?? സ്വയംവരം 05 ?? 1856

“സത്യം… അങ്ങനെ പറഞ്ഞാ അങ്ങേര്ക്ക് നൂറ്റൊന്ന് താമര കൊടുക്കുമ്പോ ഒന്നോ രണ്ടോ താമര എനിക്കും തരുംന്നും കൂടി പർഞ്ഞു..”

 

“കാത്തിരുന്നോ ഇപ്പൊ കിട്ടും…”

 

അപ്പോളേക്കും വീടിന്റെ ഗേറ്റ് എത്തിയതോടെ അവൾ അകന്നിരുന്നു..

ഞങ്ങൾ അകത്ത് കയറുമ്പോൾ എല്ലാവരും റെഡി ആയി നിൽക്കായിരുന്നു…

 

“എങ്ങോട്ടാ അമ്മേ??”

 

“ചേച്ചിടെ മോൾടെ കൊച്ചിന്റെ പേര് വിളി ആണ് മോളെ. അവനതോന്നും ഓർമ കാണില്ല..”

 

“ഇനീപ്പോ നീ വരവ്ണ്ടാവ്ല്യാലെ.. നിന്റെ കൂട്ട് കിട്ടിലോ… എവടെ നിങ്ങടെ ബാക്കി കണ്ണൻ??”

 

അച്ഛൻ അല്പം പരിഹാസം ഒളിച്ചോണ്ടാണോ ചോദിച്ചതെന്ന് ഒരു സംശയം…

 

“കണ്ണൻ വന്നോണ്ടിരിക്കാ..”

 

ഒരു സംശയത്തിന്പോലും ഇട നൽകാതെ ഇന്ദു പറഞ്ഞു..

 

“എന്നിട്ട് എന്താ ബാക്കി പരിപാടി ഇന്ന്??”

 

“ചുമ്മാ കറങ്ങണം… അത്രേന്നെ..”

 

“ചേച്ചീ സിനിമക്ക് പോണുണ്ടോ? എന്നാ ഞാനും വരാം…”

 

നിത്തുവാണ്.. ഇനിയിപ്പോ കുരുപ്പ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവോ??

 

“അയ്യടാ…. വീട്ടി ഇരുന്നു പഠിക്കാൻ പറഞ്പ്പോ ആദ്യം ചാടി പൊറപ്പെട്ടതാ.. ഇപ്പോ അവ്ള്ക്ക് സിനിമക്ക് പോയാ മതീന്ന്.. നടക്കടി അങ്ങോട്ട്…”

 

ഭാഗ്യം… ഏടത്തി അവളേം വലിച്ചു കൊണ്ടു പോയി..

 

“അവ്ടെ കാസറോളി അപ്പോം ഈസ്റ്റ്‌റൂം ഇരിപ്പുണ്ട്. എട്ത്ത് അവ്ള്ക്കും കൊട്ക്കണേ, ഒറ്റക്ക് തീർക്കാണ്ട്…”

 

അത് പറഞ്ഞത് എന്നോടാണെങ്കിലും ആദ്യം ഓടിയത് ഇന്ദുവാണ്‌.. അവൾ പ്ളേറ്റ് എടുക്കാൻ കിച്ചണിൽ കയറിയത് കണ്ട് ഞാൻ ഡൈനിങ് ടേബിളിനു മുൻപിൽ ഇരുന്നു അവളോട് കല്പിച്ചു..

 

“എടി ഭാര്യെ ഒരു പ്ളേറ്റ് കൊണ്ടു വരൂ എനിക്ക് ഭക്ഷിക്കാൻ…”

 

ഒരു പ്ളേറ്റ് മാത്രം കൊണ്ടു വന്നു അവൾ അതിൽ അപ്പവും ഈസ്റ്റൂ വും പകർത്തി അവൾ എനിക്ക് തൊട്ടടുത്തു വന്നെങ്കിലും എന്നെ കൊതിപ്പിച് കഴിച്ചു പറഞ്ഞു..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.