ആദരാഞ്ജലികൾ [M.N. കാർത്തികേയൻ] 197

Views : 3505

ഈ കഥ നടന്ന സംഭവം ആണ്. ഇതിവിടെ ഇടാനുള്ള കാരണം ലാസ്റ്റ് ഞാൻ പറഞ്ഞിട്ടുണ്ട്. വായിക്കുക.

*……………………………………………..*
അന്നും പതിവ് പോലെ അമ്പലത്തിനടുത്തെ ആലിന്റെ മൂട്ടിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.  ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ എന്ന മനോജും എന്റെ അനിയൻ വിപിനും പിന്നെ ദേവജിത്തും. ഞങ്ങൾ മൂന്നും ഒരുത്തനെ കാത്തിരിക്കുവാ.

ദേവൻ : ദേണ്ടെ സമയം അഞ്ചാവാറായി. ഈ പേങ്ങൻ ഇതെവിടെ പോയി കിടക്കുവാ.

വിപിൻ: അവൻ ഇപ്പോൾ വരുമെടാ. നീ ചാവാതെ ഇരി.

ഒരു സ്കൂട്ടർ ഇരച്ചു പാഞ്ഞു വന്നു നിന്നു. അതിൽ നിന്നും അവൻ ഇറങ്ങി വന്നു. ഞങ്ങടെ കാർത്തി. നമ്മള് മൂന്ന് പേരും അയൽക്കാർ ആണ്. ഞാൻ ഗൾഫിൽ നിന്നും  വന്നിട്ട് ഒരു മാസം ആയതെ ഉള്ളു. ഇനിയും അവിടെ കിടന്ന് കഷ്ടപ്പെടാൻ വയ്യ
നാട്ടിൽ ഏതെങ്കിലും ബിസിനസ് ചെയ്ത് പിടിച്ചു നിൽക്കാൻ ആണ് തീരുമാനം.

ഞാൻ ഗൾഫിൽ പോയ ശേഷം ഞങ്ങൾ തമ്മിൽ (ഞാനും കാർത്തിയും) വലിയ കണക്ഷൻ ഇല്ലയിരുന്നു. അവന്റെ എല്ലാ പിറപ്പ് കേടിനും കൂട്ട് നിന്നത് എന്റെ അനിയനും മറ്റവനും ആണ്. ആ നമുക്ക് ഇപ്പോഴത്തെ കാലത്തിലേക്ക് വരാം.

ദേവൻ: ഏത് കോത്താഴത്തു പോയി കിടക്കുവാരുന്നെടാ. എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.

കാർത്തിക്: എന്റെ കൊറേ നാളത്തെ അലച്ചിലിന് ഫലം കണ്ടു. (ആഴ്ചകളായി അവൻ ജോലി തെണ്ടി നടക്കുവായിരുന്നു.)
ടാ എനിക്ക് ഒരു ജോലി കാര്യത്തിന് വേണ്ടി പോണം. അതിനു വേണ്ടിയുള്ള ചെറിയ ഒരുക്കങ്ങൾക്ക് പോയതാ.

മനോജ്: ജോലികാര്യമോ. എന്തൂട്ട് ജോലി

കാർത്തിക്: ചേട്ടാ എറണാകുളത്തു ഒരു കമ്പനിയിൽ ആണ്. നാളെ പോണം. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. നിങ്ങൾ ഇങ്ങോട്ട് ഇരുന്നെ പറയട്ടെ.

ഞങ്ങൾ എല്ലാം ആൽചുവട്ടിൽ ഇരുന്നു. അവൻ പറഞ്ഞു തുടങ്ങി

കാർത്തി: ഞാൻ പോയാൽ കുറച്ചു കാര്യങ്ങൾ എനിക്ക് വേണ്ടി നിങ്ങൾ ചെയ്തു തരേണ്ടി വരും. പറ്റില്ലെന്ന് പറയരുത്. പ്ലീസ്

ദേവൻ: ആ നീ പറയടെ കേൾക്കട്ടെ.

കാർത്തിക്: ഞാൻ പോയാൽ എന്നു മടങ്ങി വരും എന്നറിയില്ല. വിപീ നീ എനിക്ക് വേണ്ടി ചിന്നനെയും പൊന്നൂസിനെയും നോക്കണം.( അവർ രണ്ടും കാർത്തിയുടെ അച്ഛന്റെ കൂട്ടുകാരന്റെ കൊച്ചു മക്കളാണ്. അയാൾ മരിച്ചതോടെ ആരും ഇല്ലാതായതോടെ അവൻ കൂടെ കൂട്ടിയത് ആണ്.)
ദേവാ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നീചെയ്തു കൊടുക്കണം. ഞാൻ ഇല്ലാത്ത കുറവ് അവർക്ക് ഉണ്ടാവരുത്.
മനോജേട്ടാ നിങ്ങൾ എനിക്ക് വേണ്ടി കഥയെഴുതണം.

മനോജ്: കഥയാ. എന്ത് കഥ.

കാർത്തിക്: ഞാൻ ഒരു സൈറ്റിൽ കഥയെഴുത്തുന്നുണ്ട്. അത് ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ കംപ്ലീറ്റ് ആക്കണം.

മനോജ്: ഞാനോ. ഞാനെന്തു എഴുതാൻ ആണ്

കാർത്തിക്: അതൊക്കെ ഇങ്ങളെ കൊണ്ട് പറ്റും. കഥയുടെ ബാക്കി ഞാൻ പറഞ്ഞു തരാം. അതെഴുതി ഇട്ടേച്ചാൽ മതി. എഡിറ്റിംഗ് എങ്ങനെയെന്നും ഇടേണ്ടത് എങ്ങനെയെന്നും പറഞ്ഞു തരാം. ഇപ്പൊ ഫോൺ എന്റെ കയ്യിൽ ഇല്ല. രാത്രി ആവട്ടെ. വീട്ടലോട്ട് വാ.

ഞാൻ രാത്രി അവന്റെ വീട്ടിൽ പോയി. അവൻ എനിക്ക് എഴുതി പബ്ലിഷ് ആക്കാനൊക്കെ പഠിപ്പിച്ചു തന്നു. കഥയുടെ ബാക്കിയും സൈറ്റിലെ പ്രധാനികളെയും ഒക്കെ പറഞ്ഞു തന്നു. ഡെമോ ആയിട്ട് ഒരു കഥ  രാത്രി പബ്ലിഷ് ആക്കുകയും ചെയ്തു. ഞാനതൊക്കെ നോക്കി കണ്ടു പഠിച്ചു.

എല്ലാം സെറ്റ് ആക്കി അവൻ അർധരാത്രി തന്നെ പോയി. രാത്രി ഫോൺ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.

ഞാൻ: ഹലോ ….

ദേവൻ: മനോജ് ഏട്ടാ ഞാനാ ദേവൻ. ഞാനിപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ് . ഇങ്ങള് വിപിനെയും കൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് വന്നേ. അത്യാവശ്യം ആണ്.

ഞാൻ: എന്താടാ…. ഹലോ ഹലോ…

ചോദിക്കും മുൻപ് അവൻ ഫോൺ കട്ട് ചെയ്തു. ഞാൻ വിപിനെയും പൊക്കി എണീപ്പിച്ചു ഹോസ്പിറ്റലിലേക്ക് വെച്ചു പിടിച്ചു.

ഞാൻ : എന്താടാ എന്താ പറ്റിയെ

ദേവൻ: ചേട്ടാ നമ്മുടെ കാർത്തിക്ക് ഒരു ആക്‌സിഡന്റ് പറ്റിയതാണ്. ഉറങ്ങി വണ്ടിയോടിച്ചു എതിരെ വന്ന പിക് അപ്പിൽ പാഞ്ഞു കയറിയത് ആണ്.

അന്ന് രാത്രി ഉറക്കമൊഴിച്ചു ഞങ്ങൾ അവിടെയിരുന്നു. അവൻ കോമയിൽ ആണെന്നും അരയ്ക്ക് താഴോട്ട് തളർന്നെന്നും പിറ്റേന്ന് ഡോക്ടർ പറഞ്ഞു. വൃക്കയ്ക്ക് എന്തോ പ്രോബ്ലെം ഉണ്ട്. ഡയാലിസിസ് ചെയ്യണമെന്നും എന്തോ ഓപ്പറേഷൻ വേണമെന്നുമൊക്കെ പറഞ്ഞു. നാലഞ്ചു ദിവസം അങ്ങനെ പോയി. ബി. പി കൂടുന്നത് മൂലം ഓപ്പറേഷൻ ചെയ്യാൻ കഴിഞ്ഞില്ല. ഏഴാം നാൾ അവൻ ഞങ്ങളെ വിട്ട് പിരിഞ്ഞു. അവന്റെ ചിതയ്ക് മുന്നിൽ നിൽക്കുമ്പോൾ അവസാനമായി അവൻ ഞങ്ങളെ മൂന്നിനെയും പറഞ്ഞു ഏൽപ്പിച്ച ജോലി മരണം വരെ മുടക്ക് കൂടാതെ ചെയ്തു തീർക്കും എന്നുറപ്പിച്ചിരുന്നു.

————————————————–

ഇതെല്ലാം നടന്ന സംഭവങ്ങൾ ആണ്. നിങ്ങളോട് മുൻപേ പറയണം എന്നുണ്ടായിരുന്നു. ഒരുവട്ടം റൈറ്റ് റ്റു അസിൽ പറയാൻ വേണ്ടി ലോഗിൻ ചെയ്തു കമെന്റ് ഇട്ടതും ആണ്. പക്ഷെ അവിടെ അറിയിച്ചാൽ എല്ലാരും അറിയില്ല.അതോണ്ട്ൻൻ ആണ് ഒരു കഥയാക്കി അന്ത്യ നിമിഷങ്ങൾ പകർത്തിയത്. സേതുബന്ധനം ഉടൻ തരാമെന്ന് ഉറപ്പ് പറഞ്ഞിട്ട് തരാൻ കഴിയാത്തതിന് കാരണവും ഇതാണ്. ഒരുപാട് വട്ടം ഞാൻ സൈറ്റിൽ കേറി നോക്കിയപ്പഴും ആരും അവനെ ഓർക്കുന്നുണ്ടായിരുന്നില്ല. അവനെ എല്ലാരും ഓർക്കാൻ വേണ്ടി അവനെപ്പറ്റി ഓരോ കമന്റുകൾ ഞാൻ ഇട്ടു പോയാൽ തന്നെ ആരും മൈൻഡ് ആക്കാറുമില്ല. മരണ വിവരം ഇപ്പോഴേ അറിയിക്കേണ്ട എന്നു കരുതിയത് ആണ്. സേതുബന്ധനം തീരുബോൾ അവസാന ഭാഗത്തു പരായമെന്നാണ് കരുതിയത്. മരിച്ചു ഒരുപാട് നാൾ കഴിഞ്ഞിട്ടുള്ള ഈ തുറന്നു പറച്ചിൽ എന്തിനാണ് എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാവും. പറയണ്ട എന്നു വെച്ചിട്ടും പറഞ്ഞത് നന്ദികേട് ആവാതെ ഇരിക്കാൻ ആണ്. തുടർ കഥ ഞാൻ ഇനി എഴുതി ഇടാം. അവൻ ഡയറിയിൽ ചുരുക്കി എഴുതി വെച്ചിട്ടുണ്ട് കഥ. അത് ഞാൻ ഇവിടേക്ക് എഴുതി ഇടാം. ഞങ്ങടെ കാർത്തിക്. എസിനു ആദരാഞ്ജലികൾ😢😢😢😢

Recent Stories

The Author

M.N. കാർത്തികേയൻ

94 Comments

  1. Kaarthi..
    ഒത്തിരി കാലത്തിനു ശേഷം ഇന്ന് നിന്റെ ഈ dp കണ്ടപ്പോൾ ഒന്നും കൂടി എന്റെ ഓർമയിലേക് വന്നു… 😐
    ഒന്ന് വന്നു പറഞ്ഞൂടെ ഇത് നമ്മളെ എല്ലാവരെയും പറ്റിക്കാൻ വേണ്ടി cheythe ഒരു തമാശ ആണെന്ന്… നീ safe ആയിട്ട് തന്നെ ഉണ്ടെന്ന്…. Angne kelkaan kodikunnu….
    Nammalude ellavrudeyum hridyathil ipoyum nee und…
    Miss you… ❤

