⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

ഇന്ദു പതിഞ്ഞ സ്വരത്തിൽ അന്നയോട് പറഞ്ഞു….. അന്ന എന്തെന്ന് മനസ്സിലാവാതെ അവൾ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് നോക്കി…. അപ്പോഴവൾ കണ്ടത് അവിടേക്ക് നടന്നുവരുന്ന ഇന്ദ്രന്റെ അതെ രൂപസാദൃശ്യമുള്ള രുദ്രനെയാണ്…..

അത് കണ്ട അന്ന ശരിക്കും ഞെട്ടി…..
അവൾ അതിയായ അതിശയത്തോടെ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി….
ആ മുഖത്ത് തെളിഞ്ഞുകണ്ടത് ഒരു കുസൃതി ചിരിയാണ്…. ഒപ്പം നേരത്തെ വീട്ടിലേക്ക് പോയി തിരിച്ചുവന്നു അവിടെ ഇരുന്ന ഇന്ദ്രനെ കൂടെയൊന്ന് നോക്കി…. രണ്ടുപേരും തമ്മിൽ ചെറിയ രൂപ വ്യത്യാസമേ ഉള്ളു…. പെട്ടെന്ന് കണ്ടാൽ രണ്ടും തമ്മിൽ മാറിപ്പോകും….

‘” ഇന്ദു….. ഇത്……????”””

അന്ന അവളോട് ചോദ്യം ആവർത്തിച്ചു…..

‘”” അതെ ചേച്ചി…. പണ്ട് ഏട്ടൻ പറഞ്ഞ ആ ശത്രു ഏട്ടന്റെ ഇരട്ട സഹോദരനാണ്….. രുദ്രൻ…..'””

ഇന്ദു അവളോട് പറഞ്ഞു…. കേട്ടതും കണ്ടതും ഒന്നും തന്നെ വിശ്വാസം വരാതെ അന്ന അവിടേക്ക് നടന്നുവരുന്ന രുദ്രനെ തന്നെ നോക്കിനിന്നു പോയി……
അപ്പോഴും മദ്യലഹരിയിൽ ഇരിക്കുന്ന പിവി യും ഹരിയും അവൻ വരുന്നതൊ ഇന്ദു പറയുന്നതോ ഒന്നും തന്നെ കേട്ടിരുന്നില്ല….

അവർക്കടുത്തേക്ക് വന്ന രുദ്രൻ ഒരു കൂസലുമില്ലാതെ ഇന്ദ്രൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് വന്നിരുന്നു…. അപ്പോഴാണ് അവന് തൊട്ട് നേരെ ഒരു ബെഞ്ചിൽ ഇരിക്കുന്ന പാറുവിന്റെ നേരെ രുദ്രന്റെ കണ്ണ് പോയത്…..

അവൾ അവനെത്തന്നെയാണ് നോക്കുന്നത്….

പെട്ടെന്ന് പാർവതിയെ കണ്ടതും രുദ്രനിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുവാൻ ആരംഭിച്ചു…..

ആ മുഖം കാണുമ്പോൾ തന്നെ അവന്റെ മനസ്സിൽ ഓടിയെത്തുന്നത് അവളെ നഗ്നനായി കണ്ട ആ സ്വപ്നത്തെയാണ്…..
എല്ലാം നേരിൽ കണ്ടറിഞ്ഞനുഭവിച്ച അവന് മറക്കുവാൻ സാധിച്ചിരുന്നില്ല…..

അവളുടെ സ്വപ്നത്തിൽ കണ്ട വടിവോത്ത മാറിടവും…. പാൽ പോലെ തിളങ്ങുന്ന ആലില വയറും ഒരു ചെറു രോമം പോലും മുളക്കാത്ത അവളുടെ തൊലിയും മറ്റ് നഗ്നമായ ഭാഗങ്ങളും വളരെ വ്യക്തമായി അവന്റെ മനസ്സിലൂടെ ഓടി മറഞ്ഞു…..

ആ അസുര മനസ്സിൽ എന്തെന്നില്ലാത്ത ഒരുതരം വികാരവും ചാഞ്ചാട്ടവും പൊട്ടിമുളക്കുവാൻ തുടങ്ങി…..

