⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

‘”” ഹ്മ്മ്…… ഇതൊക്കെ കമ്മിയാക്കിയാൽ നിനക്ക് കൊള്ളാം….. കാരണം അനുഭവിക്കേണ്ടതും നീ തന്നെയാണ്….. അതോർത്താ മതി….'””

ഇന്ദ്രൻ പറഞ്ഞു…..

‘”” എന്റെ പൊന്നിന്ദ്രാ….
ഈ ഉപദേശം സഹിക്കാതെയാണ് നാട് വിടാൻ തീരുമാനിച്ചത്…… അതിന് മുമ്പ് നിന്റെയൊക്കെ കൂടെ ഒന്ന് അടിച്ചുപൊളിക്കാൻ വരുമ്പോ ഇങ്ങനെ ഡാർക്ക് ഇടല്ലേടാ….. പ്ലീസ്……'””

ഹരിയത് പറഞ്ഞത് അവരൊക്കെ പൊട്ടിച്ചിരിച്ചുപോയി……
അത്രക്ക് ദയനീയതാ സ്വരം ഉണ്ടായിരുന്നു അവന്റെ വാക്കുകളിൽ….

‘”” ടാ ഇന്ദ്രാ…..
എന്തായാലും ഇന്ന് സാധനം ഇറക്കും….
അപ്പൊ കുറച്ചു കടുപ്പത്തിലുള്ള ഐറ്റം തന്നെ ആയ്ക്കോട്ടെ…… ഇനി നിങ്ങളെയൊക്കെ എന്ന് കാണുമെന്നും ഇങ്ങനെ എപ്പോ കൂടാൻ പറ്റുമെന്നോ അറിയില്ല….. അതോണ്ട് ഈ രാത്രി നമുക്കടിച്ചു പൊളിക്കണം……'””

പിവി അവനെ നോക്കി പറഞ്ഞു……
ഇന്ദ്രൻ നന്ദുവിനെ നോക്കി….

‘”” ടാ നന്ദു……. ഇവർക്ക് കടുപ്പം കൂടിയവനെ വേണമെന്ന്…… മറ്റവനെ ഇറക്കിയാലോ…..??'””

ഇന്ദ്രൻ ചോദിച്ചു……

‘”” അത് വേണോടാ….. ഇവർ പാവങ്ങളല്ലേ…..'””

നന്ദു പറഞ്ഞു…..

‘”” നീ കൊണ്ടുവാടാ മോനെ……
ഇന്നത്തോടെ ഇവർ കുടി നിർത്തണം…..'””

ഇന്ദ്രനത് പറഞ്ഞപ്പോ പിവി യും ഹരിയും ഒന്നും മനസ്സിലാവാതെ അവരെ നോക്കിയിരുന്നു…..നന്ദു അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി……

‘”” ടാ…..
നീ അവനോട് എന്ത് കൊണ്ടുവരാനാ പറഞ്ഞെ….. വല്ല എലി വിഷവും ആണോടാ…. കല്യാണം കഴിഞ്ഞേ ഉള്ളു…. ഇപ്പൊ തന്നെ തെക്കോട്ടു എടുക്കോ നീയെന്നെ…..'””

പിവി അവനെ നോക്കി ചോദിച്ചു…..

‘”” ഹ ഹ ഹ ഹ.,.,.,..,.,.
വിഷമൊന്നുമല്ല മോനെ……
നല്ല ഒന്നാം തരം അമൃത്….. നീയൊന്നും ജീവിതത്തിൽ കണി പോലും കാണാൻ സാധിക്കാത്ത ഒരു സ്വയമ്പൻ സാധനം…..'””

ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു…..

‘”” ടാ അളിയാ…..
എന്താടാ അത്……
വല്ല വില കൂടിയ വിദേശ മദ്യം വല്ലതുമാണോ…
ഈ ബില്ലോനേഴ്സ് വോഡ്ക്ക പോലെ…..'””

ഹരി ചോദിച്ചു……

‘”” എന്ത് പറഞ്ഞാലും എന്തിനാടാ വിദേശത്തേക്ക് നോക്കുന്നെ….. അതും നമ്മുടെ പൂർവികർ ഉണ്ടാക്കിയ നല്ല ഒന്നാം തരം ലഹരി ഇവിടുള്ളപ്പോ……..
നീ ഇപ്പൊ പറഞ്ഞ ഈ സാധനം പോലും എല്ലാവരും അറിഞ്ഞും കേട്ടും വാങ്ങിക്കുന്നതല്ലേ….. പക്ഷെ ഇന്ന് ഞാൻ എത്തിക്കാൻ പോകുന്ന സാധനം ലോകത്ത് ആർക്കും അറിയാത്ത…. ആർക്കും കണികാണാൻ പോലും കിട്ടാത്ത ഒരു ഐറ്റമാണ്……'””

ഇന്ദ്രൻ പറഞ്ഞു

‘”” ടാ…. വാറ്റാണോ….??..'””

ഹരി ചോദിച്ചു……

‘”” ഹ്മ്മ്…. വാറ്റൊക്കെ തന്നെയാണ്….. പക്ഷെ നീയൊന്നും ഇതുപോലൊന്ന് കഴിച്ചു കാണില്ല….'””

ഇന്ദ്രൻ പറഞ്ഞു….

‘”” അതെന്താ…. ഇതിനു കൊമ്പുണ്ടോ…..???'””

പിവി ചോദിച്ചു……

‘” അതൊക്കെ നീ രാത്രി അറിഞ്ഞാ മതി……
നിങ്ങൾ വാ….. വല്ലതും കഴിച്ചിട്ടാവാം ഇനി സംസാരം….. “”

ഇന്ദ്രൻ പറഞ്ഞു….. അവർ പിന്നെ ഗസ്റ്റ്‌ ഹൗസിൽ നിന്നുമിറങ്ങി നേരെ വീട്ടിലേക്കു പോയി…….

???????????

സമയം വൈകീട്ട് 5 മണി…..

ത്രിശൂർ റൗണ്ടിൽ സമറിന്റെ ജീപ്പ് വന്നുനിന്നു….
അവന്റെ കണ്ണുകൾ ചുറ്റുമോന്ന് ഓടി നടന്നു….

ഏറെ തിരക്കേറിയ ഇടമാണ്….
തൊട്ടടുക്കൽ തന്നെ ഒരു ബസ് സ്റ്റാൻഡും ഉണ്ട്….

സമർ തന്റെ മൊബൈൽ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്തു….
ഒരു രണ്ട് റിങ് ആയപ്പോൾ തന്നെ ആ കാൾ അറ്റൻഡ് ആയി….അപ്പുറത്ത് നിശബ്ദത…

https://youtu.be/jQlP4Gxzzm8

‘”” ഹലോ…..
നുവ്വു ചെപ്പിന ലൊക്കേഷനിലോ…. എക്കട ഉന്നവു……'””

സമർ ആ ഫോണിലൂടെ തെലുങ്കിൽ ചോദിച്ചു….. അപ്പോൾ തന്നെ ആ കാളും കട്ടായി…. സമർ കട്ടായതിന്റെ  കാരണം മനസ്സിലാവാതെ ഫോൺ നോക്കി….
പെട്ടെന്നാണ് ജീപ്പിന്റെ ബോണറ്റിൽ നിന്നും രണ്ട് തട്ട് കേട്ടത്…..

സമർ അവിടേക്ക് വേഗം നോക്കി…..

ഒരു മെലിഞ്ഞ കാടൻ വേഷത്തിലുള്ള ഒരാൾ നിഗൂഢമായ ചിരിയാൽ വണ്ടിക്ക് മുന്നിൽ നിൽക്കുന്നു………
കണ്ടാൽ തന്നെ അകറ്റി നിർത്താൻ തോന്നിക്കുന്ന ഒരുതരം വേഷം…
താടിയും മുടിയുമൊക്കെ അത്യാവശ്യം നീട്ടി വളർത്തിയിട്ടുണ്ട്…..
ഒപ്പം ഇട്ടിരിക്കുന്നത് അല്പം ലൂസായ പാന്റും ഷർട്ടുമാണ്…. അയാൾ തന്റെ കറുത്ത കറയുള്ള പല്ലുകളാൽ സമറിനെ നോക്കിയൊന്നു ചിരിച്ചു…. എന്നിട്ട് ഉറക്കെ പറഞ്ഞു….

‘”” കേരളക്കൂ സ്വാഗതം സോടരുടു സമർ ഭായ്………'””

അവനെ നോക്കി സമറും ഒന്ന് പുഞ്ചിരിച്ചു….

‘”” വണ്ടീലെ ഏര് ടാ…… നെറയെ വേലെ ഇറുക്ക്……'””

സമർ അയാളെ നോക്കി പറഞ്ഞു…. അത് കേട്ടതും ആ തെലുങ്കൻ വണ്ടിയിലേക്ക് ചാടി കയറിയിരുന്നു….

‘”” വണ്ടിയെടുക്ക് സമർ ഭായ്……
നമുക്കീ നാടൊന്ന് ചുറ്റിക്കാണാം…..
ഹ ഹ ഹ ഹ.,.,.,.,.,.,.'””

അയാൾ അതിലിരുന്നുകൊണ്ട് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു…. സമർ ജീപ്പ് മുന്നോട്ടേക്ക് എടുത്തു….
ഇനി അവൻ സഞ്ചരിക്കുന്ന വഴി അയാളുടെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകും….

അവന്റെ പേരാണ് പുഷ്‌പ്പാ….
കർണ്ണാടകയിലെ ഒരു മലയോര പ്രദേശത്ത് ജനിച്ചു വളർന്നവൻ…..

അവനെ പറ്റി പറയാനാണെങ്കിൽ ഒരുപാടുണ്ട്….

കൗമാരം അവസാനിക്കാത്ത ചെറു കുട്ടികളുടെ തലച്ചോറിൽ മാരകമായ ലഹരികൾ കുത്തിവച്ച് അവരിലെ അവരെ ഇല്ലാതാക്കുന്ന ചെകുത്താൻ…..

