✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

…………….

 

ദക്ഷ വേഗം തന്നെ കാറെടുത്ത് അവിടുന്ന് വീട്ടിലേക്ക് തിരിച്ചു ഒപ്പം അനുവും അവന്തികയും ….

” എന്റെ കയ്യും കാലും ഇപ്പോഴും വിറയ്ക്കുവാ …. എന്തൊക്കെയാ ഇപ്പൊ ഉണ്ടായേ …. ? എന്തിനാ അവർ ചേച്ചിയെ ? ആരൊക്കെയാ അത് ? ”

അവന്തിക ഭയത്തോടെ ചോദിച്ചു …

 

” ആ ജഗദേവാ ചത്തത് , അവൻ പെൺകുട്ടികളെയും മറ്റും പിടിച്ചോണ്ട് പോകുന്നതും ഉപദ്രവിക്കുന്നതും പതിവാ , അന്ന് കാലഭൈരവൻ ക്ഷേത്രത്തിൽ വച്ച് കണ്ടില്ലേ ….
ചേച്ചിയേയും അതിനായിരിക്കും അവന്മാർ ……

 

ചേച്ചി ….. തൽക്കാലം ക്ഷേത്രത്തിൽ വച്ച് നടന്നത് വീട്ടിൽ അറിയിക്കണ്ട …. ദക്ഷേച്ചിയെ ഈ നാട്ടിലുള്ള അർക്കും അത്ര അറിയില്ല , ആരും ഞങ്ങളെയൊട്ട് അങ്ങനെ ശ്രദ്ധിച്ചതുമില്ല അതുകൊണ്ട് ഇത് പുറത്ത് പറയണ്ട …

 

പക്ഷെ ഇപ്പൊ അവൻ കൊല്ലപ്പെട്ട സ്ഥിതിക്ക് അവന്റെ ചേട്ടനും കൂട്ടരും അടങ്ങി ഇരിക്കില്ല …. അവർ കൊന്നയാളിനെ തിരക്കും കൂട്ടത്തിൽ എല്ലാത്തിനും കാരണമായ ആ പെണ്ണിനെയും … പക്ഷെ ചേച്ചിയെ ആർക്കും അറിയാത്തതു കൊണ്ട് തൽക്കാലം സേഫാണെന്നാ എന്റെ മനസ്സ് പറയുന്നേ … ”

അനു ടെൻഷനോടെ പറഞ്ഞു …

 

” എന്നാലും അവരെ ആദ്യം തല്ലിയ അയാൾ ആരാ … പിന്നെ എല്ലാവരെയും കൊന്ന ആ മുഖം മറച്ചയാൾ , അനൂ നീ ഇടയ്ക്ക് എന്തോ ഒരു പേര് പറഞ്ഞത് പോലെ ഞാൻ കേട്ടു …. നിനക്ക് എങ്ങനെ അയാളെ അറിയാം . പറ അനൂ … ? നിനക്ക് എന്തോ അറിയാം അയാളെ കുറിച്ച് , അയാളല്ലേ അന്ന് കാലഭൈരവൻ ക്ഷേത്രത്തിൽ വച്ച് ആ ജഗദേവിനെ തല്ലിയത് … ”

അവന്തിക സംശയത്തോടെ ചോദിച്ചു … ഉടനെ തന്നെ ദക്ഷ സഡൻ ബ്രേക്കിട്ട് കാർ ഒരു വശത്ത് നിർത്തി …

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *