ഇതിനിടെ കൃഷ്ണ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പഠിക്കാൻ നാഷണൽ ജ്യോഗ്രഫിക് സ്പോൺസർഷിപ്പിൽ കയറി… അതോടെ അവളും തിരക്കിലായി.
ദിവസങ്ങൾ കടന്നു പോയി.. ഓണം എത്തി… എട്ടുദിവസം കഴിഞ്ഞു അവളെ തോട്ടിൽ നിന്ന് രക്ഷിച്ചെടുത്ത ദിവസവമാവും.. ഓണത്തിന് അവള് വന്നില്ല.. അതോടെ എനിക്കുറപ്പായി ആറു വർഷമായി ഒരു ചെമ്പകപൂവിനൊപ്പം കൊച്ചു സമ്മാനവുമായി വരുന്ന ഇന്ദുവിനെ ഈ വട്ടം കാണാനാവില്ലെന്ന്..
ആ ദിവസത്തിന്റെ തലേന്ന് രാവിലെ തന്നെ അവള് വിളിച്ചു..
“ചെക്കാ എന്തെടുക്കാ??”
“എണീറ്റു.. പല്ലേക്കാൻ പോണു..”
“അയ്യേ ഞാങ്കോളെജിലെത്തി.. വേം എണീറ്റ് റെഡി ആവ് ചെക്കാ…”
“എന്താടീ ഈ നേരത്ത്??”
“നിങ്ങടെ ആപ്പ ഊപ്പ കോളേജ് അല്ല മോനെ.. ടു ഡേയ്സ് ക്യാമ്പ് ഉണ്ട് ഇന്ന് രാവ്ലെ മൊതല്.. ഫോണ് കൊണ്ടോവാൻ പറ്റ്ല്യ.. അതാ ഇപ്പൊ വിളിച്ചേ..”
പിറ്റേ ദിവസത്തെ കുറിച്ച് മാത്രം ചിന്തിച്ച എനിക്ക് നാളെ അവളോട് സംസാരിക്കാൻ പോലും പറ്റില്ല… പക്ഷെ അവളത് മറന്ന മട്ടായിരുന്നു…
“എപ്ല ക്യാമ്പ് കഴിയാ??”
“മറ്റന്നാൾ രാവ് ലെ വീട്ടി പോരാം.. ന്തെ ടാ..”
“ഏയ് ചോയ്ച്ചുന്നൊള്ളു..”
“എന്നാ ശരിടാ ഇറങ്ങുന്ന സമയായ്.. നിനക്കും റെഡി ആവണ്ടേ? ബൈ.. ”
“ബൈ..”
ബാക്കി എവിടെ bro
ബാക്കി kk ഇൽ ഉണ്ട്
Bro backy eppozhanu. Waiting ❤️❤️
Ithinu climax ille
Bro climax maattanee plzzzz??❤️
♥♥♥♥♥
ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.
പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..
എവിടെയോ വായിച്ച പോലെ
???