??അവൾ രാജകുമാരി- 7?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 611

 

അത് അദ്ദേഹം സൂര്യഗിരിയിലെ രാജാവായ സൂര്യദേവാചാര്യരോട് പറയുകയും ചെയ്തു . അതിൻ പ്രകാരം , ആ വാളും ( സൂര്യ അസ്ത്ര ) ഏകമുഖ രുദ്രാക്ഷമാലയും ഇനിയും കൊട്ടാരത്തിൽ സൂക്ഷിക്കരുത് എന്നും അവ ആ ഘോരവനത്തിനുള്ളിലുള്ള ഒരു ഗുഹയിലേക്ക് മാറ്റണമെന്നും അവ കൈക്കലാക്കുവാൻ ആരൊക്കെ തുനിഞ്ഞാലും അവർക്ക് മരണമേ വരികെയുള്ളൂ എന്നും , ഒരു നാൾ അർഹതപ്പെട്ടവന്റെ കൈകളിൽ അവ എത്തിച്ചേരുമെന്നും അതിനാൽ അവിടം സുരക്ഷിതമാണെന്നും അഗ്നിവേശൻ ആ ദർശനത്തിലൂടെ മനസ്സിലാക്കി . അഗ്നിവേശൻ അത് സൂര്യദേവാചാര്യരോട് പറഞപ്പോൾ സൂര്യദേവാചാര്യർ കുല ഗുരുവായ അഗ്നിവേശൻ പറഞ്ഞതു പോലെ തന്നെ ചെയ്യാം എന്ന് ഉറപ്പ് കൊടുത്തു .

 

 

സൂര്യ ഗിരിയിലെ അയോധനകലകളിൽ പ്രകൽഭരായ ചില യോദ്ധാക്കളോടൊപ്പം അഗ്നിവേശൻ ആ വാളും രുദ്രാക്ഷമാലയുമായി ആ ഘോരവനത്തിനുള്ളിലേക്ക് പ്രവേശിച്ചു . സൂര്യവംശത്തിലെ ആരും തന്നെ തന്റെ ഒപ്പം വരരുത് എന്ന് അദ്ദേഹം കർക്കശമായി പറഞ്ഞിരുന്നു , ഒരു തരത്തിൽ അദ്ദേഹം തുടർന്ന് നടക്കാൻ സാധ്യതയുള്ള കാര്യം അകക്കണ്ണിൽ മുൻകൂട്ടി കണ്ടിരുന്നു എന്നതായിരുന്നു സത്യം .

 

 

അഗ്നിവേശനും ആ പോരാളികളും ദീർഘ ദിവസത്തെ തിരച്ചിലിനൊടുവിൽ ഉൾവനത്തിലെ ആ ഗുഹ കണ്ടുപിടിച്ചു . ദർശനത്തിൽ കണ്ടതുപോലെ അഗ്നിവേശൻ ആ വാളും രുദ്രാക്ഷമാലയും ഗുഹയിൽ യഥാസ്ഥാനത്ത് സ്ഥാപിച്ചു .

 

91 Comments

  1. ❤️❤️❤️❤️❤️

  2. ആദി ശങ്കരൻ

    ചെകുത്താനെ next part എന്ന് വരും
    ( മാലാഖ എന്ന് വിളിക്കുന്നതിന് ഒരു രസം ഇല്ല അതാണ് ചെകൂത്താൻ എന്ന് വിളിക്കുന്നത് )

    1. ഞാൻ ചെകുത്താൻ തന്നെയാണ് ബ്രോ DP കണ്ടില്ലേ Lucufer ??? .
      8 മത്തെ പാർട്ട് എഴുതി തീർന്നു ഇനി എഡിറ്റിങ് ഉണ്ട് . എല്ലാം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പോസ്റ്റാം ???

  3. Super waiting for next part ❤️❤️??

  4. മച്ചാനെ..

    വായിച്ചു… ഇഷ്ട്ടപെട്ടു…

    കൂടുതൽ പറയാൻ അറിയില്ല സോ…

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പോ …….???
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം .
      സ്നേഹത്തോടെ ????

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടൻ കാണുമോ ?. ഒരുപാട് സംശയം ഉണ്ട് എന്താ ചെയ്യുക ?.

