സഖി 79

Views : 1277

കിടക്കപ്പായിൽ വിറച്ചുകൊണ്ട് പുതപ്പുമായി മല്ലിട്ട നേരം അവൾ നെറ്റിയിൽ തുണി നനച്ചിട്ടുകൊണ്ട് അവന്റെ തൊട്ടരുകിൽ വന്നിരുന്നു.
കടലാസിൽ പൊതിഞ്ഞു കൊണ്ട് വന്ന ഗുളിക കഴിപ്പിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.
അന്നായിരുന്നു അവന്റെ മനസ്സിൽ അവൾ ആഴത്തിൽ പതിഞ്ഞത്.

മൂവാണ്ടൻ മാവിൽ കല്ലെറിഞ്ഞു മാങ്ങ നിലത്തു വീഴുമ്പോൾ ഒരെണ്ണം അവൾക്കായി മാറ്റിവെച്ചിരുന്നു. അവന്റെ സ്നേഹമാണത്.

ഋതുക്കൾ കടന്നു പോകുമ്പോൾ അവളിലെ സ്ത്രീത്വം ഉണരുന്ന നാളിൽ ഒരു കൈയ്യകലത്തിൽ നിന്നുകൊണ്ട് അവളെ നോക്കിക്കാണാൻ അവൻ മനസ്സിനെ പാകപ്പെടുത്തി.
സ്ത്രീയെന്ന വാക്യത്തിനുമപ്പുറം അവളുടെ സൗഹൃദം അവനെ അകറ്റി നിർത്തുമായിരുന്നില്ല. അവന്റെ കൈകോർത്തുപിടിച്ചുകൊണ്ട് അവൾ നടന്നു.

കാണുന്നവർക്കെല്ലാം കൗതുകം. അവൾക്ക് നേരെ ചിലർ മുഖം ചുളിച്ചു. സദാചാരത്തിന്റെ മാനങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിൽ അളവുകോലുകൾ കൊണ്ട് ഞങ്ങളെ അവർ അളന്നു മുറിച്ചു.
പരദൂഷണങ്ങൾ വീട്ടുകാരുടെ കാതുകളിൽ എത്തിച്ചും അടക്കം പറഞ്ഞും ചിലർ ആക്ഷേപിക്കാൻ തുടങ്ങി.

ബന്ധങ്ങൾ ബന്ധനങ്ങളാവുമ്പോൾ വാക്കുകളാൽ തീർത്ത മതിലുകൾക്കപ്പുറം അവനും അവളും വീർപ്പുമുട്ടാൻ തുടങ്ങി.

പിന്നെ എപ്പോഴോ അപരിചിതരാവാനും തുടങ്ങി.

കാലവും സദാചാര കണ്ണുകളും ചേർന്ന് തീർത്ത വേലിക്കെട്ടുകൾ ഇരു മനസ്സുകളെ വേർപിരിച്ചിരുന്നു.
കയ്യെത്തും ദൂരത്ത് അവളുണ്ടെങ്കിലും മനപ്പൂർവ്വം അവനവൾക്ക് അവഗണനകൾ നൽകി.

അവളെന്റെ സഖിയാണ്.

മനസ്സുകൊണ്ട് ആയിരം വട്ടം അവളെ ചേർത്തുപിടിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ വിളിച്ചുകൂവി.

പ്രണയവും കാമവും മാത്രം കണ്ടുവളർന്ന കണ്ണുകൾക്ക് ആണിനെയും പെണ്ണിനേയും സൗഹൃദമെന്ന ബന്ധത്തിൽ കാണാൻ സാധിക്കില്ലെന്ന് പിന്നെ മനസ്സിലായി.

അതുകൊണ്ട് മാത്രം അവളെ അവൻ അകറ്റി നിർത്തി.

“ലക്ഷ്മിയ്ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. ഇനി നീ അങ്ങോട്ട് അധികം പോണ്ട. അവളുടെ വീട്ടുകാർ മുൻപത്തെ പോലെയല്ല.”

ഒരു ദിവസം പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ഉമ്മ പറയുന്നത് കേട്ടു.

മതത്തിന്റെയും ജാതിയുടെയും കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു ഞങ്ങളുടെ സൗഹൃദം. ഒരു മതിലിനപ്പുറം അവളുണ്ട് എന്നാലും അവിടേക്ക് നോക്കുവാൻ തന്നെ മടിയായി തുടങ്ങി.

ഒന്നിച്ചു വളർന്നതും സ്കൂളിൽ പോയതും മാത്രമല്ല വീട്ടുകാർ തമ്മിലുമുള്ള സ്നേഹത്തിന്റെ കെട്ടുറപ്പും ഞങ്ങളുടെ സൗഹൃദത്തിനുണ്ടായിരുന്നു.അവൻ മനസ്സിലോർത്തു.

എത്രപെട്ടെന്നാണ് എല്ലാം നഷ്ടമായത്.

“ആ ഖാദറിന്റെ മകന് ആ പെണ്ണുമായിട്ട് എന്തോ ഉണ്ട്.”

ആരൊക്കെയോ പറയുന്നത് കേട്ടു.

