?കരിനാഗം 8? [ചാണക്യൻ] 384

“മകളെ…… അഞ്ചാലകന്റെ അറിയിപ്പുണ്ട്…… മറ്റൊരു കരിനാഗ രാജകുമാരനെ കൂടി കണ്ടെത്തിയിരിക്കുന്നുവെന്ന്”

പുച്ഛത്തോടെയായിരുന്നു കാളിയൻ അത്‌ പറഞ്ഞത്.

“നാമും ശ്രവിച്ചിരുന്നു അങ്ങനൊരു സന്ദേശം…… എന്താണ് ചെയ്യേണ്ടത് അച്ഛൻ പറഞ്ഞാലും.”

രുദ്രരൂപ ഭാവ്യതയോടെ തല കുനിച്ചു.

ഇപ്പോഴും അവിടെ ചന്ദനത്തിന്റെ വാസന അലയടിക്കുന്നുണ്ട്.

“കരിനാഗ വംശജരുടെ ആ പ്രതീക്ഷയും മുളയിലേ നുള്ളിയേക്ക് രുദ്രാ……. അയാൾ ആരായാലും ഏത് നാഗമായാലും മനുഷ്യനായാലും വധിച്ചിരിക്കണം……. നീ ഇന്ന് തന്നെ ഭൂമിയിലേക്ക് പുറപ്പെടണം മകളെ…… ആ മരണ വാർത്തയുമായി ആവണം എൻറെ മകളുടെ തിരിച്ചു വരവ്……. സർപ്പങ്ങളെ കീഴ്പ്പെടുത്താമെന്ന വ്യാമോഹം അങ്ങനൊരു നാഗങ്ങൾക്കും ഇനിമേൽ ഉണ്ടാവരുത്…….”

കാളിയൻ അരിശത്തോടെ രുദ്രരൂപയ്ക്ക് മുന്നിലേക്ക് ഇഴഞ്ഞിഴഞ്ഞു വന്നു.

തന്റെ പിതാവിന്റെ അമർഷം മകളായ രുദ്രയ്ക്ക് ഊഹിക്കാവുന്നതായിരുന്നു.

“അച്ഛാ……. അങ്ങയുടെ ആഗ്രഹം നാം ജീവൻ വരെ കൊടുത്തും സാധിച്ചിരിക്കും…… ജീവന്റെ അവസാന കണിക ഉടലിൽ നിന്നും യാത്രയാകുന്ന വരെ സർപ്പങ്ങൾക്കും സർപ്പ ലോകത്തിനും വേണ്ടിയും ഞാൻ പോരാടും…….. മഹത്തായ ഈ സർപ്പ ലോകത്തിന്റെ പേരും യശസും ഈരേഴുലകം വരെ പ്രതിധ്വനിക്കും………”

ഉറച്ചതായിരുന്നു രുദ്രരൂപയുടെ വാക്കുകൾ.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.