ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“എടാ,… ഞാൻ ആ ശേഖരനോട് അന്ന് തന്നെ പറഞ്ഞതാ എനിക്കവനെ വേണം എന്ന്, നമ്മുടെ കമ്മീഷ്ണറെയും വിളിച്ചു അന്വേഷിച്ചു, ഒരു ഓട്ടോയിലാണ് അവൻ വന്നത് എന്നല്ലാതെ ഒരു തെളിവും കിട്ടിയില്ലത്രേ…”

“ഹ്മ്മ്… ശ്യാമേ… വണ്ടി ജീവന്റെ വീട്ടിലേക്ക് കയറ്റിക്കൊ…”

♦️♦️♦️♦️♦️

അവർക്ക് പിന്നാലെ വന്ന ഇന്നോവയുടെ വേഗത പതിയെ കുറഞ്ഞു, അതനുസരിച്ച് രാജനും വേഗത കുറച്ചു

“ദേ വലത് സൈഡിലേക്ക് ഇൻഡിക്കേറ്റർ ഇട്ടേക്കുന്നു… പോകുന്നതിന് ഇടക്ക് എവിടെയെങ്കിലും നിർത്തണമെങ്കിൽ ഇവർക്ക് നേരത്തെ ഒന്ന് പറഞ്ഞൂടെ…”

“കുറച്ചു ദൂരം കൂടി അല്ലെ ഉള്ളു സർ… അയാൾ എന്തെങ്കിലും ചെയ്യട്ടെ…”

രാജൻ മന്ത്രിയുടെ വാഹനം കയറിപ്പോയ വീടിന്റെ ഗെയ്റ്റിന് മുൻപിലായി ബൊലേറോ നിർത്തി,  അപ്പോഴാണ് ദേവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നത്

“രാജേട്ടാ… ഇത് ആ വീടല്ലേ…”

ദേവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ആണ് രാജനും അത് കാണുന്നത് , അന്ന് ദേവന് തലക്ക് അടി കിട്ടിയ അതേ വീട്

“അതേ…ആ വീട് തന്നെ, പക്ഷെ ഇയാൾക്കെന്താ ഇവിടെ  കാര്യം, ആ …അല്ല അതൊക്കെ നമ്മൾ എന്തിനാ അറിയുന്നത്… നമ്മുടെ ജോലി അയാൾക്ക് പൈലറ്റ് പോകുക എന്നുള്ളതാണ്… ആയാൾ നമ്മുടെ സ്റ്റേഷൻ പരിധി വിട്ടാൽ നമ്മുടെ ജോലി കഴിഞ്ഞു”

രാജൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ദേവൻ വേറെ എന്തോ ചിന്തയിൽ ആയിരുന്നു.

മന്ത്രിയുടെ വാഹനത്തിന് അകമ്പടി സ്വീകരിക്കാൻ അടുത്ത വാഹനം വന്നതും രാജനും ദേവനും തിരിച്ചു പോന്നു. അപ്പോഴും ദേവന്റെ മുഖത്തുള്ള മ്ലാനത രാജൻ ശ്രദ്ധിച്ചു

“എന്താ സർ…കുറെ നേരമായല്ലോ ചിന്ത…”

“അല്ല രാജേട്ടാ… ആ വീട് അയാൾക്ക് അത്രയും അടുപ്പമുള്ള വീടാണെങ്കിൽ അന്ന് നടന്ന മോഷണ ശ്രമത്തിനെക്കുറിച്ച് അന്വേഷിക്കാൻ എന്തെങ്കിലും വിധത്തിലുള്ള പ്രഷർ വരേണ്ടതല്ലേ… പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ…”

“ഏത് വീട് … ഓ അതോ… സർ ഇപ്പോഴും അതോർത്തുകൊണ്ട് ഇരിക്കുകയാണോ… അന്ന് വീട്ടിൽ കയറിയ ആൾ ഉള്ളിൽ കയറുകയോ ഒന്നും മോഷ്ടിക്കുകയോ ചെയ്തില്ലല്ലോ അതാവും…”

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.