✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

അതിലൊരുവന്റെ ഫോണിൽ ബെൽ മുഴങ്ങിയതും അവനത് എടുത്ത് നോക്കി . ഡിസ്പ്ലേയിൽ തെളിഞ്ഞിരിക്കുന്ന ആ നമ്പർ മനസ്സിലായതും അവൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാറി നിന്ന ശേഷം കോൾ എടുത്തു ..

 

“മ് ….. ടാ …. നിങ്ങൾ അവിടെ കയറിയോ … ?

ഫോണിന്റെ മറുഭാഗത്ത് നിന്ന് ശബ്ദമുയർന്നു …

 

” ആ കയറി അണ്ണാ …. ”

 

” മ് ….. ശരി …. ഇന്ന് രാത്രി തന്നെ കാര്യം നടത്തണം , അധികം സമയമില്ല … സൂക്ഷിച്ച് വേണം , ആരും അറിയരുത് …. ”

അയാൾ ഫോണിലൂടെ പറഞ്ഞു …

 

” ഓക്കെ അണ്ണാ …. എല്ലാം അണ്ണൻ പറഞ്ഞത് പോലെ … ”

അവൻ മറുപടി പറഞ്ഞ ശേഷം കോൾ കട്ട് ചെയ്തു .

 

                    ……………………..

 

അന്ന് രാത്രിയോടെ ….

നേരം ഏറെ വൈകി ഉറങ്ങാനായി ബെഡിൽ കയറി കിടന്ന ദക്ഷ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി പക്ഷെ അവൾക്ക് ഉറക്കം വന്നതേയില്ല . കാരണമറിയാത്ത എന്തോ ഭാരം മനസ്സിൽ കയറ്റി വച്ചതു പോലെയായിരുന്നു അവൾക്കപ്പോൾ …..
ഉറങ്ങാൻ കഴിയാതെ ബെഡിലെണീറ്റിരുന്ന സമയത്താണവൾ പുറത്ത് നിന്ന് എന്തോ ചെറിയ ശബ്ദം കേട്ടത് .

 

” ടോമിയുടെ ശബ്ദമാണല്ലോ അത് …. ”

സ്വയം ചിന്തിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് റൂമിലെ ജനാല തുറന്ന് താഴേയ്ക്ക് നോക്കി , അപ്പോഴാണ് തറവാട്ടിലെ വളർത്ത് നായയായ ടോമി നിലത്ത് വീണ് കിടക്കുന്നത് കണ്ടത് ….

 

” ഇവനിതെന്ത് പറ്റി ….. ഇങ്ങനെ നിലത്ത് കിടക്കാൻ ?

ശ് ….. ടോമി …… ടാ ….”

അവൾ പതിയെ വിളിച്ചു നോക്കി പക്ഷെ അത് അനക്കമില്ലാതെ കിടക്കുകയാണ് , സംശയം തോന്നിയ ദക്ഷ റൂം തുറന്ന് താഴേയ്ക്കിറങ്ങി ….

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *