✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 692

 

 

” ദേവാ …. എണീക്കെടാ …. ദേവാ ……
അരാ ? പറയീൻ ടാ ആരാ …. ആരാ ഇത് ചെയ്തേ …..? ”

ദേഷ്യം കത്തി ജ്വലിക്കുന്ന രക്തവർണ്ണമാർന്ന നിറകണ്ണുകളോടെ ജഗന്നാഥ് ഉറക്കെ ചോദിച്ചു …..

 

ഉടനെ തന്നെ അവന്റെ കൂടെ വന്നവരിൽ ചിലർ അടി കൊണ്ട് അവശനായി നിലത്ത് വീണ് കിടന്ന ഒരുത്തന്നെ വലിച്ചിഴച്ച് ജഗദേവന്റെ മുന്നിലേയ്ക്ക് കൊണ്ടിട്ടു .

 

” പറയെടാ ആരാ എന്റെ ദേവനെ ? ”

 

” അ …. അത് … അണ്ണാ ….. ആ …. മുഖം മറയ്ച്ചവനാ ഇത് …. ഇത് ചെയ്തത് ….. നമ്മുടെ ആൾക്കാർ ആ ….. ആ പെണ്ണിനെ കണ്ടുപിടിച്ചു , അതറിഞ്ഞ് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന ഞാനും മറ്റ് …… രണ്ട് പേരും ഓടി ഇവിടെ എത്തിയപ്പോഴേയ്ക്കും ഒരു പിച്ചക്കാരൻ തെണ്ടിയെ അർഷിത് കുത്താൻ തുനിയുന്നതാ ഞങ്ങൾ കണ്ടത് . പക്ഷെ ….. അപ്പോഴേയ്ക്കും അവനെത്തി ആ മുഖം മറയ്ച്ചവൻ . അവളെ …. അവളെ ഇവിടെ നിന്ന് പൊക്കാൻ നോക്കിയതിന് പിന്നാലെയാ ഇതൊക്കെ ഉണ്ടായത് …. അവളെ നേരിൽ കണ്ടവരെയൊക്കെ അവൻ തീർത്തു …. ബാക്കി ജീവനോടെ ഞാനും വേറെ …. ”

അത്രയും പറഞ്ഞപ്പോഴേയ്ക്കും അവൻ ബോധമറ്റ് നിലത്തേയ്ക്ക് കുഴഞ്ഞ് വീണു . ….

 

” ടാ …….. എനിക്ക് …. എനിക്ക് വേണമവനെ …. എന്റെ ദേവനെ കൊന്ന അവനെ എനിക്ക് എന്റെ കൈ കൊണ്ട് ഈ നാട്ടുകാരുടെ മുന്നിലിട്ട് തന്നെ തീർക്കണം …. വേണ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന അവനും അറിയണം ….. കണ്ടുപിടിക്ക് അവനെ പിന്നെ അവളെയും …. ”

ജഗന്നാഥ് ദേഷ്യത്തോടെ അലറി …..

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *