?കരിനാഗം 8? [ചാണക്യൻ] 384

മാതംഗി മകളുടെ മനസ് മാറുവാനായി പതുക്കെ പറഞ്ഞു.

“ഇല്ലമ്മേ എൻറെ കർത്തവ്യതിൽ നിന്നും വ്യതിചലിക്കാൻ ഞാനും ഒരുക്കമല്ല…… സർപ്പ വംശത്തിൽ നിന്നും രാജകുമാരനെ രക്ഷിക്കുന്നതോടൊപ്പം നാഗ ലോകത്തേക്ക് കൊണ്ടു പോയി ആ അതിവിശിഷ്ടമായ ആയുധത്തിലേക്ക് നയിക്കുക ഇതിൽ നിന്നും യക്ഷമി പിന്മാറുകയില്ല……. ഇത് രണ്ടുമാണ് എന്റെ ജീവിത ലക്ഷ്യങ്ങൾ.”

മകൾ പറയുന്നത് കേട്ട് യന്ത്രികമായി തലയാട്ടാനേ അവർക്ക് കഴിഞ്ഞുള്ളു.

കാരണം യക്ഷമിയുടെ വീറും വാശിയും ആ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ കൈക്കൊണ്ട തീരുമാനങ്ങളിൽ നിന്നും അവളെ പിന്തിരിപ്പിക്കുക എന്നത് ദുഷ്കരമായ ദൗത്യമാണ്.

“ഹ്മ്മ് ഇനി നിന്റെ ആഗ്രഹങ്ങൾക്കൊപ്പം മുന്നോട്ട് പോയിക്കോളുക…… അമ്മയുടെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ട്.”

മാതംഗി മകളുടെ ശിരസ്സിൽ പിടിച്ച് തന്റെ മാറോട് ചേർത്തു വച്ചു.

അമ്മയുടെ മാറിലെ ഇളം ചൂടിൽ എല്ലാം മറന്നു കൊണ്ട് ഒരു കുഞ്ഞിനെ പോലെ യക്ഷമി കണ്ണുകൾ പൂട്ടി വച്ചു കിടന്നു.

എങ്കിലും രാജകുമാരന്റെ ചിന്തകളായിരുന്നു അവളുടെ മനസിനെ മഥിച്ചു കൊണ്ടിരുന്നത്.

“രാജകുമാരനു അപകടം പറ്റിയിരുന്നു അമ്മേ?”

“എന്തപകടം?”

യക്ഷമിയുടെ മുടിയിഴകളിൽ കോതിക്കൊണ്ട് മാതംഗി ചോദിച്ചു.

“രാജകുമാരനെ ആക്രമിക്കാൻ ശ്രമിച്ചു ചില കിങ്കരന്മാർ…… അതിനിടക്ക് സർപ്പങ്ങളുടെ സുഹൃത്തുമായ ഒരു അഘോരിയും…… നല്ലൊരു പോരാട്ടമായിരുന്നു…….പക്ഷെ രാജകുമാരന്റെ അമ്മയെ രക്ഷിക്കാനായില്ല…… ഒപ്പം രാജകുമാരനു വെടിയേൽക്കുകയും ചെയ്തു.”

“എന്നിട്ടോ?”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.