✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

ചലനമറ്റ കണ്ണുകളും ജീവനറ്റ ശരീരവുമായി ജഗദേവ് നിശ്ചലനായി നിലത്ത് വീണു …. നാല് പാടും കൂടി നിന്ന ജനങ്ങൾ തോക്കിൽ നിന്നുതിർന്ന വെടിയൊച്ച കേട്ട് ഭയന്ന് നാല് പാടും ഓടുകയാണ് …….

 

അപ്പോഴേയ്ക്കും ദൂരെ നിന്ന് വരുന്ന കാറുകളുടെ ഉച്ചത്തിലുള്ള ഹോണടി ശബ്ദം ആദിയുടെ ചെവികളിൽ മുഴങ്ങി …. ആ തിരക്കിനിടയിലൂടെ പത്തോളം കാറുകൾ വരികയാണ് , അതിനുള്ളിലാകട്ടെ ജഗന്നാഥും പിന്നെ അവന്റെ ബാക്കിയുള്ള കൂട്ടാളികളും ……

 

നിലത്ത് നിന്ന് വേഗം എണീറ്റ ആദി ആ തിരക്കിനിടയിൽ ദക്ഷയെ തിരഞ്ഞു … ദൂരെ നിൽക്കുന്ന അവളോട് എത്രയും വേഗം ഇവിടുന്ന് പോകാൻ കൈ കൊണ്ടവൻ ആംഗ്യം കാട്ടി …. അത് മനസ്സിലാക്കിയ അനു വേഗം അവളുടെ കയ്യിൽ പിടിച്ച് മറ്റൊരു വഴിയിലൂടെ പാർക്കിങ് ഏരിയയിലേക്ക് ഓടി ഒപ്പം അവന്തികയും …..

 

അവൾ അവിടുന്ന് മാറിയെന്ന് മനസ്സിലായതും അവൻ മുന്നിലേക്ക് നോക്കി , തിരക്കിനെ കീറി മുറിച്ചു കൊണ്ട് ആ കാറുകൾ ദൂരെ നിന്ന് അടുത്ത് വരികയാണ് . തന്റെ അനുജനെ ഒരു മുഖം മൂടി ധരിച്ചവൻ മർദ്ദിക്കുന്നു ഒപ്പം തങ്ങളിൽ ചിലരെ അവൻ കൊന്നു എന്നൊക്കെ അറിഞ്ഞാണ് ജഗന്നാഥിന്റെ ദൃതിയിലുള്ള ആ വരവ്…..

 

അപ്പോഴേയ്ക്കും ആരോ പുറകിൽ നിന്ന് അവനെ പിടിച്ച് പിന്നിലേക്ക് തിരക്കിനുള്ളിലേക്ക് വലിച്ച് കയറ്റി …. ശേഷം ആ ഭയന്നോട്ടത്തിനിടയിൽ ആദിയെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതും അയാൾ വേഗം അവന്റെ മുഖം മൂടി വലിച്ചഴിച്ചു …..

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *