✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

അവൾ പറഞ്ഞ് തുടങ്ങിയപ്പോഴേയ്ക്കും ആരോ അവളുടെ കയ്യിൽ നിന്ന് ആ ഫോൺ പിടിച്ചു വാങ്ങി …..

 

” ഹലോ …… ദക്ഷേ ….. എന്താ ? ”

 

” ഹ ….. ഹ ….. ഒന്നടങ്ങടാ ……
എന്താടാ നീ ഇവളെയും തിരഞ്ഞ് അലയുവാണോ ? മ് …… ഞങ്ങൾ ഈ നാട്ടിൽ തന്നെയുണ്ട് പക്ഷെ നീ എത്ര ദിവസം തിരഞ്ഞാലും കണ്ടെത്താൻ പറ്റില്ല …. ”

ഫോണിന്റെ മറുഭാഗത്ത് നിന്ന് ജഗന്നാഥിന്റെ അട്ടഹാസം മുഴങ്ങി ….

 

” വേണ്ട ….. നീ അവളെ വിട്ടേയ്ക്ക് , ഞാനൊരു പ്രശ്നത്തിനായി അങ്ങോട്ട് വന്നതല്ല …… ”

 

“എന്താ ? ഭീഷണിയാ ….. ഹ … ഹ …. ഇതെന്റെ നാടാ ഡാ …. എവിടെ നിന്നോ വന്ന ഒരുത്തൻ ആദ്യം എന്റെ അനുജനെ തൊട്ടു , പിന്നെ അവന്റെ മരണത്തിന് കാരണമായി ഒപ്പം പല തവണയായി നീ കൊന്ന എന്റെ ആൾക്കാരും …..

 

എനിക്ക് അവനേ ഉണ്ടായിരുന്നുള്ളൂ ഒരു കൂടെപ്പിറപ്പായി സ്വന്തം രക്തമായി , അവനെയാ നീ തല്ലി നോവിച്ചത് നിന്റെ തന്ത കൊന്ന് തള്ളിയത് ……. രണ്ട് തല്ല് കിട്ടിയപ്പോൾ ഇവൾ എല്ലാം പറഞ്ഞു , നിന്റെ പാസ്റ്റും പ്രസന്റും എല്ലാം ….

 

വേണ്ടപ്പെട്ടവർ തൊട്ട് മുന്നിൽ ജീവനില്ലാതെ കിടക്കുന്ന ആ കാഴ്ചയില്ലേ അത് എത്ര മാത്രം ഭീകരമാണെന്ന് നീ അറിയണം , നിന്നെപ്പോലെ നിന്റെ തന്തയും …. ഞാനത് അറിയിക്കും .”

” വേണ്ട ….. നിനക്ക് നഷ്ടപ്പെട്ടത് തിരിച്ച് തരാൻ എനിക്ക് കഴിയില്ല , പക്ഷെ അവള് വേദനിച്ചാൽ പിന്നെ നിന്നെ ആരും കാണില്ല …. ”

ആദി ദേഷ്യത്തോടെ ശബ്ദമുയർത്തി …

 

” ഹ ….. ഹ …. നീ എന്ത് ചെയ്യുമെന്നാ …. നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല , ഒന്നും .
പിന്നെ ഇവളെ ഞാനങ്ങനെ പെട്ടെന്ന് കൊല്ലില്ല .

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *