ഹോപ്‌ [ദേവദേവൻ] 90

ആ പ്രയോഗം ജീവിതത്തിൽ യാഥാർഥ്യമായപ്പോൾ മനസ്സിലായി.എത്രത്തോളം ഭീകരമാണ് ആ അവസ്ഥയെന്ന്.

‘നിനക്ക് ഒരു ജോലി കിട്ടിയിട്ട് വേണം എനിക്കൊന്ന് വിശ്രമിക്കാൻ ‘

ഒരു കുസൃതി ചിരിയോടെയുള്ള അമ്മയുടെ വാക്കുകളാണത്.

ഓർക്കുമ്പോൾ തന്നെ ആരോ ഹൃദയത്തിൽ മുള്ള് കൊണ്ട് കുത്തുന്ന വേദന.

കരച്ചിലിന് വഴിയൊരുക്കാൻ ആ ഒരു ഓർമ്മ മാത്രം മതിയായിരുന്നു.

ഞാൻ എന്തെന്നില്ലാതെ പൊട്ടിക്കരഞ്ഞു.

ചേട്ടൻ ജോലി കിട്ടി വണ്ടി വാങ്ങിയിട്ട് വേണം എന്നെ ദിവസ്സവും കോളേജിൽ കൊണ്ട് വിടാൻ.

കുഞ്ഞി പെങ്ങളുടെ സ്വപ്നമാണത്.

ഒരുപാടുണ്ട് സ്വപ്‌നങ്ങൾ.

എനിക്ക് വേണ്ടിയല്ല. എന്റെ കുടുംബം സന്തോഷത്തോടെ ഇരിക്കാൻ. ഇത്രയും നാൾ കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന  അമ്മയ്ക്ക് ഒരു കൈത്താങ് ആവാൻ.

സ്വയം ഓരോന്ന് ആലോചിച്ചു ഞാൻ എന്റെ സങ്കടത്തിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു.

തല പെരുക്കുന്നു. വല്ലാത്തൊരു വിഷാദവസ്ഥയിൽ ഞാൻ എത്തിപ്പെട്ടിരുന്നു.

മടുപ്പ്

എല്ലാറ്റിനോടും മടുപ്പ് തോന്നിത്തുടങ്ങി. ഞാൻ തോറ്റു തോറ്റു തോൽ‌വിയിൽ തന്നെ ജീവിക്കുന്ന പോലെ.

എനിക്ക് ജയിക്കാൻ ഒരവസരമെങ്കിലും തന്നുകൂടെ

മനസ്സിൽ ഞാൻ ആരോടെന്നില്ലാതെ അലറി വിളിച്ചുകൊണ്ടിരുന്നു.

ജോലി കഴിഞ്ഞ് അമ്മ വന്നിരുന്നു അന്നേരം.

എന്റെ അടുത്ത് വന്നിരുന്നു.

“നീ ചോദിച്ചത് കേട്ടില്ലേ? എന്തായി പോയ കാര്യം?”

എനിക്ക് മറുപടിയില്ലായിരുന്നു.

പതിയെ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി നോക്കി അമ്മ.

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അമ്മയുടെ കണ്ണിലും നനവ് പടർന്നിരുന്നു.

“എന്തിനാടാ ഇരുന്ന് മോങ്ങുന്നത്?”

ചിരി മുഖത്ത് വരുത്തി അമ്മ ചോദിച്ചു.

ആ ചോദ്യം മാത്രം മതിയായിരുന്നു എനിക്ക്.

അമ്മയെ കെട്ടിപ്പിടിച്ചു ആ നെഞ്ചിൽ വീണു കരഞ്ഞു ഞാൻ.

എന്തൊക്കെയോ അടക്കി വെച്ചതെല്ലാം കരഞ്ഞു തീർത്തു.

“എന്തുപറ്റി എന്റെ കുഞ്ഞിന്?”

എന്നെ അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു.

ആണാണെങ്കിലും കരഞ്ഞു പോയതിന് ലജ്ജ തോന്നി അന്നേരം. പക്ഷെ എന്റെ അമ്മയല്ലേ. വേറെ ആരോടാണ് ഞാൻ കരഞ്ഞു തീർക്കേണ്ടത്.

“ഒന്നുമില്ലമ്മേ “

മുഖത്ത് നോക്കി അത് പറയാൻ ധൈര്യം പോരായിരുന്നു. എനിക്കറിയാം അമ്മമനസ്സാണ്  കള്ളത്തരം പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കില്ല.

“എടാ ഞാനേ നിന്റെ അമ്മയാണ്.”

ഒരു ഓർമ്മപ്പെടുത്തൽ. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ. ഞാൻ പറഞ്ഞ നുണയ്ക്ക് ചിലപ്പോൾ ആവശ്യം ആയിരിക്കാം.

“ജോലി കിട്ടിയില്ല.”

ഞാൻ പറഞ്ഞു.

“അതിന് നീ ഇങ്ങനെ ഇരുന്ന് കരഞ്ഞാൽ ജോലി കിട്ടോ? “

Updated: April 11, 2021 — 10:31 pm

10 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് ദേവാ…… ജീവിതത്തിന്റെ ഒരംശം എവിടൊക്കെയോ നിഴലിച്ചപോലെ………… ❤❤???????????പിന്നേം ആവർത്തനം വന്നൂലെ…….

    1. ദേവദേവൻ

      ഒന്നും പറയണ്ട സഹോ.എന്തുകൊണ്ടാണ് ഇങ്ങനെ ആവുന്നതെന്ന് അറിയാൻ പറ്റുന്നില്ല.
      നല്ല അഭിപ്രായത്തിനു ഒരുപാട് സ്നേഹം ❤️❤️❤️

  2. machaane story kiduvaanu …poiichu….story mubate pole aavarthichu vannallo…

    1. ദേവദേവൻ

      പറഞ്ഞിട്ട് കാര്യമില്ല സഹോ
      ❤️❤️❤️

  3. മന്നാഡിയാർ

    വീണ്ടും പണി കിട്ടിയോ ???
    കഥ ഒരു രക്ഷയുമില്ല. പൊളി ബ്രോ ❤❤❤❤
    എനിക്കറിയാം നാളെ ഒരുനാൾ ഞാനും അസ്‌തമിക്കും. പക്ഷെ ഈ ഉദിച്ചു നിൽക്കുന്ന സമയം ഞാൻ കത്തി ജ്വലിക്കുക തന്നെ ചെയ്യും. എന്നാലാകും വിധം മറ്റുള്ളവരിൽ ഞാൻ പ്രകാശം പരത്തും.”
    ?????????❤❤❤❤

    1. ദേവദേവൻ

      അറിയില്ല സഹോ.

      എന്താ ഇങ്ങനെ സംഭവിക്കുന്നതെന്ന്. എന്റെ കഥകൾ മാത്രം ഇങ്ങനെ ?
      ഒരുപാട് സ്നേഹം സഹോ നല്ല അഭിപ്രായത്തിനു ❤️❤️❤️

  4. നിധീഷ്

  5. ദേവദേവൻ

    ഇതിപ്പോ എപ്പോ കഥ ഇട്ടാലും ഇത് തന്നെയാണല്ലോ അവസ്ഥ.
    മാറ്റാൻ വേണ്ടി മെയിൽ അയക്കുന്നും ഉണ്ട്‌.
    എനിക്ക് മാത്രമാണോ ഈ പ്രശ്നം.

  6. ❤️

Comments are closed.