കുഞ്ഞിക്കിളി 65

Views : 896

“മാമച്ചി മുത്ത് എവിടെ ”

 

 

“ദാ ഈച്ചണ് ”

 

“മാമച്ചി സ്വത്ത് എവിടെ ”

 

 

“ദാ ”

 

വലത്തേ കൈകൊണ്ട് നെഞ്ചിൽ തൊട്ട്കൊണ്ട് കൊഞ്ചി ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്.

 

കൊലുസ് കിലുങ്ങും പോലെയുള്ള ആ കുഞ്ഞ് ചിരിയുണ്ടല്ലോ അതിന് ഒരുപാട് ശക്തിയുണ്ട്.

 

ഒരു മനഃശാസ്ത്രജ്ഞനും മാറ്റാൻ കഴിയാത്ത സങ്കടങ്ങൾ ചിലപ്പോൾ ആ കുഞ്ഞ് ചിരിയ്ക്ക് മാറ്റാൻ സാധിക്കുമായിരിക്കണം .

 

എന്റെ മോളാണ് അവൾ.

 

എനിക്ക് പിറന്നില്ല. പക്ഷെ എന്റെ മോൾ തന്നെയാ.

 

ചേച്ചിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിരുന്ന ദിവസമായിരുന്നു അന്ന്.

 

പുലർച്ചെ അച്ഛൻ ഫോൺ വിളിച്ചു പറഞ്ഞു.

 

ചേച്ചി പ്രസവിച്ചു. പെൺകുഞ്ഞാണ്.

 

ഓടിപിടച്ചാണ് ബൈക്കോടിച്ചു  ആശുപത്രിയിൽ എത്തിയത്.

 

ആകാംഷയ്ക്കും ആഗ്രഹങ്ങൾക്കും അതിരില്ലായിരുന്നു അന്നേരം.

 

ആ മുഖം ഒന്ന് കാണണം.

 

എടുക്കാൻ ആവില്ല കുഞ്ഞാണ് അവൾ. എനിക്ക് വശമില്ല. എന്നാലും ഒന്ന് കൊഞ്ചിക്കണം.

 

പഞ്ഞിക്കെട്ട് പോലെ അവളെ പൊതിഞ്ഞുകൊണ്ട് അമ്മ എന്റെ മുന്നിൽ വന്നു നിന്നപ്പോൾ കണ്ണ് നിറയുകയായിരുന്നു എന്റെ.

 

മോളൂട്ടിയേ…. മാമന്റെ വാവൂട്ടിയേ….

 

പതിയെ അവളെ നോക്കി വിളിച്ചു.

കണ്ണുകൾ തുറക്കാതെ. ചെറുതായൊന്നനങ്ങി . അവൾ ആ വിളി കേട്ടു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

 

ഭൂമിയിൽ തൊടാത്ത ആ കുഞ്ഞു പാദത്തിൽ ഞാൻ ഉമ്മവെച്ചു.

 

അന്നുമുതൽ അവൾ ഞങ്ങടെ പൊന്നോമന ആണ്.

 

ഏഴാം മാസത്തിൽ ചേച്ചിയെ വീട്ടിൽ കൊണ്ടു വന്നപ്പോൾ ചെറിയ ഓരോ അനക്കങ്ങളിലും ചേച്ചി ചൂണ്ടി കാണിച്ചു തരുമായിരുന്നു അവളെ.

 

കൈ കാലുകൾ ഇട്ടനക്കുമ്പോൾ ആ വയറ്റിൽ കൈവെച്ചു ഞാൻ അവളോട് സംസാരിക്കും.

അവൾ കേൾക്കുന്നുവെന്നാണ് വിശ്വാസം.

 

 

പിന്നെ പിന്നെ അവളുടെ വളർച്ചയിൽ സന്തോഷം കണ്ടെത്താൻ തുടങ്ങി.

 

കിടക്കയിൽ അവൾ കമിഴ്ന്നതും,മുട്ടിലിഴയാൻ തുടങ്ങിയതും. നടക്കാൻ തുടങ്ങിയതും എല്ലാം ആഘോഷം ആയിരുന്നു ഞങ്ങൾക്കെല്ലാം.

 

വീട്ടു മുറ്റത്ത് മരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂവിനെ നോക്കി അവൾ നിൽക്കുമ്പോൾ അച്ഛൻ ചോദിക്കും.

 

പൂവ് ആര് പറിച്ചു തരും മോളേ…

 

 

പുന്നാര മാമൻ പറിച്ചു തരും.

 

അത് തന്നെ കേൾക്കാൻ വേണ്ടി ഞാനൊരു ആയിരം തവണയെങ്കിലും അവളോട് ചോദിച്ചു കാണും ആ ചോദ്യം.

 

ഞാനെഴുന്നേൽക്കും മുന്നേ എന്റെ പുതപ്പിനുള്ളിൽ കൂടി നുഴഞ്ഞു കയറി എന്നെ കെട്ടിപ്പിടിച്ചു കിടക്കും.

 

എന്നെ ഉണർത്താൻ അവളുടെ അടിയും പിച്ചും എല്ലാം ഏറ്റു വാങ്ങിക്കൊണ്ട് ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവളെ നോക്കുമ്പോൾ. കള്ള കരച്ചിൽ അഭിനയിച്ചു എന്നെ ഒന്ന് നോക്കും. അതിൽ അലിഞ്ഞില്ലാതാകുമായിരുന്നു എല്ലാ ദേഷ്യവും. അല്ലെങ്കിൽ തന്നെ ആ മുഖം നോക്കി ആർക്കാണ് ദേഷ്യപ്പെടാൻ ആവുന്നത്.

Recent Stories

The Author

Devadevan

14 Comments

  1. 𝓐𝓪𝓭𝓱𝓲𝓽𝓱𝔂𝓪

    Nte mashe othiri ishttayitto💙❤️🤗

  2. Its so touchy…. god bless everyone we help each other that all i can say…. nice one bro✌

  3. എന്താ പറയുക മനസ്സിൽ തട്ടി❤
    കള്ളക്കം ഇല്ലാത്ത മനസ്സ് ഇന്ന് വരിഞ്ഞുമുറുകിയ സമൂഹത്തിൽ വീർപുമുട്ടി കഴിയുന്നു

    1. അതേ സഹോ ഒരുപാട് കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോൾ നശിക്കുന്നത്

  4. കാർത്തിവീരാർജ്ജുനൻ

    ☺️❤️

    1. ❤️❤️❤️

  5. നിധീഷ്

    ♥♥♥♥♥

    1. ❤️❤️❤️

  6. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    മനസ്സിൽ തട്ടിയ എഴുത്ത്…കിടു..🥰🥰🥰🥰❤️❤️❤️
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️©

    1. നന്ദി സഹോ
      സ്നേഹം ❤️❤️❤️

  7. 💕💕💕💕

    1. ❤️❤️❤️

  8. Bahuth acha 💞💞💞. Kollam

    1. നന്ദി സഹോ ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com