ “

അമ്മ കരഞ്ഞു പറഞ്ഞപ്പോ കൂടെ കരഞ്ഞു പോയി .

അതെ എന്റെ അച്ഛനും അമ്മയും എന്റെ ഉത്തരവാദിത്തമാണ് . എനിക്ക് താഴെ ഒരു പെൺകുട്ടി ഉണ്ട് അവൾക്കു വേണ്ടിയും അധ്വാനിക്കണം. എന്റെ കടമകൾ ഞാൻ മറന്നൂടാ …
ഞാൻ എന്ന ആണൊരുത്തന്റെ കർത്തവ്യമാണ് അത് .

പ്രാരാബ്ധങ്ങൾക്കും കടമകൾക്കുമിടയിൽ ഞാനവളെ മനപ്പൂർവം മറന്നു . എന്നാലും അവിടവിടെ വെച്ച് കാണുമ്പോൾ അവൾ കാണാതെ ഒന്ന് നോക്കും . എന്നാലും എന്നെ അതിശയിപ്പിച്ചുകൊണ്ട് എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടാവും അവൾ . ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനും മാത്രം എന്തുണ്ട് എന്നിൽ ?
അവൾ ഇപ്പോൾ കോളേജിൽ പഠിക്കുകയാണ് .ഞാനോ +2 തോറ്റു കൂലിപ്പണിക്ക് പോകുന്നു . അവൾക്ക് സാമ്പത്യം ഉള്ളൊരു കുടുംബമുണ്ട് .ഞാൻ ദാരിദ്ര്യത്തിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ പാടുപെടുന്നു . പിന്നെന്താ സൗന്ദര്യമാണോ ?
എങ്കിൽ ഞാൻ സമ്പൂർണ പരാജയം ആണ് .
” എന്താടാ കണ്ണാടിയുടെ മുന്നിൽ നിന്ന് കോപ്രായം കാണിക്കുന്നേ “

അമ്മ പിന്നിൽ നിന്നും വന്നു കളിയാക്കിയപ്പോഴാണ് സ്വബോധം തിരിച്ചു കിട്ടിയത് .

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories ???

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ???

    Heart toching Stroye ???????????

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

    1. ദേവദേവൻ

      ❤️❤️❤️

  11. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

Comments are closed.