?കരിനാഗം 8? [ചാണക്യൻ] 384

“ആ തളികയിലെ തെളിഞ്ഞ ജലത്തിൽ നീ നിന്റെ വിഷം ചീറ്റണം……….അൽപ നിമിഷങ്ങൾക്കകം തളികയിലെ ചന്ദ്ര പ്രതിബിംബത്തിനു എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് നിരീക്ഷിച്ചു പറയണം.”

ഗുരു പറഞ്ഞത് അനുസരിച്ചു അവൾ ആ തളികയിലെ വെള്ളത്തിലേക്ക് മുഖം അടുപ്പിച്ചു.

കണ്ണാടി പോലെ പ്രതിഫലിക്കുന്ന ആ ജലത്തിലെ ചന്ദ്ര ബിംബം പോലും രുദ്രരൂപയുടെ ഓജസും തേജസും കണ്ടു അസൂയപ്പെട്ടു കാണും.

ശേഷം അരമുള്ള ചുവന്ന നാവ് വെളിയിലേക്ക് നീട്ടി നീളമുള്ള ദംഷ്ട്രകൾ താഴ്ത്തി അവൾ തളികയെ ദംശിച്ചു.

തളികയിൽ തറഞ്ഞിരിക്കുന്ന രുദ്രരൂപയുടെ ദംഷ്ട്രയിലൂടെ കാളകൂട വിഷത്തിന് സമാനമായ കൊടിയ വിഷം തളികയിലൂടെ തെളിഞ്ഞ ജലത്തിലേക്ക് വന്നു പതിച്ചു.

നിമിഷങ്ങൾക്കകം തളികയിലെ ജലവും പൂർണമായും വിഷമയമായി മാറി.

കറുപ്പ് നിറമുള്ള വിഷം പതിച്ച ജലം കറുപ്പ് നിറമായതും പൊടുന്നനെ ചന്ദ്രബിംബത്തിന് ചില മാറ്റങ്ങൾ സംഭവിക്കുവാൻ തുടങ്ങി.

ആ വിഷത്തിന്റെ കാഠിന്യത്തെ ചന്ദ്രബിംബം പതിയെ ആവാഹിച്ചെടുക്കാൻ തുടങ്ങി.

കാഠിന്യം കുറഞ്ഞതും മറഞ്ഞു നിന്നിരുന്ന തിങ്കൾ ശോഭയോടെ വെട്ടി തിളങ്ങി തുടങ്ങി.

ജലോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന നിലാകിരണങ്ങൾ രുദ്രരൂപയുടെ മുഖത്തു പതിച്ചു.

ജലം ഓളം വെട്ടുന്നതിന് അനുസരിച്ചു അവളുടെ മുഖത്തു പതിക്കുന്ന പ്രകാശവും ഒപ്പം ഓളം വെട്ടി.

ആ കാഴ്ച അതുപോലെ തന്നെ രുദ്രരൂപ ഗുരുവിനു വിവരിച്ചു കൊടുത്തു.

അതു കേട്ടതും അയാൾ അൽപ നേരം മൗനം പാലിച്ചു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.