✮കൽക്കി࿐ (ഭാഗം – 28) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 691

 

 

അതാരെന്നറിയാനായി അവൻ വേഗം മുഖം തിരിച്ച് നോക്കി . അത് അയാളായിരുന്നു ആ മുഷിഞ്ഞ വസ്ത്രം ധരിച്ച ആ മദ്ധ്യവയസ്കൻ , ദക്ഷയെ അവരുടെ കയ്യിൽ പെടാതെ രക്ഷിക്കാൻ ശ്രമിച്ചയാൾ ….

 

” ഇനി നീ ഇവിടെ നിൽക്കരുത് ….
നിനക്ക് എതിർത്ത് നിൽക്കാൻ കഴിയുന്നതിലും ഇരട്ടിയിലധികം പേർ നാല് ചുറ്റിലും നിന്ന് വരും ഒരേ സമയം , കഴിയില്ല ചിലപ്പോൾ പതറി വീണെന്ന് വരും ഒരു പരീക്ഷണത്തിന് നിൽക്കരുത് .

 

നിന്റെ വീറും വാശിയും കാണിക്കേണ്ടത് ഇപ്പോഴല്ല , ഇവിടെയല്ല …. നീ ഇനിയും ഇവിടെ നിന്നാൽ പലതും പാളിപ്പോകും … അവൾ ഇപ്പോൾ സുരക്ഷിതയാണ് അത് മാത്രം നോക്കിയാൽ മതി , ഇനിയും അവളെ സുരക്ഷിതയാക്കാൻ നീ ഉണ്ടാവണം . അതുകൊണ്ട് ഇപ്പോൾ എന്റെ കൂടെ വാ ….

 

വരാനല്ലേ പറഞ്ഞത് … ”

അയാളതും പറഞ്ഞ് അവന്റെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് തിരക്കിനിടയിലൂടെ മറ്റൊരു ദിശയിലേക്ക് നീങ്ങി , ആദിയാകട്ടെ മറുത്തൊന്നും പറയാതെ അയാളുടെ ഒപ്പം നീങ്ങി . അയാൾ പറഞ്ഞതിൽ എന്തോ അർത്ഥം ഉള്ളത് പോലെയാണവനപ്പോൾ തോന്നിയത് …..

 

………………

 

തിരക്കിനെ കീറിമുറിച്ചു വന്ന ആ കാറുകൾ നിന്നതും ജഗന്നാഥ് അതിൽ നിന്ന് വേഗത്തിൽ ചാടിയിറങ്ങി …. മുൻപിൽ ദൂരെയായി ജീവനറ്റ് കിടക്കുന്ന തന്റെ അനുജനെ കണ്ടതും ,

 

” ദേ …… ദേവാ ……. ”

അലറി വിളിച്ചു കൊണ്ടവൻ തന്റെ അനുജന്റെ ജീവനറ്റ ശരീരത്തിനടുത്തേയ്ക്ക് ഓടിയടുത്തു ശേഷം ജഗദേവിന്റെ ശരീരം മടിയിലെടുത്ത് വച്ചു കൊണ്ട് അവൻ അലറിക്കരയാൻ തുടങ്ങി ……

 

” ദേവാ …… ദേ ….. ദേവാ ……. ”

അവൻ ഉറക്കെ അലറിക്കരഞ്ഞു ….

 

 

6 Comments

Add a Comment
  1. എന്തു ഒരു കഥ ആണ് ബ്രോ ഒരു പാട് ഇഷ്ടം ആണ്

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. ഞാൻ ഈയടുത്താണ് കഥ വായിക്കാൻ തുടങ്ങിയത്.10ത് part ആയിട്ടെ ഉള്ളൂ. ബാക്കി വായിച്ച് കൊണ്ടിരിക്കുന്നു

  4. സ്നേഹിതൻ ?

    Super bro?? Happy Onam..St pat വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാം ??

  5. Very good…

  6. Uff…kathirippukalkk viraamam?

    Happy onam to all

Leave a Reply

Your email address will not be published. Required fields are marked *