ഇതേ അവസ്ഥ തന്നെയാണ് പാറുവിനും….
അവൾക്കും അവനെ കാണുമ്പോൾ ഓർമവന്നത് ആ സ്വപ്നത്തെയാണ്…..
അവന്റെ നഗ്നമായ ശരീരം ആ മനസ്സിൽ ഒരു മായാ ചിത്രം പോലെ തെളിഞ്ഞുകണ്ടു……

അവന്റെ ദൃഷ്ടിയെ നേരിടുവാനുള്ള ശക്തിയില്ലാതെ പാറു തന്റെ നേത്രങ്ങൾ ഇറുകെ അടച്ചു…..

രുദ്രനും അവളെ അങ്ങനെ അധികം നേരം നോക്കി നിൽക്കുവാനുള്ള ത്രാണി ഇല്ലായിരുന്നു…. അവനും അവളിൽ നിന്നും തന്റെ ദൃഷ്ടി മാറ്റി….

രുദ്രൻ അവിടെ വന്നിരുന്നതിനു ശേഷമാണ് പിവി യും ഹരിയും അവനെ ശ്രദ്ധിച്ചത്…..
അവർ ഇരുവരും രുദ്രനെ സൂക്ഷിച്ചു നോക്കി….
ശേഷം അവനടുത്തിരിക്കുന്ന ഇന്ദ്രനെയും നോക്കി…..

ആ കണ്ണുകളിൽ വിരിഞ്ഞത് അതിയായ അതിശയമാണ്….

‘”” പിവി……'”

ഹരി കിളി പോയ പോലെ പിവി യെ വിളിച്ചു…..

‘”” ഹരീ…….'””

പിവി യും അതെ സ്വരത്തിൽ ഹരിയെ വിളിച്ചു….

‘”” ടാ….. ഞാൻ കുറച്ച് ഓവർ ആണെന്ന് തോന്നുന്നെടാ….. എനിക്ക് ഇന്ദ്രനെ രണ്ടായി കാണുവാ…..'””

ഹരി പിവി യോട് മദ്യലഹരിയിൽ പറഞ്ഞു…..

‘”” ഞാനും ഓവറാണെന്ന് തോനുന്നു….
ദേ എന്റെ മുന്നിലും രണ്ടിന്ദ്രൻ…… അതും രണ്ട് കളർ ഡ്രെസ്സിൽ…… ഹാ…. കൊള്ളാല്ലോ കളി…. ഹി ഹി ഹി……'””

പിവി കിളി പോയ പോലെ പറഞ്ഞു…. അവരുടെ വാർത്തമാനമൊക്കെ അവിടുള്ളവർക്ക് ചിരിയാണ് വരുത്തിയത്…..
അവരുടേയാ ഇരുത്തം കണ്ട ഇന്ദ്രൻ ടേബിളിന്റെ മുകളിൽ ഇരുന്ന വെള്ളക്കുപ്പി എടുത്ത് രണ്ടിന്റേം തലേൽ കമിഴ്ത്തി……

വെള്ളം തലയിൽ വീണതും സ്വബോധം വന്ന പോലെ അവർ തല കുടഞ്ഞു ഇന്ദ്രനെ നോക്കി……

‘”” ഇപ്പോ കെട്ട് മാറിയോടാ രണ്ടിനും…..'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” ഇല്ലളിയാ….. ഇപ്പോളും രണ്ടായി തോന്നുവാ…..'””

ഹരി വളരെ നിഷ്‌ക്കളങ്കയുടെ ഭാഷയിൽ പറഞ്ഞു…… അത് കേട്ടപ്പോ എല്ലാരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…..

എന്തിനേറെ പറയുന്നു…. മസിലു പിടിച്ചു നടക്കുന്ന രുദ്രൻ വരെ ചിരിച്ചുപോയി……

‘”” എന്തിനാടാ ഇങ്ങനെ ചിരിക്കൂന്നേ…..
നീയെന്ത് കാടിവെള്ളമാ ഞങ്ങൾക്ക് തന്നെ….'””

