ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

ദേവനും മരക്കാരും മുഖത്തോട് മുഖം നോക്കി,

“ശരി… താൻ പൊയ്ക്കോ…”

മരക്കാർ പറഞ്ഞതും ഒരിക്കൽക്കൂടി സല്യൂട് ചെയ്തുകൊണ്ട് ആയാൾ പിൻവാങ്ങി

“ഓഹ്… ഇപ്പൊ വരും കൊലപാതകിയെ പിടിച്ചോ എന്ന് ചോദിച്ചുകൊണ്ട്… എന്തെങ്കിലും നടന്ന ഉടനെ പിടിക്കാൻ നമുക്ക് മാജിക്‌ ഒന്നും അറിയില്ലല്ലോ…”

മരക്കാർ അയാളുടെ ഉള്ളിൽ ഉള്ള അമർഷം മറച്ചു വച്ചില്ല , അത് കേട്ട് ദേവൻ ഒന്ന് പുഞ്ചിരിച്ചു

“സർ…”

അവർക്കരികിലേക്ക് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി

“ആ പറയൂ…”

“സർ ഞങ്ങൾ മുറി മുഴുവൻ പരിശോദിച്ചു, ആ മുറിയിൽ നിന്നും ആകെ കിട്ടിയത് രണ്ട് വിരൽ അടയാളങ്ങൾ ആണ് , അത് രണ്ടും പുരുഷന്മാരുടേത് ആണ് അതിൽ ഒന്ന് ഇയാളുടേതും, മറ്റേത് ആരുടേത് ആണെന്ന് കണ്ടുപിടിക്കണം”

“ആ ഗ്ലാസ്സുകൾ പരിശോധിച്ചോ…”

അത് ചോദിച്ചത് ദേവൻ ആയിരുന്നു

“പരിശോദിച്ചു സർ… ആ രണ്ട് ഗ്ലാസ്സിൽ നിന്നും ഒരു വിരൽ അടയാളം മാത്രമേ കിട്ടിയുള്ളൂ പക്ഷെ അത് ഈ മരണപ്പെട്ട വ്യക്തിയുടേത് തന്നെയാണ്”

അത് കേട്ട ദേവൻ നിരാശയോടെ തല താഴ്ത്തി

“വേറെ ഒന്നും ഇല്ലേ….”

“ഇല്ല സർ… ഞങ്ങൾ സംശയം തോന്നിയ കുറച്ചു സാമ്പിൾസ് എടുത്തിട്ടുണ്ട്. എന്തെങ്കിലും സൂചന കിട്ടിയാൽ അറിയിക്കാം…”

“ശരി…”

“എന്നാൽ… ഞങ്ങൾ അങ്ങോട്ട്‌…”

“ഫോറൻസിക് ഉദ്യോഗസ്ഥർ പോയതും അവിടെ ദേവനും മരക്കാരും മാത്രമായി

“താൻ വാ… നമുക്ക് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം…”

അയാൾ ദേവനെയും കൂട്ടിക്കൊണ്ട് മുറിക്കുള്ളിലേക്ക് നടന്നു

മുറിക്കുള്ളിൽ കയറിയ അവർ മൃതദേഹത്തിനോടുള്ള ആദര സൂചകമായി തങ്ങളുടെ തലയിൽ ഇരുന്ന തൊപ്പി ഊരി കയ്യിൽ പിടിച്ചു

“ഇതാ… ഈ ഗ്ലോവ്സ് കയ്യിൽ ഇട്ടോ… മന്ത്രിക്കൊക്കെ പ്രിത്യേക താല്പര്യം ഉള്ള കേസ് ആണ്… മിക്കവാറും നമ്മളെ ഇതിൽ നിന്നും ഒഴിവാക്കിയേക്കാം. അപ്പൊ പുതുതായി വരുന്നവന്മാർ നമ്മുടെ വിരൽ അടയാളം ഒക്കെ എടുത്തുകൊണ്ട് വന്ന്‌ നമ്മളാണ് കൊല ചെയ്തത് എന്ന് വരെ പറഞ്ഞേക്കും…”

മരക്കാർ അത് പറഞ്ഞത് ചിരിച്ചുകൊണ്ടാണെങ്കിലും അതിൽ സത്യം ഉണ്ടെന്ന് ദേവനും തോന്നി

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.