?കരിനാഗം 8? [ചാണക്യൻ] 384

“നിയമപാലകർ തിന്മയുടെ ഭാഗത്തായതുകൊണ്ട് ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചില്ല……. അവിടെ ഞാൻ് താമസിക്കുന്ന വീട്ടിൽ തന്നെ അഭയം നൽകി……. ഇപ്പൊ മുറിവൊക്കെ ഭേദമായി വരുന്നു…….”

“ഹ്മ്മ്…….എനിക്കിപ്പോഴും അത്‌ രാജകുമാരൻ ആണെന്ന് നിശ്ചയമില്ല മകളെ…… നിനക്ക് തെറ്റ് പറ്റിയതാവാം…… രാജകുമാരന്റെ അമ്മയുടെ ഗർഭം അലസിപ്പോയെന്നാണ് ഞാൻ കണക്കാക്കുന്നത്……. ഒരിക്കലും നമ്മുടെ രാജകുമാരൻ ജനിക്കാനിടയില്ല…… ജനിക്കും മുന്നേ തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം.”

“ഞങ്ങൾക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്”

മുറിയിലേക്ക് കടന്നു വന്ന ബൃഹസ്പതി മൊഴിഞ്ഞു.

“നിന്റെ ഇളയച്ഛൻ പറയുന്നത് ശരിയാണ് മകളെ…….. നമുക്ക് തെറ്റ് പറ്റിയതാവാം…… ഒരിക്കലും അന്നത്തെ സാഹചര്യത്തിൽ രാജകുമാരൻ ജീവനോടെ രക്ഷപ്പെടാൻ അണുവിട സാധ്യതയില്ല……. ഇനി രക്ഷപ്പെട്ടിരുന്നുവെങ്കിൽ പോലും രാജകുമാരന് നിന്നെ പോലെ തന്നെ 250 വയസ്സുണ്ടാകണം.”

“മാതംഗി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു മകളെ”

ബൃഹസ്പതിയുടേതായിരുന്നു ആ ശബ്ദം.

“എനിക്ക് അതൊന്നും അറിയില്ല പക്ഷെ ഒന്നുണ്ട്…… മനസ് പറയുന്നുന്നുണ്ട് ഇതാണ് നമ്മുടെ രാജകുമാരനെന്ന്”

യക്ഷമിയുടെ ശബ്ദം ഉറച്ചതായിരുന്നു.

“മുന്നനുഭവങ്ങൾ നിനക്കും അറിയുന്നതല്ലേ മകളെ……… കഴിഞ്ഞ ഓരോ അഞ്ച് ദശകങ്ങളിലായി രാജകുമാരൻ ആണെന്ന് തെറ്റിദ്ധരിച്ചു ഓരോ നാഗ യുവാവിനെ വീതമാണ് നമ്മൾ വേണ്ടുന്ന പരിശീലനം നൽകി അയച്ചത്…… എല്ലാം പരാജയത്തിൽ ചെന്നവസാനിച്ചില്ലേ?….ആ ആയുധത്തിന് അടുത്തു പോലും അവർക്ക് എത്തി ചേരാനായില്ല……….. പകരം രുദ്രരൂപ കുതന്ത്രങ്ങളിലൂടെ അവരുടെ ജീവനുകൾ കവർന്നു………ഇനിയും ഓരോരുത്തരെ ബലി നൽകുന്നത്ത് കാണാൻ എനിക്ക് വയ്യ.”

അമർഷത്തോടെ മാതംഗി പറഞ്ഞു നിർത്തി.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.