പിവി യാണ് അത് ചോദിച്ചത്……

‘”” എടാ മണ്ടന്മാരെ……
ഇത് നിങ്ങടെ കണ്ണിന്റെ പ്രശ്നമല്ല……
ഇവർ ശരിക്കും രണ്ടാ….. ‘””

നന്ദു അവരെ നോക്കി പറഞ്ഞു…..

‘”” ഏഹ്….. രണ്ടോ…..??'””

‘”” അതേടാ……
ഇത് ഇന്ദ്രനെ ഡബിളായി കാണല്ല…. ഇത് ഇന്ദ്രന്റെ ഡബിൾ തന്നെയാ……'””

‘”” നീയെന്ത് തേങ്ങയാടാ നന്ദു ഈ പറയുന്നേ…. നിനക്കും തലക്ക് കേറിയോ….??'””

‘”” ദേ ഹരി….. എന്റെ വായിന്നു കേൾക്കും…..
ദേ ഇത് കണ്ടോ…. ഇതാ നമ്മുടെ ഇന്ദ്രൻ…..
തൊട്ടടുത്തിരിക്കുന്നത് അവന്റെ ഇരട്ട സഹോദരനാ……. നമ്മളൊക്കെ പണ്ട് പറഞ്ഞിരുന്ന അവന്റെ ശത്രു…….'””

നന്ദു പറഞ്ഞത് കേട്ട ഹരിയുടെയും പിവി യുടെയും കിളിയും റിലെയും ഒരേ സമയം ഇല്ലാതായി…… അവർ കണ്ണും മിഴിച്ചവരെ നോക്കി……. എന്നിട്ട് പോലും വിശ്വാസം വരുന്നില്ലായിരുന്നു…..
അവരുടെ ആ ഇരുത്തം കണ്ട് ചിരിവന്ന രുദ്രൻ ഒരു ചെറു പുഞ്ചിരിയോടെ അവർക്ക് നേരെ ഷെയ്ഖ് ഹാൻഡ് കൊടുക്കാൻ കൈ നീട്ടി…. എന്നിട്ട് പറഞ്ഞു…..

‘”” ഹായ്……. ഞാൻ രുദ്രൻ…….
നന്ദു പറഞ്ഞ പോലെ ഇവന്റെ ഇരട്ട സഹോദരൻ……'””

അവന്റെ ഇടിമുഴക്കം പോലെ പൗരുഷമാർന്ന ശബ്ദം അവരുടെ നെഞ്ചിലാണ് കൊണ്ടത്….. തലയിലെ കിളികളെല്ലാം ഒരുമിച്ച് എങ്ങോട്ടോ പോയ ഹരിയും പിവി യും ഒരു സ്വപ്ന ലോകത്തെന്ന പോലെ അവന് കൈ കൊടുത്തു…. എന്നിട്ട് ഒരേ സമയം ഒരേ സ്വരത്തിൽ അവർ പറഞ്ഞു…..

‘”” ഹായ്………..'””

കണ്ടുനിന്ന എല്ലാവർക്കും അത് വല്ലാത്തൊരു രസക്കാഴ്ച ആയിരുന്നു…. പിവി അന്നയെ നോക്കി…. അവളും ഇതൊക്കെ ഉറ്റു നോക്കിക്കൊണ്ട് നിൽപ്പാണ്…..

‘”” അന്നമ്മേ…… നീ കേട്ടോ….. ഇത് ഇവന്റെ ഇരട്ട ആണെന്ന്….. നീ ഞെട്ടുന്നില്ലെടി……’???””

പിവി അന്നയെ നോക്കി ചോദിച്ചു…..

‘”” ഓ…. ഇനി എന്നാത്തിനാ…..
നിങ്ങളൊക്കെ ഞെട്ടും മുന്നേ ഞാൻ ഞെട്ടിയതാ….. കുറച്ചു മുന്നേ….. പിന്നേം പിന്നേം എക്സ്പ്രഷൻ ഇട്ട് കൊളമാക്കുന്നത് എന്തിനാ……
എന്നാലും എന്റിന്ദ്രാ….. ഇത് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി…… ഞങ്ങളാരും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഇങ്ങനൊക്കെയാണ് കാര്യങ്ങളെന്ന്……'”

അന്ന താടിയ്ക്കും കൈ വച്ചുകൊണ്ട് പറഞ്ഞു……

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.