?? സ്വയംവരം 05 ?? 1856

കൃഷ്ണ അവളെ കയ്യിൽ ചേർത്ത് പിടിച്ചു ചോദിച്ചു.

 

“ഏയ്‌…. ചെറിയ ഒരസ്വസ്ഥത. ഇനീപ്പോ ഇവ്ന്ണ്ടല്ലോ അട്ത്ത്.. എന്റെ എല്ലാ വെഷമോം ഇവ്നെ കണ്ടാ മാറും…”

 

“ഓ നീരുനെ കണ്ടപ്പോ ഇത് വരെ കൊണ്ടന്ന ഞാനൊക്കെ പൊറത്ത് ല്ലേ??”

 

അടുത്ത നിമിഷം ഇന്ദുവിന്റെ കൈ കണ്ണന്റെ പൊറത്ത് പതിഞ്ഞു..

 

“ടാ തെണ്ടീ അങ്നെ ആണോ നീ കര്ത്യേക്കണേ??”

 

ഒരു നിമിഷത്തെ ദേഷ്യത്തിന് ശേഷം അവന്റേ കവിളിൽ  അവൾ തന്റെ കവിൾ ചേർത്തുകൊണ്ട്  പറഞ്ഞു…

 

“എല്ലാ പെണ്ണ്ങ്ങളും രഹസ്യായി കൊണ്ട് നടക്കണ കാര്യാ പിരീഡ്‌സ്.. എന്നിട്ടും ഞാൻ നിന്നോട് പർഞ്ഞു… നീ ആരും അല്ലാഞ്ഞിട്ട അത്??”

 

കണ്ണൻ ഇന്ദുവിന്റെ തോളിൽ തല ചാരി…

 

“ഞാൻ തമാശക്ക് പറഞ്ഞതാ. സോറി പെണ്ണെ…”

 

“അതേ എല്ലാരും വായോ കാര്യപരിപാടികളിലേക്കു കടക്കണ്ടേ നമക്ക്..”

 

കൃഷ്ണയുടെ പുറകെ എല്ലാവരും എല്ലാവരും ഉള്ളിലേക്ക് നടന്നു..

 

കൃഷ്ണ വെൽ പ്ലാൻഡ് ആയിരുന്നുട്ടോ.. അവിടെ ചെറിയ ടീപ്പോയിൽ ഒരു ബ്ളാക്ക് ഫോറസ്ററ് കേക്കും ഒരു കുപ്പി വൈനും വരെ കക്ഷി സെറ്റ് ചെയ്തിരുന്നു..

 

“ആദ്യം എല്ലാരും ഡ്രസ്സ്‌ മാറ്…. അന്നട്ടു മതി ബാക്യേല്ലാം..”

 

എല്ലാവരും ഡ്രസ്സ്‌ മാറി വന്നപ്പോൾ കൃഷ്ണ കത്തി എടുത്തു നീട്ടി…

 

ഇന്ദു കത്തി വാങ്ങി എന്റെ നേരെ ഒരു നോട്ടം… ആ നിഷ്കളങ്കതന്നെ കണ്ടപ്പോ ഉണ്ടല്ലോ… അറിയാതെ തന്നെ ഞാനവൾക്ക് അടുത്തേക്ക് ചെന്നു…

 

അങ്ങനെ ഞാനും ഇന്ദുവും ഒരുമിച്ചാണാ കേക്ക് കട്ട്‌ ചെയ്തത്.

 

ആദ്യം തന്നെ ഒരു കൊച്ചു പീസ് കേക്ക് എടുത്തു എന്റെ നേരെ ഇന്ദു നീട്ടി അത് എന്റെ വായിൽ സ്വീകരിക്കുന്നതിനൊപ്പം അവളുടെ വിരലുകളും എന്റെ നാവിൽ തൊട്ടു..

 

ഇന്ദു തന്നെ കണ്ണനും കൃഷ്ണക്കും വായിൽ കേക്ക് വച്ച് നൽകി…

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.