??അവൾ രാജകുമാരി- 7?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 611

 

“അങ്ങ് ദർശനത്തിൽ ആദ്യം കണ്ടത് ഒരു കുഞ്ഞിന്റെ ചിരിക്കുന്ന മുഖം അതിനർത്ഥം അനന്തരവകാശികളില്ലാത്ത അങ്ങയുടെ മൂത്തപുത്രന് സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ ഒരു പുത്രൻ ജനിക്കും .

 

രണ്ടാമത് അങ്ങ് കണ്ടത് ഒരു ഘോരവനമാണ് അതിനർത്ഥം കൊട്ടാരത്തിൽ ജനിക്കാൻ മാത്രമേ അവന് ഭാഗ്യമുള്ളൂ ജീവിതം മുഴുവൻ വനത്തിനുള്ളിൽ ആയിരിക്കും താൻ ആരെന്ന് പോലും തിരിച്ചറിയാതെ .

 

മൂന്നാമത് അങ്ങ് കണ്ടത് നൂറ്റാണ്ടുകൾക്ക് മുൻപ് സൂര്യവംശത്തിലെ കുല ഗുരു ആ ഘോരവനത്തിനുള്ളിലെ ഒരു ഗുഹയിൽ സ്ഥാപിച്ച സൂര്യ അസ്ത്ര എന്ന വാളും ഏകമുഖ രുദ്രാക്ഷമാലയുമാണ് , ആ വാളും രുദ്രാക്ഷ മാലയും അവൻ കൈകളിൽ വഹിക്കും അതാണ് മൂന്നാമത്തെ ദർശനത്തിന്റെ പൊരുൾ .

 

നാലാമത് അങ്ങ് കണ്ടത് നിലത്ത് കൂടി ഒഴുകുന്ന ചുടു രക്തമാണ് , അതിന്റെ പൊരുൾ എനിക്ക് ഇപ്പോൾ അങ്ങയോട് തുറന്ന് പറയാൻ കഴിയില്ല അത് അങ്ങയോട് പറയരുത് എന്ന് ആ ദർശനത്തിൽ തന്നെ ഉണ്ട് , ബാക്കിയൊക്കെ വിധിയാണ് കാലത്തിന്റെ ചില വികൃതികൾ .

 

അങ്ങയുടെ കൊച്ചുമകന് ആയുധ – അഭ്യാസ അറിവുകൾ പകർന്ന് നൽകേണ്ടത് അങ്ങയുടെ കടമയും നിയോഗവുമാണ് അതിനായി ഒരിക്കൽ കൂടി അങ്ങേയ്ക്ക് ആയുധങ്ങൾ കൈകളിൽ ഏന്തേണ്ടി വരും . ബാക്കിയൊക്കെ കാലം കാലചക്രം കാണിച്ച് തരും , ഇപ്പോൾ അതിനെ കുറിച്ച് വ്യാകുലപ്പെടണ്ട .

 

ഏതൊരു മനുഷ്യ ജന്മത്തിനും ഒരു നിയോഗം ഉണ്ട് ഇതാണ് അങ്ങയുടെ നിയോഗം ഇതുവരെയുള്ള അങ്ങയുടെ ജീവിതവും അതിലെ ദുഃഖങ്ങളും ഇതിന്റെ ഒരു ഭാഗം മാത്രമാണ് . ”

 

 

ഏകപാദൻ ഒരു പുഞ്ചിരിയോടെ ഇത്രയും പറഞ്ഞ ശേഷം വീണ്ടും കണ്ണുകളടച്ച് ധ്യാനത്തിലേക്ക് മടങ്ങി .

 

91 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    ചെകുത്താനെ next part എന്ന് വരും
    ( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )

    1. ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
      8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???

  3. Super waiting for next part ❤️❤️??

  4. മച്ചാനെ..

    വായിച്ചു… ഇഷ്ട്ടപെട്ടു…

    കൂടുതൽ പറയാൻ അറിയില്ല സോ…

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ …….???
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
      സ്നേഹത്തോടെ ????

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.

    1. പിള്ളച്ചേട്ടോ ……?????
      വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
      സ്നേഹത്തോടെ …..❣️❣️❣️❣️

  6. വിച്ചൂട്ടാ ♥️♥️♥️

    ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
    എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…

    ഉദാഹരണം :

    //രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//

    ഇവിടേ രാഹുൽ ആണ്‌… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്‌)

    വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!

    സസ്നേഹം ♥️

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടി ………
      വളരെ സന്തോഷം
      പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
      പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
      ഒത്തിരി സ്നേഹത്തോടെ ….?????

  7. ❤️❤️❤️

  8. As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️

    1. സഹോ വളരെ നന്ദി
      ഒത്തിരി സന്തോഷത്തോടെ ???

    1. നന്ദി സഹോ ….❤️❤️❤️❤️
      സ്നേഹത്തോടെ …..

  9. Vere level trackilekk povunnund polikk bro?????

    1. വളരെ നന്ദി സഹോ ????
      ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️

  10. Super part ❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ക്രിഷ് ……???
      സ്നേഹത്തോടെ ….???

  11. ബാക്കി പെട്ടന്ന് ഇടോണ്ടു

    1. സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
      സ്നേഹത്തോടെ …????

  12. Nice story bro keep going ❤️

    1. വളരെ നന്ദി കിച്ചൂ…….
      സ്നേഹത്തോടെ ????

  13. ❤️???❣️???

  14. ❤️❤️❤️❤️❤️❤️

      1. ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
        അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്

        1. വളരെ നന്ദി അപ്പു …….
          സ്നേഹത്തോടെ …..???

Comments are closed.