✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

അത് കേട്ടതും ആദിയൊന്ന് ഞെട്ടി ….. ഉടനെ അയാൾ അവന്റെ വലത് കൈ മുന്നിലേക്ക് നീട്ടി പിടിച്ച ശേഷം തന്റെ കയ്യിലിരുന്ന എന്തോ ഒന്ന് അവന്റെ കൈകളിലേക്ക് വച്ച് കൊടുത്തു ….

” ഇത് അവളുടെ പൊട്ടിയ മൊബൈൽ ഫോണാണ് . ഇത് മതിയാകുമായിരുന്നു അവർക്ക് അവളെ കണ്ടെത്താൻ …. ഇതുപോലെ നിനക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ട് ഒന്നല്ല പല തവണ , അതു കൊണ്ടാണ് അവർ നിങ്ങളുടെ അടുത്ത് എത്തിയതും . ആ പിഴവുകളിൽ ചിലത് ഞാൻ തിരുത്തി ദാ ഇത് പോലെ …”

അവന്റെ സംശയത്തോടെയുള്ള നോട്ടം മനസ്സിലാക്കിയ അയാൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു …..

 

” നിങ്ങൾക്കെങ്ങനെ ഇതൊക്കെ …. ? ”

അവൻ സംശയത്തോടെ തിരക്കി ….

 

” നീ ആദ്യം ചോദിച്ച ചോദ്യത്തിൽ തന്നെയുണ്ട് എല്ലാ ഉത്തരവും അത് നിനക്ക് മനസ്സിലാകും അധികം വൈകാതെ …

അപ്പോ ഇനി ഇത് വേണ്ട അല്ലേ ….. ? ”

 

അയാളതും പറഞ്ഞ് തന്റെ പുറകിലായി അരയിൽ തിരുകി വച്ചിരുന്ന ജഗദേവിന്റെ ആ റിവോൾവർ കയ്യിലെടുത്ത ശേഷം അത് താഴേയ്ക്ക് വലിച്ചെറിഞ്ഞു ….

” അപ്പോ നിങ്ങളാണോ അവനെ …. ? ”

ആദി ഒരു ഞെട്ടലോടെ ചോദിച്ചു …

 

” ഹ …. ഹ …. ഹ …
ഉം , പോ … നീ മടങ്ങിപ്പോ ….. ഇനി കുറച്ച് നാഴിക കൂടി അവൾ സുരക്ഷിതയായിരിക്കും … നീ ഒരിക്കൽ വാക്ക് കൊടുത്തതല്ലേ അവളെ സംരക്ഷിച്ച് കൊള്ളാമെന്ന് പോയി രക്ഷിക്ക് , അതിനുള്ള സമയം അടുക്കുകയാണ് , അതിന്റെ മാത്രമല്ല പലതിന്റേയും . എനിക്ക് എന്താണോ വേണ്ടത് അത് ഞാൻ തന്നെ കണ്ടെത്തിക്കൊള്ളാം … ”

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *