? ഗൗരീശങ്കരം 13 ? [Sai] 1925

ആദ്യത്തെ പത്ത് ദിവസം  മനുവിന് പോസ്റ്റിങ്  ഇൻവെന്ററി സെക്ഷനിൽ ആയിരുന്നു….  കൂടെ കാസർഗോഡ് സ്വദേശിയായ ഋഷിയും…. ആദ്യം മുതലേ പുള്ളി ഉഡായിപ്പിന്റെ ഉസ്താദ് ആയിരുന്നു…. ഒരു വർക്കും കംപ്ലീറ്റ് ആക്കാറില്ലായിരുന്നു…. അതിനു മാനേജർടെ വായീന് കേട്ടു മതിയായപ്പോ അവന്റെ പണി കൂടി മനു ഏറ്റെടുത് ചെയ്തു…. അത് പുള്ളി ഒരു സൗകര്യമാക്കി എടുത്തു…..

 

പിന്നീടുള്ള ഓരോ 10 ദിവസത്തിലും ഡിപ്പാർട്മെന്റും ടീംമും ഷഫിൾ ആയതു കൊണ്ട് പിന്നീട് ഋഷിയുടെ ശല്യം സഹിക്കേണ്ടി വന്നില്ല…. വേറെയും പ്രശ്നക്കാർ ഉണ്ടായിരുന്നെങ്കിലും ഇത്രക്ക് ആയിട്ടില്ല….

 

ഒൻപതാമതായി വന്നത് ഫിനാൻസ് സെക്ഷൻ ആയിരുന്നു…. അന്ന് കൂടെ കൂടിയതാണ് രണ്ടും… ഇത്രയും നാളത്തേതിൽ വെച് മനുവിന് കിട്ടിയ ബെസ്റ്റ് പാർട്ണെർസ്…..☺️☺️☺️

 

ഫർസാനയും നാഷിദും….. രണ്ടു പേരും നിലമ്പുരുകാരാണ്, മാത്രമല്ല രണ്ടു പേരുടെയും നിക്കാഹും കഴിഞ്ഞതാണ്…. ഒരാൾക്കെങ്കിലും ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് പറഞ്ഞിരിക്കുവാ രണ്ടും…. ഇന്നറിയാം രണ്ടിന്റെയും ഭാവി…..?

 

ഉച്ചയ്ക്കു മുന്നേ ഡ്രാഫ്റ്റ് റിപ്പോർട്ടുമായി മാനേജരെ കാണാൻ ചെന്നു….  പുള്ളിക്കാരൻ ഹാപ്പി ആണ്… പിള്ളേരും….

 

തിരിച്ചു പോരാൻ നേരം മൂന്നുപേർക്കും ഒരു ഓൾ ദി ബെസ്റ്റ് പറയാനും മാനേജർ മറന്നില്ല….?

 

ഉച്ചയ്ക്ക് ഓഫീസ് വക നല്ല ഒന്നാന്തരം ലഞ്ച് ഉണ്ടായിരുന്നു… ശേഷം ഒഫീഷ്യൽ ഫങ്ക്ഷൻ…

 

ട്രെയിനിങ് സർട്ടിഫിക്കറ്റ് ഡിസ്ട്രിബ്യുട് ചെയ്തതിനു ശേഷം സെലക്ട് ആയ 10 പേരുടെ ലിസ്റ്റ് അനൗൺസ് ചെയ്തു…. 

 

ലിസ്റ്റിൽ പേര് കണ്ട മനുവിന്റെ മുഖത്തു പുഞ്ചിരി വിടർന്നു… പെട്ടെന്ന് തന്നെ അത് പൊട്ടിച്ചിരിയിലേക് മാറി…. ലിസ്റ്റിൽ പേര് ഉള്ളത്തിന്റെ പേരിൽ സ്ഥലകാല ബോധമില്ലാതെ കെട്ടിപ്പിടിച്ചു തുള്ളിചാടിയ ഫർസാനയും നാഷിദുമാണ് കാരണം….???

 

“ടാ… മതീടാ…. നിങ്ങടെ കെട്ട് കഴിഞ്ഞില്ലട്ടാ……”

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.