Sj യുടെ ഒരു ഇല്ലീഗൽ ബിസിനസ് ആയ ഡ്രഗ്സ് Distribution കേരളത്തിൽ കണ്ട്രോൾ ചെയ്യുന്ന നല്ല a class local ക്രിമിനൽ…….അവരുടെ വിശ്വസ്ഥൻ….
ഉപയോഗിക്കാൻ ലഹരി കൊടുത്താൽ ജീവൻ വരെ തിരികെ നൽകുന്നവൻ…..

അതാണ് ഇങ്ങനെ ഒരു ആവശ്യം വന്നപ്പോൾ സമർ അയാളെ തന്നെ വിളിച്ചത്…..

കൂടാതെ അവനാ നാട്ടിൽ വന്നിട്ട് ഏകദേശം 6 വർഷത്തോളമായി….. അതിനാൽ തന്നെ അവിടത്തെ പൾസ് എന്തെന്ന് പുഷ്‌പ്പക്ക് വളരെ നന്നായി അറിയാം….

സമറിന്റെ വണ്ടി ആദ്യം തന്നെ പോയത് ഗുരുവായൂർ അമ്പലത്തിലേക്കാണ്….

അവൻ ജീപ്പ് അല്പം അകലെ പാർക്ക്‌ ചെയ്ത ശേഷം അമ്പലത്തിലേക്ക് നടന്നു….
അവരാ അമ്പലം പുറത്ത് നിന്ന് നോക്കുകയാണ് ചെയ്തത്….

പല ഇടങ്ങളിലായി തിരക്കുകൾ കണ്ട്രോൾ ചെയ്യുവാൻ പോലീസുകാർ നിൽക്കുന്നുണ്ട്….
സമർ പുഷ്‌പ്പയെ നോക്കി….

‘”” ഇങ്കെ എപ്പൊതുമേ ഇപ്പടി താനാ…..'””

സമർ ചോദിച്ചു…..

“”” ആവുനു സമർ ഭായ്…….( അതെ സമർ ഭായ് )
ഈ തിരക്കും ഈ സെക്യൂരിറ്റിയും എപ്പോളും കാണുമിവിടെ….. ഇവിടെ വച്ചാണ് അവർ മംഗല്യം കഴിക്കാൻ പോകുന്നതും…..'””

പുഷ്പ്പ പറഞ്ഞു…..

‘”” ഇങ്കെരുന്ത്‌ എപ്പുടിടാ തൂക്കമുടിയും….
ഫുള്ളാ പോലീസ് താനേ…..
അവ വീട് എങ്കെ…..
അങ്ക പോലാം…..'””….

സമർ അയാളെ നോക്കി പറഞ്ഞു…..

‘”” അത് പക്കത്തിലെ താ…..
ഇപ്പൊ തന്നെ പോയേക്കാം…..'”

പുഷ്പ്പ അവനെ നോക്കി പറഞ്ഞു…. സമർ ഒരിക്കൽ കൂടെ ഗുരുവായൂർ അമ്പലത്തെ ഒന്ന് നോക്കിയതിനു ശേഷം തിരികെ വണ്ടി വച്ച ഇടത്തേക്ക് തന്നെ പോയി…..

അവർ വണ്ടിയെടുത്ത് അവിടുന്ന് ഇറങ്ങി….

പോകേണ്ട വഴി പുഷ്പ്പ പറഞ്ഞുകൊടുത്തു….
സമർ ആ വഴിയേ ജീപ്പ് തിരിച്ചു….. അവസാനം ഒരു 10 മിനിറ്റ് കൊണ്ട് അവരുടെ ജീപ്പ് ശ്രീകുലം തറവാടിന് അല്പം അകലെ വന്നുനിന്നു….

ജീപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സമർ ആ വീടിനെ ഒന്ന് വീക്ഷിച്ചു….. കൊട്ടാരം പോലെ ആർഭാടമായ ഒരു വീട്….

‘” ഡേയ് പുഷ്‌പ്പാ…….
ചെറിയ പുള്ളികളൊന്നും അല്ലല്ലോടാ ഇവര്……..'””

സമർ  അവനെ നോക്കി മലയാളത്തിൽ ചോദിച്ചു….

‘”” ഹ ഹ ഹ ഹ…….
ചെറിയ പുള്ളകളോ……. രാജ പരമ്പരയാണ്……
രാജ പരമ്പര………..'”

പുഷ്പ്പ പറഞ്ഞു…..

‘”” ഹ്മ്മ്……
എന്ന മൈ*** ആണാലും നാളെക്കെ അന്ത പൊണ്ണുങ്ങളെ തൂക്കണം……'”””

സമർ പുഷ്‌പ്പയെ നോക്കി പറഞ്ഞു…..

‘”” ഭായ്……
അമ്പലത്തിൽ നിന്നും തൂക്കുന്നത് പോലെ തന്നെ ഇവിടുന്ന് തൂക്കാനും റിസ്ക് കൂടുതലാ….. ഈ വീട് ഫുൾ സെക്യൂർ ആണ്…
അത് കണ്ടില്ലേ….. പുറത്ത് കാവൽ നിൽക്കുന്ന കമാണ്ടോ ഓഫീസർസിനെ…..'””

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.