⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

പുഷ്പ്പ അവിടേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…. സമർ ആ വീട്ടിലേക്ക് കേറുവാനുള്ള കാവടത്തിലേക്ക് നോക്കി….

ഒരു വയസ്സായ സെക്യൂരിറ്റിക്കാരൻ ചായ കുടിക്കുന്നു….. അയാളുടെ അടുത്ത് തന്നെ ഒരു അജാനബാഹുവായ സിക്കുകാരനും നിൽപ്പുണ്ട്….
അയാൾ ധരിച്ചിരിക്കുന്ന യൂണിഫോം കണ്ടപ്പോൾ തന്നെ ഏതോ ഉയർന്ന പോസിഷനിൽ നിൽക്കുന്ന ഒരുവനാണെന്ന് സമറിനു മനസ്സിലായി….. അവന്റെ ചുണ്ടിൽ ഒരു പുച്ഛത്തോടെയുള്ള ചിരി വിടർന്നു….

‘”” ഇവനില്ലേ ഇവന മാതിരി 5 പേർ വന്താലും അന്ത പൊണ്ണുങ്ങളെ നാൻ തൂക്കിട്ട് താൻ ഇങ്കെരുന്ത്‌ പോവേ………
ഇത് എൻ നൻമ്പനക്ക് കൊടുത്ത വാക്ക്…..'””

സമർ ഉറച്ച ശബ്ദത്തോടെ പറഞ്ഞു…..

‘”  എന്റെ പൊന്ന് സമർ ഭായ്……
ഇവിടത്തെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് തന്നെ ഞാനൊന്ന് പറഞ്ഞോട്ടെ….
ഇവരോട് നേരിട്ടുള്ള ഒരു സഘർഷം മണ്ടത്തരമാണ്….. ‘””

പുഷ്‌പ്പ പറഞ്ഞു…..

‘””  അപ്പുറം എന്ന പണ്ണാലാം പുഷ്‌പ്പാ………??'””

സമർ ഒരു ചെറു ചിരിയോടെ അവനെ നോക്കി ചോദിച്ചു….

‘””  ഇവർ വിവാഹം കഴിഞ്ഞ് വരാൻ ഒരു ഓഡിറ്റൊറിയം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്….അതുകൂടെ ഒന്ന് നോക്കിയാലോ….??'””

പുഷ്‌പ്പ ചോദിച്ചു….. സമർ ശരിയെന്ന ഭാവത്തിൽ വണ്ടിയിൽ കയറി….. അവനിൽ പദ്ധതിയുടെ ഒരു രൂപം ഇനിയും കിട്ടിയിരുന്നില്ല…..
അവരുടെ വണ്ടി മുന്നോട്ട് കുതിച്ചു….
അതവസാനം വന്ന് നിന്നത് ഒരു വമ്പൻ ഓഡിറ്റോറിയത്തിന് മുന്നിലാണ്…..

സമർ അതൊന്ന് നന്നായി വീക്ഷിച്ചു…..

നാളെ നടക്കുവാനിരിക്കുന്ന കല്യാണത്തിന്റെ ഒരുക്കങ്ങൾ ഇന്ന് തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു……..

‘”” കല്യാണം കഴിഞ്ഞാൽ അവരൊക്കെ ഇവിടെക്കാണ് വരാൻ പോകുന്നത്…..
പക്ഷെ അമ്പലത്തിലും വീട്ടിലും ഉള്ളതിന്റെ ഇരട്ടി തിരക്ക് ഇവിടെയാകും…..
അപ്പൊ എന്ത് ചെയ്യും സമർ ഭായ്……??'””

പുഷ്‌പ്പ അവനെ നോക്കി ചോദിച്ചു…. സമർ ഒന്ന് ചെറുതായി ചിരിച്ചു…..

‘”” തപ്പ് നടക്കർത്ത്ക്ക് ഇന്തമാതിരി ഇടം താണ്ടാ പ്രമാദം………. ഇതാ സേഫും…..'”

സമർ പറഞ്ഞത് കേട്ടപ്പോ പുഷ്‌പ്പ അവനെയൊന്ന് നോക്കി….

‘”” പ്ലാൻ എന്താണ് ഭായ്……??'””

പുഷ്‌പ്പ ചോദിച്ചു….

‘”” പുഷ്‌പ്പാ…..
നാളേക്ക് എനക്ക് ഇങ്കെ ഒരു വേല വേണം….
ഒരു കാറ്ററിങ് ബോയ് വേലെ….. അന്ത പൊണ്ണുങ്ങളെ ഇങ്കയെ തൂക്ക പോറെ…..'””

സമർ പറഞ്ഞു…

‘”” പക്ഷെ ഭായ്…..
അപ്പൊ ആ പെണ്ണിന്റെ കല്യാണം കഴിയില്ലേ…..'”

‘”” മുടിയട്ടും ടാ…..
അത് യതുക്ക് നമ്മ പാക്കണം…..
എനക്ക് അവരെ തൂക്കണം… അവളോ താ….
വീട്ടിലിരുന്ത് തൂക്ക മുടിയാത്…. ഏനാ അങ്കെ എല്ലാരുമേ ഇരുപ്പാങ്കേ….. അപ്പുറം കോവിൽ….
അങ്കയും റിസ്ക്…… യതാവത് പോലീസ് പാത്താ അവളോ താ…..
ആണാ ഇന്ത ഓഡിറ്റോറിയം…..
ഇങ്കെ റൊമ്പ സേഫ് ആണ ഇടം…. യാറയും അവളോ സീക്കാരം ഐഡന്റിഫയ് സെയ്യ മുടിയാത്…. അതുവും ഇങ്കെ വേലക്ക് വന്തവനായിരുന്താ…. അവളോ പ്രമാദം….
നീ നാൻ സൊന്നത് സെയ് ടാ പുഷ്‌പ്പാ…..
എനക്ക് എപ്പുടിയാവത് ഇങ്കെ ഒരു വേലെ പോട്ട് കൊട്……….'””

സമർ പറഞ്ഞു…..
പുഷ്‌പ്പ അത് കേട്ടപ്പോ അല്പം മാറി നിന്ന് ഒരു കാൾ ചെയ്തു…. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ അവൻ സമറിന്റെ അടുത്തേക്ക് തന്നെ തിരികെ വന്നു…. …..

‘”” ഭായ്…..
എല്ലാം തയ്യാറാണ്…..
എനിക്ക് അറിയുന്ന ഒരു കാറ്ററിങ് ഏജന്റ് ഉണ്ട്…. അവൻ നാളെ ഇവിടെ ബായ്ക്ക് പണി ഒപ്പിച്ചു തന്നോളും…. പക്ഷെ ഇങ്ങനൊരു കാര്യത്തിനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല….'””

പുഷ്‌പ്പ പറഞ്ഞു….

‘”” അത് പോതും ടാ…..
ഉന്നോടെ വേലെ അവളോ താ…. ഉനക്ക് പോലാം….'””

അതും പറഞ്ഞവൻ ജീപ്പിൽ നിന്നും ഒരു രണ്ടായിരത്തിന്റെ കെട്ട് എടുത്ത് പുഷ്‌പ്പക്ക് എറിഞ്ഞുകൊടുത്തു…. അത് കിട്ടിയപ്പോ അവനാകെ സന്തോഷമായി…..

തന്റെ പണി കഴിഞ്ഞെന്ന് ഉറപ്പിച്ച് തിരിഞ്ഞു നടന്ന പുഷ്‌പ്പ ഒരു നിമിഷം നിന്നു…. ശേഷം സമറിന്റെ അടുത്തേക്ക് തന്നെ പോയി…..

‘”” എന്നടാ…???..'””

അവൻ വീണ്ടും വന്നത് കണ്ടപ്പോ സമർ ചോദിച്ചു……

‘”” ഭായ് ദേഷ്യപ്പെട്ടില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ……'””

പുഷ്‌പ്പ ചോദിച്ചു…. സമർ അവനെയൊന്ന് നോക്കി…. ശേഷം സമ്മതമെന്നൊന്നും ഒന്ന് മൂളി……

‘”” നിങ്ങൾ ഇതുവരെ പല കളികൾ കളിച്ചാണ് ഇവിടം വരെ വന്നതെന്ന് അറിയാം…
എന്നാലും പറയാ…..
ഭായ് ഇപ്പൊ കളിക്കാൻ പോകുന്നത് മരണ കളിയാ…… ഈ നാട്ടിൽ ആരും എതിരെ നിൽക്കാൻ ഇഷ്ടപ്പെടാത്ത ഒരു കുടുംബത്തോടാണ് നമ്മൾ മുട്ടാൻ പോകുന്നത്….. സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോ ജീവൻ കാണില്ല…..'””

പുഷ്‌പ്പ പറഞ്ഞു…..

‘”” എന്നടാ…..
പൂച്ചാണ്ടി കാമിച്ച് ഭയപ്പെടുത്തിറിയ…..'””

സമർ അവനെ നോക്കി ചോദിച്ചു…..

‘”” പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല…..
നിങ്ങൾ പേടിക്കില്ല എന്ന് ആരെക്കാളും വളരെ നന്നായി എനിക്കറിയാം…..
എന്നാലും എതിരെ നിൽക്കുന്ന ആ വീട്ടുകാർ അത്ര നിസ്സാരർ അല്ല….'””

പുഷ്‌പ്പ പറഞ്ഞു…..

‘”” കാശ് കിടച്ത്ലേ……
കളമ്പറ വഴിയേ പാര്……'””

സമർ അയാളുടെ വാക്കുകൾ കാതോർക്കാതെ പറഞ്ഞു…. പുഷ്‌പ്പ അവനെ നോക്കിയൊന്ന് ചിരിച്ച ശേഷം അകലങ്ങളിലേക്ക് നടന്നുപോയി…..

സമറാ ഓഡിറ്റോറിയം ഒന്ന് നോക്കി നിന്നുപോയി….. അവന്റെ ചുണ്ടിൽ ഒരു പുച്ഛത്തോടെയുള്ള ചിരി വിടർന്നു…..

????????????

ഇരുട്ട്……

അവൻ നിൽക്കുന്ന ആയിടം മുഴുവൻ ഇരുട്ടാണ്….

ചുവന്ന നിറത്തിലുള്ള ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന ഭയാനകമായ ലോകം….

ആ കൂരാ കൂരിരുട്ടിലും അവന്റെ കണ്ണുകളിൽ കാഴ്ചകൾ വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട്……

പക്ഷെ അവനിൽ ഭയം ഒരു ചെറു കണം പോലും വന്നില്ല…. കാരണം ഈ ലോകം അവൻ പലപ്പോഴായി കാണുന്നത് തന്നെയാണ്……

ഒരു തരം മായ പോലെ….

‘”” അ……. വൂ……………………'””

പെട്ടെന്ന് ഒരു കൂട്ടം ചെന്നായകൾ ഓരിയിടുന്ന ശബ്ദം രുദ്രന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു…..
അവൻ വേഗമാ ദിശയിലേക്ക് നോക്കി…..

ആരാലും കാണുവാൻ പോലും സാധിക്കാത്ത ആ ഇരുട്ടിലൂടെ നൂറുകണക്കിന് ചെന്നായ മനിഷ്യർ മാംസം കണ്ട പട്ടിയെ പോലെ ഓടി വരുന്നു…. അവയുടെ കണ്ണുകളെല്ലാം വജ്രം പോലെ ചുവന്ന നിറത്തിൽ വെട്ടിത്തിളങ്ങുകയാണ്…..

അവയുടെയാ വരവ് കണ്ടതും രുദ്രന്റെ ചുണ്ടിൽ ഭ്രാന്തമായ ഒരു ചിരി വിടർന്നു…..
അവൻ തന്റെ ഇരുമ്പിന്റെ കട്ടിയുള്ള വലത് കൈ ആകാശത്തേക്ക് ഉയത്തിപ്പിടിച്ചു…..
തൽക്ഷണം അന്തരീക്ഷം വികൃതമായി….. ഇരുട്ടിൽ മുഴുകിക്കിടന്ന ആ ആകാശം കാർമേഘങ്ങൾ വന്ന് മൂടി….

പെട്ടെന്ന് അതിന് മുകളിൽ നിന്നും വാൽനക്ഷത്രം പോലൊന്ന് രുദ്രന്റെ നേരെ വന്നു….. ഒരു വല്ലാത്ത വെട്ടമായിരുന്നു അതിന്….

അതവന്റെ കയ്യിലേക്കാണ് വന്നത്…..

വാൽനക്ഷത്രം പോലെ വെട്ടിത്തിളങ്ങി താഴോട്ടു വന്ന ആ ആയുധം ഒരു ദിവ്യ പരശു ആയിരുന്നു….. അതവന്റെ കയ്യിൽ വന്നതും അതി ശക്തമായ ഇടിമിന്നൽ അവന്റെ ദേഹത്തേക്ക് പ്രഹവിച്ചു….. അതിന്റെ ശക്തിയാൽ അവൻ വെട്ടിത്തിളങ്ങി…..ഇടിമിന്നലിന്റെ നീലയും വെള്ളയും ചേർന്ന ആ വെളിച്ചം അവന്റെ ദേഹമാകെ ആഭരണം പോലെ പ്രകാശിക്കുകയായിരുന്നു….. ആ വെളിച്ചത്താൽ ഇരുളു നിറഞ്ഞ ആ പ്രദേശം അതി കഠിനമായ വെളിച്ചത്താൽ വെട്ടി തിളങ്ങി…..

ഇതിനോടൊപ്പം തന്നെ ആ ചെന്നായ കൂട്ടങ്ങൾ അവന് നേരെ ഓടിയടുക്കുന്നുമുണ്ട്…..

‘”” ആ……………'””

ഒരു വല്ലാത്ത അലർച്ചയോടെ രുദ്രനാ ചെന്നായ് പടകൾക്ക് നേരെ ഓടിയടുത്തു……
അവന്റെ ശബ്ദത്തിന്റെ മുഴക്കം ആ ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചു……..
മുന്നോട്ട് വയ്ക്കുന്ന അവന്റെയൊരോ കാലടികളും ആ മണ്ണിനേയും ആ ലോകത്തെയും കിടുകിടാ വിറപ്പിച്ചു….

എതിരെ രക്തം കുടിക്കാൻ വരുന്ന ആ ചെന്നായ പടകൾക്ക് പോലും ആ ദേവാസുരന്റെ വേട്ടയാടുവാനുള്ള വരവ് കണ്ട് ഭയം തോന്നി …..

മരണം ഒളിഞ്ഞിരിക്കുന്ന ആ ലോകത്തേക്കാൾ…..
മരണ വാഹകരായ ആ നരഭോജികളെക്കാൾ….
അവരുടെയെല്ലാം ഉടലിനെയും ശക്തിയെയും ഒന്നുമല്ലാതാക്കുന്ന ഒരു കാല ഭൈരവനാണ് അവർക്ക് നേരെ വന്നിരുന്നത്…….

അവന് മുന്നിൽ ഈ മൃഗങ്ങളും അന്തകാര ലോകവുമൊന്നും ഒന്നുമല്ലായിരുന്നു…..

രുദ്രൻ കൂടുതൽ മുന്നോട്ടേക്കടുത്തു…..
പെട്ടെന്ന് അവർക്കടുത്തേക്ക് ഓടിയെത്താറായ രുദ്രൻ മുകളിലേക്ക് ഉയർന്നു ചാടി…. അവൻ തന്റെ കയ്യിലുള്ള പരശു ആദ്യമവന്റെ കണ്ണിൽ പെട്ട ചെന്നായ മനുഷ്യന് നേരെ ആഞ്ഞു വീശി….. അതാ മൃഗത്തിന്റെ നെഞ്ച് പൊളിച്ച് രക്തത്തോട് കൂടെ ഭൂമിയിൽ സ്പർശിച്ചു…..

ആ നിമിഷം തന്നെ ആകാശത്ത് നിന്നും അതി ശക്തമായ ഇടിമിന്നലുകൾ ഭൂമിയിലേക്ക് പതിക്കുവാൻ തുടങ്ങി….. അതവന്റെ ചുറ്റുവട്ടത്തുള്ള ചെന്നായ മനുഷ്യരെ കത്തിച്ചു ചാരമാക്കുവാൻ തുടങ്ങി…..

രുദ്രൻ വെറിപൂണ്ട് ചുറ്റിനും വരുന്ന ഓരോ ചെന്നായകളെയും അരിഞ്ഞു തള്ളി…..
അവയുടെ രക്തത്താൽ ആ ഭൂമി ചുവന്ന നിറമായി മാറി….. അവയുടെ ഉടലറ്റ തലകളാൽ അവിടമാകെ സ്മശാന ഭൂമിയായി മാറി….

എന്നാൽ ഇത് പോലെ മറ്റൊരു ദിശയിലും മരിച്ചു വീഴുന്ന ചെന്നായകളെ അവൻ കണ്ടിരുന്നില്ല……

രുദ്രന്റെ കരത്താൽ ഏറെ മൃഗങ്ങൾ ഇഞ്ചിഞ്ചായി ഇല്ലാതായി….. അവന്റെ ആയുധം പാല തലകൾ കൊയ്ത്തെടുത്തു….
ആ ഇടിമിന്നലുകൾ പലതിനെയും ചാരമാക്കി…..

നിമിഷങ്ങൾ കൊണ്ടവൻ കൊന്ന് തള്ളിയത് നൂറുകണക്കിന് ചെന്നായ മനുഷ്യരെ ആണ്……. എന്നാലും പിന്നെയും പിന്നെയും കൂടുതൽ ചെന്നായ മനുഷ്യർ അവിടേക്ക് ഓടിയെത്തി…..

അത് അവനിൽ മടുപ്പൊ ഭയമോ ഉണർത്തിയില്ല…. കൂടുതൽ സന്തോഷമാണ് ഉണ്ടാക്കിയത്…. അവന്റെ ചുണ്ടിൽ  ഭ്രാന്തമായൊരു ചിരി വിടർന്നു….
ഓരോന്നിനെയും കൊന്നില്ലാതാക്കുമ്പോൾ അവനിൽ അളക്കുവാൻ സാധിക്കാത്തത്ര സന്തോഷമായിരുന്നു ഉണ്ടായിരുന്നത്….
അതിനാൽ തന്നെ ചെന്നായ് കൂട്ടങ്ങളുടെ എണ്ണത്തിൽ വന്ന ഉയർച്ച അവനേറെ സന്തോഷം നൽകി….

എന്നാൽ പെട്ടെന്ന് പെട്ടെന്ന്…………

‘”” ആ….,.,.,..,,.,.,………………'””

ഒരു സ്ത്രീയുടെ അതി ഭയാനകമായ അലർച്ച രുദ്രന്റെ കാതിൽ മുഴങ്ങിക്കേട്ടു…..
രുദ്രൻ പെട്ടെന്ന് അത് കേട്ട ദിശയിലേക്ക് തിരിഞ്ഞു നോക്കി……

അവൻ നിൽക്കുന്നിടത്ത് നിന്നും അല്പം അകലെയായി ഒരു ഉഗ്ര സ്ഫോടനം…..
കടും ചുവപ്പ് നിറത്തിലുള്ള ഒരു പ്രകാശം അവന് നേരെ  വരുന്നു…..ഒരു തരം സുനാമി പോലെ….

ആ പ്രകാശത്തിൽ ചുറ്റിനുമുള്ള പ്രദേശവും ചെന്നായ മനുഷ്യരും എല്ലാം ഒരുപിടി ചാരമാവുന്നത് അവൻ തന്റെ കണ്ണാൽ കണ്ടു…. പക്ഷെ അതിൽ നിന്നും രക്ഷപ്പെടാനോ ഓടുവാനോ അവൻ ശ്രമിച്ചില്ല…..

അവന് നേരെ വരുന്ന ആ മരണ ശക്തിയെ കണ്ണെടുക്കാതെ രുദ്രൻ നോക്കിനിന്നു…..

പെട്ടന്നത് അവനെയും താണ്ടി പുറകിലേക്ക് പോയി….. രുദ്രൻ നിന്നിടവും അതിന് ചുറ്റും അവൻ കൊന്നിട്ട ശവങ്ങളുമെല്ലാം നിമിഷ നേരം കൊണ്ട് ഒരുപിടി ചാരമായിമാറി ……

അവന് നേരെ ഓടിവരുന്ന ചെന്നായ മനുഷ്യരും നിമിഷങ്ങൾ കൊണ്ടില്ലാതായി…. പക്ഷെ രുദ്രന് മാത്രം ഒന്നും സംഭവിച്ചില്ല…..
ചുറ്റിനും ആ ചുവന്ന അഗ്നിയാണ്….. വേറൊന്നും അവന് കാണുവാൻ സാധിച്ചില്ല…..

പതിയെ പതിയെ ആ അഗ്നി കെട്ടണഞ്ഞു…..

ചാരം കലർന്ന പൊടിക്കാറ്റ് അവിടമാകെ നിറഞ്ഞു…. അതിനിടയിലെ വെളിച്ചത്തിൽ രുദ്രാനൊരു രൂപത്തിന്റെ നിഴൽ കണ്ടു….. അവൻ മുന്നോട്ടേക്ക് നടന്നു….. അതാരെന്ന് അറിയുവാനായി…..

ആ രൂപവും അവൻ നിൽക്കുന്നിടത്തേക്ക് തന്നെയാണ് വരുന്നത്…..

അവിടെ നിറഞ്ഞിരുന്ന പൊടിക്കാറ്റ് മൂലം ആർക്കുമൊന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല……

ഒരു നിഴൽ മാത്രം കാണാം….
ആ നിഴലിൽ നിന്ന് തന്നെ ആ വരുന്നതൊരു സ്ത്രീ ആണെന്ന് അവന് മനസ്സിലായി….

അവർ മുന്നോട്ട് തന്നെ വന്നു….. ആ പൊടിക്കാറ്റ് മാറി തുടങ്ങി…. ആ വരുന്ന ആളുടെ മുഖം അല്പമല്പമായി കാണുവാൻ തുടങ്ങി….. കുറച്ചുകൂടി  മുന്നേറിയപ്പോൾ ആ കാഴ്ച പൂർണ്ണമായി…..

ആ വരുന്ന സ്ത്രീയുടെ മുഖം അവൻ വളരെ വ്യക്തമായി കണ്ടു….. അത് പോലെ അവൾ അവനെയും കണ്ടു………

ഏഴടിയോളം പൊക്കമുള്ള അതി ബാലശാലിയായ ഒരു സ്ത്രീരൂപം….. അവളിലെ സ്ത്രീക്ക് എത്രത്തോളം ബലമുണ്ടോ അത്രത്തോളം ഭംഗിയുമുണ്ട്…..

ആരും മോഹിച്ചു പോകുന്ന അതി സുന്തരമായ നീല കണ്ണുകളുള്ള ദേവ സുന്ദരി…….. ഒപ്പം ചോരയുടെ നിറമുള്ള ചുവന്ന തലമുടിയും…..

യോദ്ധാക്കൾ ധരിക്കുന്ന പടച്ചട്ടയാണ് അവളുടെ വേഷം….. ഒപ്പം അവളുടെ ഇരു കൈകളിലും ഓരോ വാളുകളും ഉണ്ടായിരുന്നു…..

ആ കണ്ണുകൾ രുദ്രനെ തന്നെയാണ് നോക്കുന്നത്….
എന്തെന്ന് പോലും മനസ്സിലാവാത്ത ഒരു തരം ആത്മബന്ധം അവനാ സ്ത്രീയോട് തോന്നി…. പക്ഷെ അതിന്റെ കാരണം എന്തെന്ന് മാത്രം രുദ്രനു മനസ്സിലായില്ല…..

പെട്ടെന്നാണ് അവന്റെ കയ്യിലെയാ പരശു മിന്നലിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങാൻ തുടങ്ങിയത്…. അത് കണ്ടതും ആ സ്ത്രീയുടെ ഭാവം മാറി….

അവൾ തന്റെ കയ്യിലെ വാളുകൾ താഴെക്കിട്ടു ….. ആ നിമിഷം തന്നെ അവളുടെ ഇരു കരവും ചുവന്ന നിറത്തിൽ വെട്ടി തിളങ്ങാൻ ആരംഭിച്ചിരുന്നു…..

പെട്ടെന്ന് ഒരു വെടിച്ചില്ല് പോലെ അവളിലെ ആ അഗ്നി അവന്റെ നേരെ വന്നു….ഒരു തീഗോളമായി….

ആരാലും പ്രഹരിക്കുവാൻ സാധിക്കാത്ത അവനെന്ന ദേവാസുരനിൽ അവളിൽ നിന്നും ഉയർന്ന ആ അഗ്നി പ്രഹരമേൽപ്പിച്ചു…..അത്രക്ക് ശക്തമായിരുന്നു അവളിലെ ശക്തി…..

രുദ്രൻ നിന്നിടത്ത് നിന്നും ദൂരേക്ക് തെറിച്ചു പോകുവാൻ തുടങ്ങി….. അവന്റെ ദേഹം മൺപാറ പോലെ കട്ടിയുള്ള മണ്ണിൽ നിരങ്ങി തെറിച്ചു പിന്നാക്കം പൊയ്ക്കൊണ്ടുരുന്നു….

പെട്ടെന്ന് അവൻ നേരെ ഒരു വലിയ പാതാള കിണറിലേക്ക് ഉരുണ്ടുപോയി വീണു….. പെട്ടെന്നുണ്ടായ ഈ ആക്രമണത്തെ ചെറുക്കുവാൻ രുദ്രന് കഴിഞ്ഞിരുന്നില്ല….
അവനെ എതിരെറ്റ ആ സ്ത്രീ തന്നോളം ബലമുള്ളവളാണെന്ന് അവന് മനസ്സിലായി…..

ഒപ്പം ആ ഇരുണ്ട കിണറിൽ വീണപ്പോൾ അവൻ ആഴങ്ങളിലേക്ക് വീണുപോയ്ക്കൊണ്ടിരുന്നു……
കിലോമീറ്ററുകളോളം വ്യാപ്തിയുണ്ടായിരുന്നു അതിന്……

പെട്ടെന്നാണ് അടിയിലേക്ക് നീണ്ട് നിവർന്നു കിടക്കുന്ന ആ ഇരുട്ട് പാതാളത്തിന്റെ അറ്റത്തിൽ ഒരു വെളിച്ചം അവൻ കണ്ടത്…..

രുദ്രനാ വെളിച്ചത്തിലേക്ക് കടന്നതും ആകെ അതിശയപ്പെട്ടുപോയി….

ആ കിണർ അവനെ മറ്റൊരു ലോകത്തേക്ക് എത്തിച്ചിരിക്കുന്നു…..

നീലാകാശവും പച്ചപ്പ് നിറഞ്ഞ ഭൂമിയുമുള്ള അതി മനോഹരമായ ഇടം…… അവൻ ഒത്തിരി ഉയരത്തിലാണ്….. ഭൂമിയുടെ കാന്തിക ശക്തി അവനെ കൂടുതൽ വേഗത്തിൽ താഴേക്ക് വലിച്ചു…..

ദേഹത്ത് തട്ടി തടഞ്ഞു പോകുന്ന കാറ്റ് അവനെ ഒരു അഗ്നിഗോളമാക്കി മാറ്റി…..
രുദ്രന്റെ ശരീരം തീ കൊണ്ട് കത്തി ജ്വലിച്ചു…. അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലും കത്തികരിഞ്ഞില്ലാതായി……

അവന്റെ കാഴ്ച താഴേക്ക് പോയി….

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.