ചിലങ്ക [ദേവദേവൻ] 90

Views : 6156

ചിലങ്ക

Author : ദേവദേവൻ

ആദ്യമായി എഴുതുന്ന കഥയാണ്. കഥയെഴുതി വലിയ ശീലം ഒന്നും ഇല്ല.  വായിച്ചത് അനുഭവമാക്കി എഴുതുന്നു.  തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. തിരുത്തലുകൾ ആവശ്യമെങ്കിൽ പറയണേ കൂട്ടുകാരെ. കഥ ഇഷ്ടമായെങ്കിൽ അല്ലെങ്കിൽ മോശമായെങ്കിൽ ഒരു വരിയെങ്കിലും എഴുതി അറിയിക്കണേ .
——————————————————————-

“നീയെന്തിനാ ഇങ്ങനെ നെഞ്ച് നീറ്റണത്? അവളും നീയും തമ്മിൽ ഇഷ്ടത്തിലൊന്നും അല്ലായിരുന്നല്ലോ? പിന്നെന്താ ? അവൾ പോട്ടെടാ . നിനക്ക് വേറെ നല്ല കുട്ടിയെ കിട്ടും “

കണ്ണാടിയുടെ മുന്നിൽ നിന്നാണ് എന്റെയീ പ്രസംഗം .
എന്നെത്തന്നെ പറഞ്ഞു പഠിപ്പിക്കാൻ ഒരു ശ്രെമം . അല്ലെങ്കിൽത്തന്നെ കൂട്ടുകാരും ഇതു തന്നെയാണ് പറയുന്നത് .
എന്നിട്ടും ഉൾക്കൊള്ളാനാവാതെ ഞാൻ വീണ്ടും എന്നെ കബളിപ്പിക്കാൻ ഒരു പാഴ്ശ്രെമം നടത്തി നോക്കി.
ഇല്ല പറ്റുന്നില്ല . നാവ് ചലിക്കുന്നതല്ലാതെ മനസ്സിന്റെ സാന്നിധ്യം  ആ വാക്കുകളിൽ ഇല്ലായിരുന്നു .
അത്രയേറെ ഇഷ്ടമായിരുന്നു എനിക്കവളെ.
എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ എനിക്കും വലിയ പിടിയുള്ള കാര്യമല്ല അത് .
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത് . അല്ല അതിനു മുൻപും കണ്ടിട്ടുണ്ടാവാം . പക്ഷെ ആ കണ്ണുകളിൽ ഞാൻ എന്നെത്തന്നെ തേടിയത് അന്നായിരുന്നു .
ഒരു നോക്കെ നോക്കിയുള്ളൂ .പിന്നെ നോക്കാൻ ധൈര്യം കിട്ടിയില്ല .
ആ കണ്ണുകൾക്ക് എന്തോ മാന്ത്രികത ഉള്ളത് പോലെ .
ആ നോട്ടം എന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു . എന്തിനെന്നറിയാതെ ഞാൻ വിയർക്കുന്നു . വിറയ്ക്കുന്നു. പെട്ടെന്ന് എന്റെ നോട്ടം പിൻവലിച്ചു പോയി .പക്ഷെ അവൾ അപ്പോഴും എന്റെ കണ്ണിൽത്തന്നെ നോക്കുകയാണ് . എനിക്ക് കാണാം അത് . വലിയ ജാടയിൽ അവളെ കടന്ന് മുന്നോട്ടു പോയി .

പിന്നീടുള്ള ദിവസങ്ങളിലും ആ നക്ഷത്ര കണ്ണുകളിൽ ചെന്ന് വീഴണം എന്ന് തോന്നി .
ഒരു നോക്ക് നോക്കും അവൾ നോക്കുമ്പോ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മുഖം തിരിക്കും . എന്നിട്ട് ഉള്ളിൽ ചിരിക്കും.
അവളെ കൊണ്ട് എന്നെ നോക്കിക്കുമ്പോൾ കിട്ടുന്നൊരു സുഖം . അതിന്റെ ലഹരിയിൽ തന്നെ നാളുകൾ കടന്നുപോയി .

Recent Stories

The Author

ദേവദേവൻ

29 Comments

  1. മച്ചാനെ..

    കഥ സൂപ്പർ ആണെട്ടോ…

    നല്ല എഴുത്ത്.. ഒരുപാട് ഇഷ്ട്ടമായി…

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. ദേവദേവൻ

      ഒരുപാട് നന്ദി സഹോ ❤️❤️

  2. ജീവിതം ; നേട്ടങ്ങളും നഷ്ടങ്ങളും
    ചില നഷ്ടങ്ങള്‍ ,,
    അത് ചങ്കിനെ മാന്തിപ്പറിക്കുന്ന ഓര്‍മ്മകള്‍ ആയിമാറും..
    എന്നാലും അല്പനേരം ആ ഓര്‍മ്മകള്‍ വല്ലാത്തൊരു സുഖ0 തരും
    ചിലങ്കയുടെ നാദം പോലെ ,,ഇല്ലേ ,,,

    മനോഹരമായിരിക്കുന്നു,,,,,

    1. ദേവദേവൻ

      എന്റെ bro നിങ്ങൾ എന്റെ കഥയ്ക്ക് കമന്റ്‌ ചെയ്തല്ലോ. ഞാൻ നിങ്ങടെ വലിയ ഫാൻ ആണ്. അപരാജിതന്റെ സ്ഥിരം വായനക്കാരൻ. പക്ഷെ കമന്റ്‌ ചെയ്തിട്ടില്ല അധികം. മണിവത്തൂരിനാണ് കമന്റ്‌ ഇട്ടിരുന്നത്.
      പക്ഷെ നിങ്ങൾ കഥ അപ്‌ലോഡ് ചെയ്യുന്ന അന്ന് തന്നെ ഞാൻ വായിച്ചിരിക്കും.
      എന്റെ ഒരു ഇൻസ്പിറേഷനും കൂടി ആണ് bro.
      അങ്ങനെ ആണ് ഒരു കഥ എഴുതാം എന്ന് കരുതിയത്. അതും കുറച്ചൊക്കെ എന്റെ അനുഭവം തന്നെയാണ്. അതിന് bro ഒരു കമന്റ്‌ തന്നല്ലോ
      വളരെ നന്ദി ❤️❤️❤️

  3. ദേവദേവൻ

    ഇന്നാണ് എന്റെ കഥ ഈ സൈറ്റിൽ വന്നത് ഞാൻ കാണുന്നത്. അയച്ചിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും വരാത്തപ്പോ വിചാരിച്ചു ഇനി വരില്ലായിരിക്കും എന്ന്. വന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശെരിക്കും. വളരെ നന്ദി സഹോ

  4. ദേവദേവൻ,
    ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം, നന്നായി, എഴുത്ത് സൂപ്പർ…

    1. ദേവദേവൻ

      വളരെ നന്ദി സഹോ. ❤️❤️

  5. കരയിക്കുവല്ലോടോ താൻ….

    1. ദേവദേവൻ

      അയ്യോ ഇല്ല

  6. Kure nallukalk shyasham ante jivitham munnill kandu epoo ante chetanne orthu vendum arum illathe eppozhum ottak aanu ennayum Kath erikunna aa pavam thanks for this story

    1. ദേവദേവൻ

      ഞാൻ വിചാരിച്ചു എന്റെ മാത്രം അനുഭവം ആണെന്ന്
      നന്ദി സഹോ ❤️

  7. oru nalla feel ulla kadha.

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  8. Sorry bro … നഷ്ട പ്രണയം ആണോ തീം …
    വായിക്കുന്നല്ല …. All the best for next stories 💚💚💚

    1. ദേവദേവൻ

      Tnq bro. എന്തിനാണ് sorry. അടുത്ത കഥയിൽ പരിഹരിക്കാല്ലോ

  9. വിരഹ കാമുകൻ💘💘💘

    Heart toching Stroye 💘💘💘💘💘💘💘💘💘💘💘

    1. ദേവദേവൻ

      Tnx bro

  10. അടിപൊളി ബ്രോ.. ജീവിത അവസാനം വരെ അവളുടെ ഓർമകളിൽ ജീവിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്. തുടർന്ന് കഥകൾ എഴുതുക..
    സ്നേഹത്തോടെ❤️

    1. ദേവദേവൻ

      നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ തീർച്ചയായും എഴുതും സഹോ ❤️

  11. 💔❣️

    1. ദേവദേവൻ

      ❤️❤️❤️

  12. മാത്തപ്പൻ

    💞💞💞

    1. ദേവദേവൻ

      ❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

    1. 😔😏😏😏

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com