?? സ്വയംവരം 05 ?? 1856

സത്യത്തിൽ ഈ സാധനം വീട്ടിൽ കൊണ്ടുപോയാൽ അവളെങ്ങാൻ കാണണം എന്ന് പറഞ്ഞാലോ എന്ന ഭയം നല്ല പോലുണ്ട്…

“അതൊക്കെ ശരി. ആദ്യം ഷാർജ ഷേക്ക് വാങി തായോ ഇത്രേം നടത്തിയേന്….. അല്ലേ എല്ലാം പൊളിച്ചു കയ്യീ തരും ഞാൻ..”

അങ്ങനെ ഷേക്കും വാങ്ങി കൊടുത്തു നന്ദിക്കര ചെന്നിറങ്ങിയപോ തന്നെ അവളെ വിളിച്ചു.. ഗിഫ്റ്റ് ആരെയും കാണിക്കാതെ റൂമിലെത്തിക്കാൻ അവൾ ലിവിങ് റൂമിൽ തന്നെ കാത്തിരുന്നു..

നേരെ അവളുടെ റൂമിലേക്ക് ഞങ്ങൾ മൂന്നാളും കയറി..

“ശരിക്കും നീ തന്നെ കേറി വാങ്ങിയോടാ? ഇംക്ക് വിശ്വസിക്കാമ്പറ്റ്ണില്യ..”

“അയ്നു എന്താ ഞാന്തന്നെ പോയി..”

അവൾ കണ്ണന്റെ മുന്നിൽ വച്ച് തന്നെ എന്റെ ചുണ്ടിൽ ചുണ്ടമർത്തി..

“ഒത്തിരി താങ്ക്സ്.. ഗിഫ്റ്റിനല്ല.. അത് വാങ്ങാൻ കാണിച്ച മനസിന്‌..”

തിരിച്ചു അവളുടെ നേരെ എന്റെ ചുണ്ട് കൊണ്ടു പോയപ്പോൾ അവൾ തടഞ്ഞു..

“കഴിഞ്ഞു.. ഇപ്പോ മുതൽ നമ്മ ഫ്രണ്ട്സ് മാത്രം.. വേണേ നെറ്റീല് തന്നോ..”

അവൾക്ക് ഗിഫ്റ്റ് വാങ്ങാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് ഒരു നിമിഷം മനസ്സിൽ തെളിഞ്ഞു..

“വേണ്ട..”

ഞാൻ പിൻവലിഞ്ഞു..

“ന്ത്‌ പറ്റീടാ നിൻക്ക്?”

“ന്ത് പറ്റാൻ? ഞാനെന്താ നിന്റെ വാലാട്ടി പട്ടി ആണെന്നാണോ നീ കരുതിയെ??”

“എന്താ നീ ഇങ്നോക്കെ പർയ്ണെ?”

“പിന്നെ എങ്നെ പർയണം? നിൻക്ക് ഇഷ്ടോള്ളപ്പോ പ്രേമം.. ഇല്ലാത്തപ്പോ ഫ്രണ്ട്..എല്ലാം നിന്റെ ഇഷ്ടം.. എനിക്കെന്താ ഇഷ്ടംല്യേ? ഇപ്പൊ തീരുമാനിച്ചോ.. ഫ്രണ്ട് ആവണോ സ്നേഹിക്കുന്നോൻ ആവണോന്ന്?.. “

“നീ തീരുമാനിച്ചോ..”

ഒരു നിസംഗഭാവത്തിൽ അവൾ പറഞ്ഞു.

കാമുകൻ എന്ന് എന്റെ മനസ് പറഞ്ഞെങ്കിലും ആ നിമിഷത്തിലെ ദേഷ്യം എന്നെ കൊണ്ട് പറയിച്ചത് മറ്റൊന്നാണ്..

“ഫ്രണ്ട് ആവാം..”

“ശരി.. എങ്കി നീയും കണ്ണനും എന്ക്ക് ഒരുപോലാ.. അപ്പൊ നീ വാങ്ങ്യ ഗിഫ്റ്റ് അവൻ കണ്ടോണ്ട് എന്താ പ്രശ്നം? “

അവളാ ഗിഫ്റ്റ് ബോക്സ് വലിച്ചു പൊളിച്ചു ഞാൻ വാങ്ങി നൽകിയ ഗിഫ്റ്റ് എല്ലാം നിലത്തേക്ക് കുടഞ്ഞു…. രഹസ്യമായി വാങ്ങി നിലത്തു വീണു എന്നെ നോക്കി പല്ലിളിച്ചു.

“കണ്ടോടാ എന്റെ ഫ്രണ്ട് എനിക്ക് വാങ്ങി തന്ന ഗിഫ്റ്റ്…”

കൂടുതൽ എന്തോ പറയാൻ അവൾ തുനിഞ്ഞെങ്കിലും അതിനു മുൻപേ എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.

വേദനയിലും നിശ്ചലയായി നിന്ന ഇന്ദുവിനെയും സ്തംഭിച്ചു നിന്ന കണ്ണനെയും മറികടന്നു വാതിൽ തുറന്ന് അവളുടെ വീട്ടിൽ നിന്നു പുറത്തിറങ്ങി ഞാൻ നടന്നു….

ഗേറ്റ് കടക്കുമ്പോളെക്ക് കണ്ണൻ പുറകിൽ നിന്ന് ഓടിയെത്തി…

“എങ്ടാ നീ പോണേ, തിരിച്ചു വാടാ..”

“നീ പോയ്‌ നിന്റെ കാര്യം നോക്ക്..”

ഞാനവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കി..

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.