⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

പെട്ടെന്ന് വൃന്ദയിൽ ഉണ്ടായ മാറ്റം അവരെ മൂവരെയും ഏറെ അതിശയപ്പെടുത്തി….. ഇത്ര നേരം കളിച്ചു ചിരിച്ചു ഒപ്പം നിന്നവൾ പാടെ മാറിയ പോലെ തോന്നി അവർക്ക്…..

‘”” അച്ചുവേച്ചി……
ആ പെണ്ണെന്താ നമ്മളെ തുറിച്ചു നോക്കി വാതിൽ അടച്ചേ……??'””

ഇന്ദു അച്ചുവിനെ നോക്കി ചോദിച്ചു…..

‘”” അതന്നെയാ ഞാനും നോക്കുന്നെ….
എന്തോ പന്തിയില്ലല്ലോ ഇന്ദു………'””

അച്ചു സംശയത്തോടെ പറഞ്ഞു……

‘”” അയാൾ വല്ലതും മോശമായി പറഞ്ഞുകാണും…. അല്ലാതെന്താ…..'””

പാറു അല്പം താൽപ്പര്യക്കുറവിൽ പറഞ്ഞു …..

‘”” നീയൊന്ന് പോ പാറു……
അങ്ങനെ പറഞ്ഞെങ്കിൽ അവൾ പുറത്തേക്കല്ലേ പോവേണ്ടെ…..ഇത് വേറെ എന്തോവാ ണ്….'””

അച്ചു പറഞ്ഞു…..

‘”” അതന്നെ…..
ഇത് വേറെ എന്തോ കാര്യമാ….. എനിക്കെന്തായാലും അത്രക്കങ് പിടിച്ചില്ല….. അവളെന്തിനാ ഏട്ടന്റെ റൂമിൽ ഇടിച്ചു തള്ളി കേറിയേ……അങ്ങോട്ട് ആരും പോകുന്നത് ഒന്നാമത് ഏട്ടനിഷ്ടല്ല….. അവളതിന്റെയുള്ളിൽ കേറി വാതിലും അടച്ചേക്കുന്നു….. ‘”

ഇന്ദു ഇഷ്ടക്കേടോടെ പറഞ്ഞു…..

‘””  അവൾ അങ്ങോട്ട് പോയതിനു നിനക്കെന്താ ഇന്ദു…… നീ നിന്റെ കാര്യം നോക്കി മിണ്ടാതിരുന്നേ……'””

പാറു അവളെ ശകാരിച്ചുകൊണ്ട് പറഞ്ഞു….

‘”” എനിക്ക് വല്ലതും ഉണ്ടെന്ന് തന്നെ കൂട്ടിക്കോ…. അതുനുള്ളിലുള്ളതേ…..
ന്റെ ഏട്ടനാ…..ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്കാ ചേച്ചൂസേ …..””

ഇന്ദു പാറുനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു….. അച്ചു അത് കേട്ട് അല്പം ഉറക്കെ ചിരിച്ചുപോയി……..പാറുവിനും ചിരി വന്നെങ്കിലും അവൾ അടക്കി പിടിച്ച് അവളെ നോക്കിനിന്നു….

‘”” ഒരു ഇലയും മുള്ളും……
അതിന്റെ കൂടെ അവളുടെയൊരു  കേട്ടനും……..”'”

പാറു അവളെ കളിയാക്കികൊണ്ട് പറഞ്ഞു….

‘”” ദേ ചേച്ചി……
ഇൻസൾട്ട് ചെയ്യല്ലേ ട്ടോ……
ഒന്നല്ലേലും അതെന്റെ അളിയൻ കൂടെ ആണല്ലോ…..'””

ഇന്ദു പറഞ്ഞു….

‘”” ഓ……
അവളുടെ ഒരു ഏട്ടനും അളിയനും…..
നീ എന്താച്ചാ ആയ്ക്കോ…… ഞാനൊന്നും പറയാനില്ല….. അല്ലെങ്കിലും ഇവളൊക്കെ നേരാവേണ്ട സമയം കഴിഞ്ഞു…… ഇനിയിപ്പോ ഞാനായിട്ട് ശ്രമിച്ചിട്ട് എന്താ ഗുണം……
നിങ്ങളെന്നാ ഇവിടെ നിന്നോ…. ഞാൻ താഴേക്ക് പോവാ……'””

പാറു അവളെ നോക്കി അത്രേം പറഞ്ഞ ശേഷം ആ മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് പോയി….

സ്റ്റൈർകേസിന്റെ പടി ഇറങ്ങുമ്പോൾ അവളുടെ കാലുകൾ പെട്ടെന്നൊന്നു നിശ്ചലമായി…. അറിയാതെ ആണെങ്കിൽ കൂടെ പാറു രുദ്രന്റെ മുറിയിലെ അടഞ്ഞ വാതിലിലേക്ക് ഒന്ന് നോക്കിപ്പോയി…..

ഉള്ളിൽ അവൾക്ക് മനസ്സിലാവാത്ത ഒരു തരം നോവ്….. എന്തോ വിലപ്പെട്ട ഒന്ന് നഷ്ട്ടമാകുമോ എന്ന പേടി പോലെ…..
ഉള്ളെല്ലാം എന്തുകൊണ്ടോ നീറി പുകയുന്ന പോലെ തോന്നി അവൾക്ക്….

പാറുവിന്റെ കാലുകൾ പിന്നീട് താഴേക്ക് തന്നെ ചലിച്ചു…… അപ്പോഴാണ് മുകളിലേക്ക് എന്തോ അങ്കലാപ്പിൽ നോക്കി നിൽക്കുന്ന സുഭദ്രയെ അവൾ കണ്ടത്…..

തന്നെ കണ്ടതും ആ കണ്ണുകളിൽ ഒരുതരം ദേഷ്യം നിറയുന്നത് പാറു ശ്രദ്ധിച്ചു…..
എന്നാലും അതെല്ലാം മാറ്റിവച്ച് അവർ പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചത് പോലെ നിന്നു…..

അവളും തിരികെ ഒന്ന് ചിരിച്ച ശേഷം താഴേക്ക് ഇറങ്ങിച്ചെന്നു….

‘”” എന്താ ആന്റി ഇവിടെ നിൽക്കുന്നെ……'””

പാറു ചോദിച്ചു…..

‘”” ഒന്നുല്ല മോളെ……
ഞാൻ വെറുതെ കാറ്റ് കൊള്ളാൻ നിന്നതാ….
അല്ലാ…. മോളെന്താ അവിടുന്ന് ഇറങ്ങി വരുന്നേ…..'””

സുഭദ്ര അവളെ നോക്കി ചോദിച്ചു…..

‘”” എന്റെ മുറി അവിടെയാണ് ആന്റി……'””

‘”” ആഹാ…. ആണോ……
ഞാൻ അറിഞ്ഞില്ല….. “”

‘” ആന്റി ഭക്ഷണം ഒക്കെ കഴിച്ചതാണോ…..'”

‘”” ഇല്ലാ…. ഇപ്പൊ വിശപ്പില്ല…….. കുറച്ചു കഴിഞ്ഞോട്ടെ….. അല്ല…..
എന്റെ മോള്‌ അങ്ങോട്ട് വന്നോ……'””

സുഭദ്ര ചോദിച്ചു…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.