⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

നിങ്ങൾ കുറച്ചു നേരത്തെ ഇതൊക്കെ അറിയിച്ചിരുന്നേൽ ടിക്കറ്റ് ഒരാഴ്ച കഴിഞ്ഞു വക്കാമായിരുന്നു…. എന്നാ പിന്നെ നന്ദുവിന്റെ കല്യാണവും കൂടായിരുന്നു…..'””

പിവി പറഞ്ഞു നിർത്തി….

അവൻ എല്ലാരേയും ഒന്ന് നോക്കി….

എല്ലാവരും ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അപ്പൊ….

അന്നയുടെ കണ്ണെല്ലാം സന്തോഷം കൊണ്ട് അല്പം നിറഞ്ഞിരുന്നു…

അവളുടെ മാത്രമല്ല…..

ആ കഥ കേട്ട ഒരുവിധപ്പെട്ട എല്ലാരുടെയും…. ആ മൂന്നുപേരെയും ഓർത്തപ്പോ അവർക്ക് വല്ലാത്ത അഭിമാനം തോന്നി….

‘”” ടാ പിവി…. ഒരു സിനിമക്കുള്ള കഥയുണ്ടല്ലോടാ……'”

ഇന്ദ്രനാണ് പറഞ്ഞത്…. അത് കേട്ട് പിവി ഒന്ന് ഉറക്കെ ചിരിച്ചുപോയി …..

‘”” എന്റെയൊക്കെ ഒരു സിനിമക്ക് ഉള്ളതെ ഉള്ളു….
പക്ഷെ നിന്റെയോ……
ഒരു സീരീസ് എടുത്താ തീരുമോടാ….'””

‘”” അതൊക്കെ വിട്……
എന്നിട്ട് ഫാത്തിമ എവടെ…..'””

പാറു ചോദിച്ചു…..

‘”” ഹാ…. ഫാത്തിമ…
അവളുടെ കാര്യം പറയേണ്ടത് തന്നെയാണ്…..
ഇവളെ ചാടിക്കാൻ കൂട്ട് നിന്ന കുറ്റത്തിന്  എന്റെ അമ്മായിയപ്പൻ അവളുടെ വീട്ടിൽ ചെന്ന് നല്ല പ്രശ്നമുണ്ടാക്കി…..
അധികം പുരോഗമനം വരാതെ ഒരു സാധാരണ ഹജ്യാർ ഫാമിലിയാണ് അവളുടെ… അതുകൊണ്ട് ഈ പ്രേമവും ഒളിച്ചോട്ടവും ഒക്കെ അവർക്ക് ഇഷ്ട്ടമല്ലാത്ത കാര്യമാ..
ഇവൾ ഞങ്ങളെ സഹായിച്ചു എന്നൊക്കെ അറിഞ്ഞപ്പോ സംഗതി വൻ കലിപ്പായി…. പോരാഞ്ഞിട്ട് അവളുടെ കുടുംബത്തിൽ ഉള്ള ഏതോ ഒരുത്തനെ കൊണ്ട് നിക്കാഹും ആലോചിച്ചത്രേ……'””

പിവി പറഞ്ഞു…..

‘”” എന്റെ കൃഷ്ണാ…..
അപ്പോളേക്കും നിക്കാഹ് തീരുമാനിച്ചോ…..
ഞങ്ങൾ പെണ്ണുങ്ങൾ എന്ത് ചെയ്താലും എന്തിനാ ഈ വീട്ടുകാർ കല്യാണക്കാര്യം ആലോചിക്കുന്നെന്നാ ഞാൻ ആലോചിക്കുന്നെ…. എന്നിട്ട് എന്തായി…..'””

പാറു ചോദിച്ചു….

‘”” എടി പാറു….  അതല്ലേ ബിറ്റ്…..
ഞാൻ അവളുടെ വാപ്പാനോട് സംസാരിച്ച് ഇത് മുടക്കി തരാം എന്നൊക്കെ പറഞ്ഞതാ… പക്ഷെ പാത്തു വേണ്ടെന്ന് പറഞ്ഞടി …..
അവളുടെ വാപ്പ ഉറപ്പിച്ചില്ലേ ആ പയ്യൻ…..
അതിനെ ഇവൾക്ക് ഇഷ്ട്ടാത്രെ……'””

അന്ന പറഞ്ഞു……

‘””” ഏഹ്…….???'””

‘”” അതേടി…..
ഈ മിണ്ടാപ്പൂച്ച കലമുടക്കും എന്ന് കേട്ടിട്ടില്ലേ…. അത് പോലാ…. അവൾക്ക് കഴിഞ്ഞ 5 വർഷമായി ഉള്ള പ്രേമം ആണത്രേ…. പക്ഷെ തുറന്ന് പറയാൻ അവൾക്ക് ധൈര്യവും ഉണ്ടായിരുന്നില്ല….
ഇതിപ്പോ സാഹചര്യങ്ങൾ ഇങ്ങനൊക്കെ ആയതോടെ അവളുടെ കാര്യങ്ങൾ ഭംഗിയായി……'””

അന്ന പറഞ്ഞു…..

‘”” എന്നിട്ട് അവളിപ്പോ എവടാ…….'””

നന്ദു ചോദിച്ചു…..

‘”” അവൾ നേരത്തെ നാട് വിട്ടളിയാ…..
പുതിയാപ്ല അങ്ങ് ഗൾഫിലാ….. പുള്ളി ലീവിന് വന്ന സമയം ഉണ്ടായ ലീലാവിലാസങ്ങൾ ആണ് ഈ നടന്നതെല്ലാം….പിന്നെ ആളൊരു നല്ല മനുഷ്യനാ ട്ടാ….. ഞങ്ങളോടൊക്കെ നല്ല കമ്പനിയായി….. പുള്ളിക്ക് ഈ ഒളിച്ചോട്ട കഥയൊന്നും അത്ര വലിയ പ്രശ്നം ഉണ്ടാക്കുന്ന കാര്യമല്ല…..മൊത്തത്തിൽ പറഞ്ഞാ നിങ്ങൾ പറഞ്ഞ ഞങ്ങളുടെ സിനിമ ഹാപ്പി എൻഡിങ് ആയെന്ന് സാരം…..'””

പിവി പറഞ്ഞു…. അതൊക്കെ കേട്ടപ്പോ അവർക്ക് ശരിക്കും സന്തോഷമായി…..

‘”” അപ്പൊ മൊത്തത്തിൽ പറഞ്ഞാ നിങ്ങളുടെ ജീവിതം ക്ലച്ച് പിടിക്കാൻ പോകുന്നു…..
All best അളിയാ…… ഇത് പോലെ എന്നും സന്തോഷമായി കഴിയണം…. ഒരു കൊച്ചൊക്കെയായി നാട്ടിൽ വരുമ്പോ ഇരു വീട്ടിലും ഒന്ന് പോയി അവരെ കണ്ടാ ഈ പിണക്കം ഒക്കെ പമ്പ കടക്കും….'””

ഇന്ദ്രൻ അവരോട് പറഞ്ഞു….

‘”” അതത്രെ ഉള്ളു….
പിന്നെ കൂടെ ഇവളും ഉണ്ടല്ലോ..,. അതുകൊണ്ട് ഇനിയങ്ങോട്ട് ഞാൻ ഹാപ്പിയാ…..'””

പിവി പറഞ്ഞു…..

‘”” ഈ കുറച്ചു വർഷങ്ങൾ കൊണ്ട് എന്തൊക്കെയാണല്ലേ നമ്മുടെയൊക്കെ ജീവിതത്തിൽ നടന്നത്……
അന്ന് ഇവിടെ പഠിച്ച കോളേജിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കി അവിടെ വന്നവരാ ഞാനും നന്ദുവുമൊക്കെ…. അവിടെ വച്ച് നിങ്ങളെ ഒക്കെ എനിക്ക് സമ്പാദിക്കാൻ പറ്റി…..
ഇന്ദുവിനെ എനിക്ക് കിട്ടി….. ഒപ്പം വേറെ കുറേപേരുടെ ജീവിതങ്ങൾ കലങ്ങി തെളിഞ്ഞു…. ഇന്നിപ്പോളിതാ എല്ലാം വളരെ സന്തോഷമായി അവസാനിച്ച് നമ്മൾ ഇവിടെ ഒന്നിച്ചിരിക്കുന്നു…..'””

ഇന്ദ്രൻ പറഞ്ഞു…..

‘”” അതേടാ…..
നീയും നന്ദുവും ആ കോളേജിൽ വന്നില്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ആലോചിച്ചേ….  ഈ കൂട്ടുകെട്ട് ഉണ്ടാവില്ലായിരുന്നു….. പാറുവും ഇന്ദുവും നിങ്ങൾ പറഞ്ഞ ആ ദുരിത ജീവിതം നയിക്കേണ്ടി വന്നേനെ…..ഞാൻ അന്നയുമായി ഒരു ബന്ധവും ഉണ്ടാവാതെ വന്നേനെ….. ‘””

പിവി പറഞ്ഞു…. എല്ലാവരും അത് കേട്ട് ശരിയെന്ന രീതിയിലൊന്നു മൂളി…..

‘”” അല്ല സഹോദരന്മാരെ…. ഇങ്ങനെ സംസാരിച്ചിരുന്നാ മതിയോ…..
ബെട്ടിയിട്ട ബായ തണ്ട് പോലെ രണ്ട് സുന്ദരികളായ കുപ്പി എന്റെ കണ്മുന്നിൽ ഇങ്ങനെ ഇരിക്കാൻ തുടങ്ങീട്ട് നേരം കൊറേ ആയി…… വല്ലതും നടക്കോ…….'””

ഏറെ നേരം ആയിട്ടും ഈ സംഭാഷണം അവസാനിക്കാത്തത് കണ്ടപ്പോ ഹരി ചോദിച്ചു…..

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.