?കരിനാഗം 8? [ചാണക്യൻ] 384

കാളിയൻ ഘനഗാഭീര്യത്തോടെ പറഞ്ഞു..

“സർപ്പ രാജൻ……. ഭൂമിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ലഭിച്ചിട്ടുണ്ട്……. അത്‌ കൈമാറനാണ് നാം വന്നത്.”

അത്‌ കേട്ടതും എല്ലാവരുടെയും കണ്ണുകൾ അഞ്ചാലകനെ പൊതിഞ്ഞു.

കാരണം അയാൾ വാസ്തവവും ഉള്ളടക്കവുമുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനേ സർപ്പ സഭയിലേക്ക് ആഗതനാകാറുള്ളു…… അതും വളരെ അപൂർവമായി.

“എന്താണത് അഞ്ചാലകാ…?”

സഹികെട്ട ഒരു സർപ്പിനി അവിടുന്ന് വിളിച്ചു കൂവി.

അവൾ സുന്ദരിയായിരുന്നു.

“കരിനാഗ വംശത്തിലെ യുവരാജൻ ജാതനായിരിക്കുന്നു എന്നൊരു ആവിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്……..ഭൂമിയിൽ അയാൾ സ്വതന്ത്രനായി വാഴുകയാണ്”

അഞ്ചാലകൻ പതിയെ പറഞ്ഞു.

“അസംഭവ്യം……… അത്‌ ഒരിക്കലും സാധ്യമാകുകയില്ല…….. ഇതിനു മുന്നേ ഇതുപോലെ എത്ര യുവരാജാക്കന്മാർ അനന്തനാഗത്തിന്റെ അവതാരമാണെന്ന് പറഞ്ഞു വന്നിരിക്കുന്നു……. അവരെയൊക്കെ ഒരു തൃണം പോലെ നമ്മൾ നിഷ്കരുണം വെട്ടി വീഴ്ത്തിയിട്ടുണ്ട്…… സർപ്പ ലോകത്ത് നാഗങ്ങൾക്ക് പ്രവേശനം നിഷിദ്ധമാണ്……അന്നും,ഇന്നും,എന്നും”

രോഷം കൊണ്ട് കാളിയന് വിറഞ്ഞു കയറി.

സിംഹസനത്തിന്റെ സ്വർണ കൈപ്പിടിയിൽ സർപ്പ രാജാവ് മുഷ്ടി ചുരുട്ടി ഇടിച്ചു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.