Recent Stories

The Author

Devadevan

14 Comments

  1. 𝙑𝙤𝙮𝙖𝙜𝙚𝙧

    Awesome!♥️

  2. Thanks bro 😍
    Nice story
    Valuable

  3. Superb bro Nalla them aanu ഇനിയും വരിക

  4. വളരെനന്നായിട്ടുണ്ട്…. 💖💖💖💖💖

  5. Superb. Athi manoharam…

    1. നന്ദി സഹോ ❤️❤️

  6. Superb writing. Excellent. Simply amazing. Hats off!!!!

    Thanks.

    1. ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  7. കൈലാസനാഥൻ

    സമൂഹത്തിന്റെ ചിന്താഗതികളാണ് പല വ്യക്തികളുടേയും ജീവിതം തകർക്കപ്പെടുന്നത്. ഇവിടെ ലക്ഷ്മിയും സൽമാനും പ്രണയ ബദ്ധരല്ല പക്ഷേ സമൂഹം അങ്ങനെ കരുതുന്നു അതിനാൽ സൗഹൃദമവസാനിപ്പിക്കേണ്ടി വന്നു. സ്വോഭാവികമായും ലക്ഷ്മി വിവാഹിതയാകുന്നു ഭർത്താവ് ജോലിക്ക് സാഹചര്യം ഒരുക്കുന്നു അവിടെ അവളുടെ ജീവിതത്തിൽ ദുരന്തം സംഭവിക്കുന്നു വേശ്യാലയത്തിൽ എത്തപ്പെടുന്നു.

    സൽമാൻ ലക്ഷ്മിയുടെ അടുത്തു ചെല്ലുന്നു പക്ഷേ ലക്ഷ്മിയുടെ പ്രതികരണത്തിൽ നിന്നും അവൾക്ക് അവനോട് പ്രണയമുണ്ടായിരുന്നു എന്ന് തോന്നുന്ന രീതിപ്രകടം. അവിടെ നിന്നും സൽമാന്റെ വീട്ടിലേക്ക് ഭാര്യയോട് എല്ലാ കഥകളും പറഞ്ഞിട്ടുണ്ട് എന്ന് കരുതാം അതാണല്ലോ മുംതാസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കുന്നത്. അങ്ങനെ അവർ രണ്ടും ലക്ഷ്മിക്ക് താങ്ങാകുന്നു അവൾ സ്വയം പര്യാപ്ത ആകുന്നു. ഇവിടെ ഈ കഥയിൽ മുംതാസ് എന്ന കഥാപാത്രത്തിന്റെ മഹത്വം ആണ് ഉന്നതിയിൽ നിൽക്കുന്നത്.

    സൽമാനേ പോലെയും മുംതാസിനേ പോലെയും ആളുകൾ വിരളമായുണ്ടാവാം തർക്കമില്ല. പക്ഷേ എന്റെ ചോദ്യം വെറും
    ഒരു സഖിയായിട്ട് മാത്രമാണോ സൽമാനും കണ്ടിരുന്നത് ? കഥാഗതി അനുസരിച്ച് അവന്റെ മനസ്സിൽ നിറച്ചും ലക്ഷ്മി
    തന്നെ അപ്പോൾ എങ്ങനെ മുംതാസിനെ കണ്ടെത്തി എന്നതിന് ഉത്തരമില്ല. ആദ്യമേ തന്നെ “കരിമഷികൾ കണ്ണീരിനാൽ ഒഴുകി ചെന്നിയിൽ എത്തി ” എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല ചിലപ്പോൾ തലയും കുത്തി നിന്നിട്ടോ കിടന്നിട്ടോ ആയിരിക്കാം എന്ന് വിചാരിക്കുന്നു.

    1. അല്ല ലക്ഷ്മിക്ക് അവനോട് പ്രണയമാണെന്ന് എങ്ങനെ നമുക്ക് വിലയിരുത്താം?
      പിന്നെ മുംതാസിന്റെ വ്യക്തിത്വത്തിന് മഹത്വം നൽകുന്ന രീതിയിൽ തന്നെയാണ് കഥ എഴുതിയത്.
      സൽമാന്റെ മനസ്സിൽ എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നുവെന്നു വെച്ച് അത് പ്രണയമാകില്ല സഹോ.പ്രണയത്തെക്കാൾ ഉന്നതിയിലാണ് സൗഹൃദം എന്ന സത്യം നമ്മൾ ഓർക്കണം.
      എന്റെ ഒരു പെൺ സുഹൃത്തിനു വേണ്ടിയും കൂടിയാണ് ഞാൻ ഈ കഥ എഴുതിയത്.അത് കൂടി ഞാനീ അവസരത്തിൽ പറയാം.
      പിന്നെ ചെന്നിയിലൂടെ എന്ന പ്രയോഗം എഴുതി വന്നപ്പോൾ തെറ്റിപ്പോയതാണ്. കവിളിലൂടെ ആണ് ഉദ്ദേശിച്ചത്.
      തിരുത്തുന്നുണ്ട്.
      തെറ്റ് ചൂണ്ടി കാണിച്ചതിനും നല്ലൊരു ആസ്വാദനത്തിനും ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  8. ❤️❕

    1. ❤️❤️❤️

  9. Super

    1. നന്ദി സഹോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com