    1. പിള്ളച്ചേട്ടോ ……?????
      വളരെ സന്തോഷം . അടുത്ത പാർട്ട് ഒരു 10 ദിവസത്തിനകം തരാൻ ശ്രമിക്കാം. സംശയങ്ങൾ പതിയെ തീർക്കാം ???
      സ്നേഹത്തോടെ …..❣️❣️❣️❣️

  6. വിച്ചൂട്ടാ ♥️♥️♥️

    ഒരു രക്ഷയും ഇല്ല… തകർത്ത് വാരി എന്നു പറയാം… പേജ് തീർന്നു പോയത് അറിഞ്ഞില്ല… നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്.
    എങ്കിലും ഒരുകാര്യം പറയണമെന്ന് തോന്നി തുടക്കത്തിൽ ഒരുപാട് സ്ഥലത്ത് ‘ രാഹുൽ ‘എന്നു റിപ്പീറ്റ് ചെയ്തത് ഒരുപാട് അരോചകം ആയിരുന്നു… ഒരു സെന്റെൻസിൽ തന്നെ ഒരുപാട് തവണ ആ പേര് ആവർത്തിച്ചു വന്നു…

    ഉദാഹരണം :

    //രാഹുൽ കോൾ കട്ട് ചെയ്ത ശേഷം ജിപ്സിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു . വണ്ടി തിരിച്ച് രാഹുൽ വന്ന വഴിയേ പോയി . കുറച്ച് ദൂരം പോയതും രാഹുൽ തിരിഞ്ഞ് കയറിയ ആ റോഡിൽ എത്തി . രാഹുൽ ആ ചെക്ക് പോസ്റ്റ് ഉള്ള ദിശ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു .//

    ഇവിടേ രാഹുൽ ആണ്‌… വേറെ ആരും ഇല്ലെന്നു വായനക്കാർക്ക് അറിയാമല്ലോ അതുകൊണ്ട് തന്നെ പേരിനു പകരം അവൻ എന്നു ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു. (ഇതൊരു പേർസണൽ അഭിപ്രായം ആണ്‌)

    വേറെ ഒന്നും പറയാനില്ല കഴുയുമെങ്കിൽ വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കുക… അത്രയും ഇഷ്ടമായതുകൊണ്ട് കാത്തിരിക്കാൻ വയ്യ!

    സസ്നേഹം ♥️

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടി ………
      വളരെ സന്തോഷം
      പിന്നെ എഴുത്തിൽ തെറ്റ് വന്നതിൽ ക്ഷമ ചോദിക്കുന്നു ഒരു ഫ്ലോയിൽ എഴുതുമ്പോൾ പറ്റി പോകുന്നതാണ് . ഇനി ഇത് ആവർത്തിക്കാതെ നോക്കാം.
      പിന്നെ സത്യത്തിൽ എനിക്ക് എഴുത്തിനോടുള്ള താൽപര്യം ഇപ്പോൾ കുറഞ്ഞ് വരുകയാണ് . എഴുതാൻ ഒരു മൂഡില്ലാത്ത അവസ്ഥ . എന്നാലും കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം .
      ഒത്തിരി സ്നേഹത്തോടെ ….?????

  7. ❤️❤️❤️

  8. As usual…. ee partum poli?✌️ oro part kazhiyumpozhum aduthath vayikanulla aakamsha koodi koodi varuanu✌️✌️✌️✌️

    1. സഹോ വളരെ നന്ദി
      ഒത്തിരി സന്തോഷത്തോടെ ???

    1. നന്ദി സഹോ ….❤️❤️❤️❤️
      സ്നേഹത്തോടെ …..

  9. Vere level trackilekk povunnund polikk bro?????

    1. വളരെ നന്ദി സഹോ ????
      ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️

  10. Super part ❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ക്രിഷ് ……???
      സ്നേഹത്തോടെ ….???

  11. ബാക്കി പെട്ടന്ന് ഇടോണ്ടു

    1. സഹോ എഴുതാൻ എടുക്കുന്ന സമയം അതാണ് ഈ പത്ത് പതിനഞ്ച് ദിവസങ്ങൾ ….. കഴിയുന്നതിലും വേഗം അടുത്ത പാർട്ടുമായി വരാം.
      സ്നേഹത്തോടെ …????

  12. Nice story bro keep going ❤️

    1. വളരെ നന്ദി കിച്ചൂ…….
      സ്നേഹത്തോടെ ????

  13. ❤️???❣️???

  14. ❤️❤️❤️❤️❤️❤️

      1. ഇതിൽ വരുന്ന ഓരോ കഥകളും ഒനിന്ന് ഒന്ന് മെച്ചം
        അടിപൊളി 14ദിവസം ഒരു സുഖമുള്ള കത്തിരുപ്പുപണ്ണ്

        1. വളരെ നന്ദി അപ്പു …….
          സ്നേഹത്തോടെ …..???

Comments are closed.