⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

‘”” എല്ലാ കാര്യവും സമയമാവുമ്പോ അറിയാ എന്നല്ലേ…. നിങ്ങൾക്ക് ഇന്നാണ് അത് സംഭവിച്ചതെന്ന് മാത്രം……'””

ഇന്ദ്രൻ അവളോട് പറഞ്ഞു…..

‘”” നിനക്കിത് നേരത്തെ പറഞ്ഞോടായിരുന്നോ….. ‘””

‘”” എടി അതിനന്ന് ഞങ്ങൾ നല്ല മുട്ടൻ വഴക്കല്ലായിരുന്നോ….. ഇപ്പൊ അതൊന്നുമില്ല….
എന്റെ രക്തമാ ഇവൻ…..
എന്റെ രുദ്രൻ….. ഇവന്റെ വില മനസ്സിലാവാൻ എനിക്ക് കുറച്ചു സമയമെടുത്തു……'”

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ രുദ്രന്റെ തോളത്ത് കൈ ഇട്ടുകൊണ്ട് പറഞ്ഞു…….
രുദ്രൻ അത് എതിർക്കാൻ പോയില്ല…..
കാരണം അവൻ പറഞ്ഞ പോലെ തന്നെ രുദ്രനും ഇന്ദ്രൻ തന്റെ സ്വന്തം രക്തമാണെന്ന തിരിച്ചറിവ് വന്നതാണ്….. തന്റെ അനിയനോടുള്ള സ്നേഹത്താൽ അവൻ ഇന്ദ്രാനെ നോക്കിയൊന്ന് ചിരിച്ചു…..

‘”” ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടേൽ നമുക്കൊപ്പം അങ്ങ് കൊണ്ടുവന്നോടായിരുന്നോ…. കോളേജ് ഒന്നൂടെ ഉഷാർ ആക്കായിരുന്നല്ലോ…..'””

ഹരി ചോദിച്ചു…..

‘”” എന്റെ പൊന്ന് ഹരി…..
ഇവടെ നാട്ടിൽ ഉള്ളൊരു കോളേജ് തല്ലിപ്പൊളിച്ചത് കൊണ്ടാണ് ഇവിറ്റകളെ രണ്ടിനേം രണ്ടിടത്തേക്ക് മാറ്റാൻ മുത്തശ്ശൻ തീരുമാനിച്ചത്……. ഇനി അവിടെ വന്ന് അവടേം ഇങ്ങനെ കുഴപ്പങ്ങൾ ഉണ്ടാക്കണമായിരുന്നോ…..'””

നന്ദുവത് പറഞ്ഞത് കേട്ടപ്പോ പഴയ ഓർമ്മകൾ അയവിറക്കി ഇന്ദ്രനും രുദ്രനും പരസ്പ്പരം നോക്കിയൊന്ന് ചിരിച്ചു……

‘”” എന്റെ നന്ദു…… ഇവരെ എങ്ങനെ തിരിച്ചറിയുമെടാ….. തമ്മിൽ കണ്ടാ മാറിപ്പോവുമല്ലോ…… വല്ല മറുകൊ പാണ്ടോ വല്ലതുമുണ്ടോ……??'”””

പിവി യാണ് അത് ചോദിച്ചത്….

‘”” അത് നിങ്ങൾക്ക് ആദ്യം കണ്ടോണ്ടാ…..
ഇതൊക്കെ മനസ്സിലാക്കാൻ ഓരോ രീതികൾ ഉണ്ട്…. പിന്നെ നിങ്ങൾക്ക് പെട്ടെന്ന് പിടികിട്ടാൻ ഇവന്റെ ദേഹത്തേക്ക് നോക്കിയാ മതി….
രുദ്രന്റെ ദേഹം മുഴുവൻ പച്ച കുത്തിയിട്ടുണ്ട്….
ആ അടയാളം പോരെ നിങ്ങൾക്കവനെ തിരിച്ചറിയാൻ…..???'””

നന്ദു അവരെ നോക്കി ചോദിച്ചു….

‘”” ഓ…. മതി മതി……
എന്തൊക്കെയായാലും ഈ വരവ് ഒന്നിനൊന്നു മെച്ചമാ….. അല്ലേൽ ഈ മുതലിനെ കാണാൻ പറ്റില്ലായിരുന്നല്ലോ…. അല്ലേടി അന്നേ……'””

പിവി ചോദിച്ചു…..

‘” ഹാന്നെ…..
ആ പാത്തു കൂടെ വേണ്ടതായിരുന്നു……'””

‘”” പറഞ്ഞപോലെ അവളിനി എന്നാടി ഇങ്ങോട്ടേക്കു……??'””

ഇന്ദ്രൻ ചോദിച്ചു…..

‘” അവൾ ഒരുകൊല്ലമെങ്കിലും കഴിയാനാ ചാൻസ്…..മിക്കവാറും പെണ്ണ് പ്രേഗ്നെന്റ് ആയതിനു ശേഷം വരാനാ ചാൻസ്…. അപ്പൊ പിന്നെ ആപ്പിളും ഓറൻജ്മൊക്കെയായി നിങ്ങൾക്ക് അങ്ങോട്ടേക്ക് ചെല്ലാം…..'””

അന്ന ഒരു ചെറു ചിരിയോടെ പറഞ്ഞു…..

”” ഹാ…. വരട്ടെ….. കാണാം…..'””

ഇന്ദ്രൻ പറഞ്ഞു…..

‘”” അല്ല ബ്രോ….. നിങ്ങളിപ്പോ എന്താ ചെയ്യുന്നേ……'””

പിവി രുദ്രനോട് ചോദിച്ചു….. അവൻ പിവി യെ ഒന്ന് നോക്കി……

‘”” പ്രത്യേകിച്ചൊന്നുമില്ല……
അത്യാവശ്യം കള പറിക്കലൊക്കെയായി മുന്നോട്ട് പോകുന്നു…..'””

രുദ്രൻ പറഞ്ഞു…..

‘”” കള പറിക്കലോ…….????'””

‘”” ഹാ…. കേട്ടിട്ടില്ലേ……
ചുമ്മാ  ഒരു സൈഡ് ബിസിനസ്സ്…..'”

രുദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….. പിവി ഒന്ന് ചിരിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല…. ഇന്ദ്രനും അതൊരു തമാശയായാണ് കണ്ടത്…..

എന്നാൽ അവനിലെ കള പറിക്കുന്ന കർഷകനെ മനസ്സിലാക്കിയത് ഇന്ദുവിനും പാറുവിനും നന്ദുവിനും മാത്രമാണ്…..

അവനുദ്ദേശിച്ചത് എന്തെന്ന് അവർക്ക് വളരെ വ്യക്തമായിരുന്നു..

എന്നാലത്തിനു ഇഷ്ടക്കേട് വന്നത് പാറുവിൽ മാത്രമാണ്…..

‘”” രുദ്രൻ ബ്രോ…..
അടിക്കുമോ….. അതോ ഇന്ദ്രനെ പോലെ…..'”

ഹരി ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” ദേ ഹരിയേട്ടാ….. ചുമ്മാ എന്റെ ഏട്ടനെ വെടക്കാക്കല്ലേ…..'””

ഹരി പറഞ്ഞത് കേട്ടതും ഇന്ദു ചാടിക്കേറി പറഞ്ഞു….

‘”” ഓ…….
ഞാനാരേം വെടക്കാക്കാൻ ഇല്ലേ…… ചുമ്മാ ചോദിച്ചതാ…..'””

ഹരി അവളെ തൊഴുതുകൊണ്ട് പറഞ്ഞു….. അത് കണ്ടപ്പോ രുദ്രനും ചെറുതായി ചിരിവന്നു…. ഇന്ദുവിന്റെ ചേഷ്ടകൾ ശരിക്കും തനിക്കൊരു ആനിയത്തി ഉണ്ടെങ്കിൽ എങ്ങനാണോ അത് പോലെ തന്നെയായിരുന്നു….. അവനത് വല്ലാതെ ഇഷ്ടപ്പെട്ടുപോയി……

‘”” അല്ല ഇന്ദ്രാ….. നീ ഞങ്ങൾക്ക് അവനെ പരിചയപ്പെടുത്തിതന്നു…. അവന് ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തടാ…..'”

പിവി ഇന്ദ്രനോട് പറഞ്ഞു……

‘”” ഓ…. ഞാനത് വിട്ടുപോയി……
രുദ്ര……. ദേ ഇതില്ലേ…. ഇതാണ്…..'””

‘”” ഹരി…..
അന്നാ…..
രാഹുൽ പിവി…..
അല്ലെ…….'”

ഇന്ദ്രൻ പരിചയപ്പെടുത്തും മുന്നേ വളരെ സാധാരണമായി രുദ്രൻ അവരുടെ പേരുകൾ ഉരുവിട്ടു…. അത് കണ്ട എല്ലാരുമൊന്ന് നടുങ്ങിപ്പോയി…. ആദ്യമായി തങ്ങളെ കണ്ട ഒരുവനിതാ പേര് പോലും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.