  2. വിരഹ കാമുകൻ💘💘💘

    Sad

  3. ꧁༺ᎯℕЅU༻꧂

    സത്യമാണോ ബ്രോ…😳😭

  4. പ്രിയപ്പെട്ട എഴുത്തുകാരന് ആദരാഞ്ജലികൾ നേരുന്നു🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  5. ഉൾകൊള്ളാൻ പ്രയാസമുണ്ട്. പക്ഷെ വിശ്വസിച്ചേ പറ്റു. 💔💔💔💔

  6. 💔💔💔🙏🙏🙏🌹🌹🌹

  7. ഒരിക്കൽ ഇവിടെ ഇട്ട ഒരു കഥയ്ക്ക് കമന്റ് ചെയ്തിരുന്നു.
    അന്നത്തെ ആഹ് പരിചയമേ ഉള്ളു.
    പക്ഷെ വാക്കുകളിൽ അടുപ്പം തോന്നിയിട്ടുണ്ട്.
    ഇത് കഥയായി തന്നെ കാണാൻ കഴിയുമോ എന്ന് ശ്രെമിക്കാം.
    ഒരിക്കൽ വീണ്ടും ഇവിടെ എവിടെയെങ്കിലും കാണാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമല്ലോ….

  8. -𝓐𝓡𝓙𝓤𝓝 𝓓𝓔𝓥

    ….വിശ്വസിയ്ക്കില്ല…! വിശ്വസിയ്ക്കാൻ താല്പര്യമില്ല…!

  9. Eth vayikaruth vayikaruthennn manas paranhirunnu ennittum vayich…. ellaam koode vallathoru divasam aanu enn…. aa vingal eppazhum marunnilla…. Rest In Peace brother 🌹🌹🌹🌹

  10. കേട്ടിട്ട് വിശ്വസിക്കാൻ തോന്നുന്നില്ല… ഇടക്ക് എന്തക്കയോ തിരക്കുകൊണ്ട് വരുന്നില്ലെന്ന് കേട്ടിരുന്നു .. അതാകുമെന്ന് കരുതി..വല്ലാത്ത വിഷമം തോന്നുന്നു…

    ആദരാഞ്ജലികൾ 🌹🌹

  11. Karthiku pranamam

  12. വിഷ്ണു ⚡

    🥺🥺
    സത്യത്തിൽ വിശ്വസിക്കാൻ ആവുന്നില്ല..ആദ്യമായി ഒരു കഥ എഴുതി ഈ സൈറ്റിൽ ഇട്ടപ്പോൾ എനിക്ക് ഒരുപാട് സപ്പോർട്ട് തന്ന ഒരാള്.ആദ്യത്തെ രണ്ടു ഭാഗത്തും ഞാൻ കമൻ്റ് കണ്ടൂ..പക്ഷേ അവസാനം ഇട്ടത്തിൽ മാത്രം കണ്ടില്ല..എല്ലാവരെയും പോലെ ജോലിത്തിരക്ക് ആവും എന്ന് ഞാനും വിചാരിച്ചു.

    കഴിഞ്ഞ കുറച്ച് നാളായി എന്താണ് കമൻ്റ് ചെയ്യാത്തത്..?ഇപ്പൊ കാണാറില്ലല്ലോ എന്നൊക്കെ മനസ്സിൽ ഓർത്തിരുന്ന്..തിരക്കും മറ്റും കാരണം പറയാനും സാധിച്ചില്ല.രാഹുലിനോട് ഇതേപ്പറ്റി പറയണം എന്ന് വിചാരിച്ചു എങ്കിലും പറയാനും മറന്നു.എനിക്ക് നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ള ആളുകളിൽ ഒരാളായിരുന്നു
    സത്യത്തിൽ ഇപ്പോഴും വിശ്വാസം വരുന്നില്ല..ഇത് വായിച്ച ശേഷം ഒരു ഷോക്ക് ആയി🥺..കൂടുതൽ ഒന്നും പറയാൻ സാധിക്കുന്നില്ല…
    ആദരാഞ്ജലികൾ

  13. മരണം എന്നത് ശരീരത്തിനല്ലേ ആത്മാവിന് ഇല്ലല്ലോ ജീവിക്കും ഞങ്ങളിലൂടെ….
    ആദരാഞ്ജലികൾ😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com