?? സ്വയംവരം 05 ?? 1854

അന്നത്തെ സന്തോഷമോ സംസാരമോ പിറ്റേന്നു ആർക്കും ഉണ്ടായില്ല. രണ്ടേ രണ്ട് ദിവസം കഴിഞ്ഞു തങ്ങളിൽ ഒരാൾ ദുബായിക്ക് പോകുന്നതിന്റെ സങ്കടം എപ്പോ വേണമെങ്കിലും പെയ്തൊഴിയാൻ നിൽക്കുന്ന കാർമേഘം പോലെ അവരെ ചുറ്റി നിന്നു.. കൃഷ്ണയൊ ഇന്ദുവോ ആദ്യം എന്ന് പ്രതീക്ഷിച്ചെങ്കിലും ബ്രേക്ക്‌ ഫാസ്റ്റ് ടേബിളിൽ വരെയേ കണ്ണനു കാത്ത് നിൽക്കാൻ ആയുള്ളൂ..

 

തന്റെ പാത്രത്തിൽ നിന്ന് കൃഷ്ണ നൽകിയ ഒരു നുള്ള് ദോശക്ക് ഒപ്പം കണ്ണൻ പൊട്ടി ഒഴുകി.. ഒപ്പം ചേർന്ന കൃഷ്ണയും ഇന്ദുവും ഞാനും കൂടെ അത് പെരുമഴ ആക്കി.. ഏറെ നേരത്തെ പേമാരിക്ക് ശേഷം ഞങ്ങൾ മൂവരും ഇറങ്ങുമ്പോൾ പെരുമഴക്ക് ശേഷം കിട്ടിയ ഇടവേള പോലെ കണ്മുന്നിൽ നിന്നും ഞങ്ങൾ മറയുന്ന നിമിഷം വരെ കാത്ത കൃഷ്ണ വായ പൊത്തി ഉള്ളിലേക്ക് ഓടി കയറി..

 

അവൾ ഒറ്റക്ക് ചെറിയൊരു  മഴ പെയ്തൊഴിഞ്ഞു കാണണം

 

♥️♥️♥️

 

കൃഷ്ണ പോയി കഴിഞ്ഞു ഏതാനും ദിവസം കഴിഞ്ഞു ഒന്നു കാണാൻകൂടി അവസരം നൽകാതെ ഇന്ദു ബാംഗ്ലൂർക്കും പോയി..

 

അവസാനദിവസം വരെ പോകുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ വെറുതെ എന്നെ കൊതിപ്പിച്ചു പെട്ടന്ന് ഒരു പോക്ക്.. ബാഗ്ലൂർ ക്രിസ്തുരാജ് കോളേജിൽ അഡ്മിഷൻ നേടി അവളുടെ ഏതോ ആന്റിയുടെ കൂടെ അവള് താമസിച്ചു. അധികം വൈകാതെ ഞാനും കണ്ണനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും അഡ്മിഷൻ നേടി….

 

ശരിക്കും ഒരു ഡിപ്രഷൻ പോലെ ആയി എനിക്ക്… വീട്ടിൽ പോലും ആവശ്യത്തിന് മാത്രം സംസാരം.. ഒരു കളിയും ചിരിയും ഇല്ല.. ആകെ മൂഡോഫ് എപ്പോളും..

 

ഏറ്റവും പ്രശ്നം രാത്രി ആണ്.. ഒന്നുറങ്ങാൻ പോലും ഏറെ ബുദ്ധി മുട്ടണം…

 

ആകെ ഒരാശ്വാസം വീട്ടിൽ അടക്കം കാര്യം പറയാൻ കഴിയില്ലെങ്കിൽ കൂടി എല്ലാം അറിയാവുന്ന കണ്ണൻ ഒരാശ്വാസം ആയി..

 

എന്നും വിളിക്കുമായിരുന്നു ഞാനും ഇന്ദുവും കൃഷ്ണയും ഒക്കെ… പക്ഷെ ദിവസങ്ങൾ കഴിയുന്തോറും ഇന്ദുവുമായി സംസാരത്തിന്റെ ദൈർഘ്യം കുറഞ്ഞു വന്നു.. അങ്ങനെ ഒന്നര മാസം കടന്നു പോയി..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.