✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

” ഓരോരോ രഹസ്യങ്ങൾ മറ നീക്കി പുറത്ത് വരുമ്പോഴും അതിനേക്കാൾ വലുത് വീണ്ടും മറഞ്ഞിരിക്കുന്നത് പോലെയാ ഇപ്പോൾ …. അവരൊക്കെ ആരാ … ? എന്തിനാ ഞങ്ങളുടെ പുറകേ …? ഇതിന് മുൻപ് ഒരു വട്ടം പോലും നേരിൽ കാണുക കൂടി ചെയ്യാതെ !

 

അല്ല യഥാർത്ഥത്തിൽ എന്റെ മുന്നിൽ നിൽക്കുന്ന നിങ്ങളാരാ …. ?
മിത്രമോ അതോ ശത്രുവോ ? ”

ആദി ടെൻഷനോടെ ശബ്ദമുയർത്തി . ഉയരത്തിൽ നിന്ന് താഴെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അയാൾ അത് കേട്ട് ആദ്യം ഒന്ന് ചിരിക്കുകയാണ് ചെയ്തത് …

 

” ഹ … ഹ ….. ഞാൻ അരാണ് ? ഞാൻ എന്നോട് തന്നെ പല തവണ സ്വയം ആവർത്തിച്ച് ചോദിച്ച ചോദ്യം , പക്ഷെ എനിക്കിപ്പോഴും അതിന്റെ ഉത്തരം ക്രിത്യമായി അറിയില്ല . എന്തിനോ ആർക്കോ വേണ്ടി ജനിക്കപ്പെട്ട ഒരുവൻ , ഒരു അനാഥൻ . പക്ഷെ നിന്റെ ഈ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം അധികം വൈകാതെ നിന്നിലേക്ക് എത്തിച്ചേരും , നീ അറിയും . അത് എന്റെ നാവ് കൊണ്ടാകില്ല എന്ന് മാത്രം …

 

പിന്നെ നിന്റെ മുന്നിലേക്ക് വരുന്ന ശത്രുക്കൾ , നീ മറ്റാരെയും പറ്റി വ്യാകുലപ്പെടേണ്ട . ആത്രേയൻ അവനാണ് നിന്റെ യഥാർത്ഥ ശത്രു , അവനെയാണ് നീ ബുദ്ധി കൊണ്ടും ശക്തികൊണ്ടും നേരിടേണ്ടത് …. ബാക്കിയുള്ള ശത്രുക്കളെല്ലാം നിന്നിൽ മൂർഛ കൂട്ടാനായി രൂപപ്പെടുന്ന വെറും തീപ്പൊരികൾ മാത്രം …

 

പിന്നെ അവർക്ക് എന്താണ് വേണ്ടതെന്ന
ചോദ്യം . ”

അയാളതും പറഞ്ഞ് അവന്റെ ഇടനെഞ്ചിൽ ചുണ്ട് വിരൽ കൊണ്ട് ഒന്ന് തൊട്ടു .

 

” അതിന്റെ ഉത്തരം നിനക്കിപ്പോൾ അറിയാം . അത് നിന്നിൽ തന്നെയുണ്ട് , ആ താളിയോല നിനക്കത് പറഞ്ഞ് തന്ന് കഴിഞ്ഞു …. ”

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *