⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

‘” വൃന്ദയല്ലെ…… അവൾ മോളിലുണ്ട്……
രുദ്രേട്ടനോട് എന്തോ സംസാരിക്കാ….
വിളിക്കണോ…..'”‘

പാറു അവരെ നോക്കി ചോദിച്ചു…..

‘”” ഏയ്….. അതൊന്നും വേണ്ട…..
അവനെ കൊറേ ദിവസം കഴിഞ്ഞു കാണല്ലേ…. സംസാരിച്ചോട്ടെ…. അല്ലാ…. മോളുടെ പഠിത്തം ഏതുവരെയായി…..'””

സുഭദ്ര ചോദിച്ചു…..

‘”” ഡിഗ്രി കംപ്ലീറ്റ് ആയി…..'””

‘”” ആഹാ….. ജോലി വല്ലതും നോക്കുന്നുണ്ടോ…..??'””

അവർ ചോദിച്ചു…..

‘”” നോക്കാൻ തുടങ്ങീട്ടില്ല….. നോക്കണം…..
പറ്റുമെങ്കിൽ പിജി കൂടെ എടുക്കണമെന്നുണ്ട്…..'””

‘”” ഹാ…..
ഈ കാലത്ത് ഒരു ജോലിയൊന്നും ഇല്ലാണ്ട് നടക്കില്ലന്നെ…… മോൾക്ക് വേണേൽ മാധവട്ടനോട് പറഞ്ഞു എന്തെങ്കിലും ജോലി ശരിയാക്കാൻ പറയാം…. എന്നും അനിയത്തീടെ കൂടെ ഇങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ…..'””

സുഭദ്ര അല്പം അർത്ഥം വച്ചാണ് അത് പറഞ്ഞത്….. അവരുടേയാ ചോദ്യം പാറുവിൽ നല്ല രീതിയിൽ മുറിവ് ഉണ്ടാക്കിയിരുന്നു…. എന്നെങ്കിലും ഒരു ബാധ്യത ആവാതെ ഇവിടെ നിന്നും പോകണമെന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ കൂടി ഈ കുടുംബത്തെ പിരിയുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ് അവൾക്ക്…..
പാറു അവരെ നോക്കി ഒന്ന് ചിരിച്ചതായി ഭാവിച്ചു……

‘”” അറിയാം ആന്റി……
ഞാൻ വേണ്ടപ്പോൾ ഉറപ്പായും വിളിക്കാം….'””

പാറു അവരോട് പറഞ്ഞശേഷം അവിടെ നിന്നും നടന്നകന്നു…. താൻ ഇവിടെ നിൽക്കുന്നത് അവർക്കത്ര ഇഷ്ട്ടമായില്ല എന്ന് ആ സംസാരത്തിൽ നിന്ന് തന്നെ പാറുവിന് മനസ്സിലായിരുന്നു…..

സുഭദ്ര പാറു നടന്നകലുന്നത് കോപത്തോടെ നോക്കി നിന്നു…..

‘”” പിഴച്ചവൾ……
പയ്യന്മാർ താമസിക്കുന്ന റൂമിനടത്താ അവൾക്ക് മുറി കൊടുത്തേക്കുന്നെ….
അതൊക്കെ ചെയ്ത് കൊടുക്കാൻ കൊറേ ബുദ്ധി സ്ഥിരത ഇല്ലാത്തവരും…..'””

സുഭദ്ര കോപത്തോടെ പിറുപിറുത്തു….

???.

ഇതേ സമയം രുദ്രന്റെ മുറിയിൽ….

വൃന്ദ വാതിൽ അടച്ച ശേഷം രുദ്രനെ തന്നെ നോക്കി നിൽക്കുകയാണ്…. അവളുടെ മുഖത്തെ ആ ഭാവം രുദ്രന്റെ കണ്ണുകൾ വളരെ മനോഹരമായി ഒപ്പിയെടുത്തു….

എന്തുകൊണ്ടോ അവന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ഒരു ചെറു ചിരി വിടർന്നു…

‘”” ഇറങ്ങി പോകാൻ പറയുമ്പോൾ വാതിലടക്കുകയാണോ ചെയ്യാ…… നീ എന്റെ കയ്യിന്റെ ചൂട് അറിയാനാണോടി പെണ്ണെ ഇവിടേക്ക് വന്നേ……'”

രുദ്രൻ അവളെ നോക്കി ചോദിച്ചു…..
വൃന്ദ അവനെ നോക്കിയൊന്ന് ചിരിച്ചു…..
ശേഷം അവന്റെ അടുത്തേക്ക് പതിയെ നടന്നുവന്നു….

‘”” ആഹാ…..
ചൂട് അറിയാനോ……
എന്നെ തല്ലോ ഏട്ടൻ………
എന്നാ അതൊന്ന് കാണണമല്ലോ……
ദാ എന്റെ കവിള്….. തല്ലിക്കോ…..'””

വൃന്ദ അടി കിട്ടില്ല എന്ന ഉറപ്പിലാണ് കവിൾ നീട്ടി കൊടുത്തത്….. പക്ഷെ മുന്നിൽ നിൽക്കുന്നത് രുദ്രനാണെന്ന കാര്യം അവൾ മറന്നുപോയിരുന്നു ….
പടക്കം പൊട്ടും പോലെ അവളുടെ കരണത്ത് രുദ്രന്റെ കൈ പതിഞ്ഞു……
ആ ഒരു അടിയിൽ  സകല ബോധവും പോയ പോലെ അവൾക്ക് തോന്നി…..

നിയന്ത്രണം തെറ്റി താഴെ വീഴാൻ പോയ വൃന്ദ വേഗം ഭിത്തിയിൽ പിടിച്ചു നിന്നു…..
തലക്ക് ചുറ്റും പൊന്നീച്ച പറക്കും പോലെ തോന്നിയിരുന്നു….

അവൾ ചുവന്ന് കലങ്ങിയ കണ്ണുകളാൽ രുദ്രനെ പകയോടെ നോക്കി…..

കാരണം ഇതുവരെ അവളുടെ വീട്ടുകാർ പോലും തന്റെ ദേഹത്ത് കൈവച്ചിട്ടില്ല…. എന്നാൽ ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നും നല്ല ചൂടിൽ ഒരടി വാങ്ങേണ്ടി വന്നതിന്റെ അമർഷവും കോപവുമെല്ലാം ആ മുഖത്ത് മിന്നി മാഞ്ഞുപോയി….

ആ ഭാവം അവനത്ര പിടിച്ചിരുന്നില്ല…..

അപ്പൊ തന്നെ വീണ്ടും കിട്ടി നല്ല എണ്ണത്തിൽ ഒന്ന് അവളുടെ മറു കരണത്ത് തന്നെ….. ആ അടി കിട്ടിയതും വൃന്ദയുടെ കണ്ണിലെ  പകയും ദേഷ്യവും എല്ലാം മാറി ഭയം നിറഞ്ഞു…..

കാരണം ഇത് വരെ അവൾ കാണാത്ത ഒരു രുദ്രൻ തന്നെയാരുന്നു അവൾക്ക് മുന്നിൽ നിന്നിരുന്നത്…..

വൃന്ദ വിറയാർന്ന കണ്ണുകളാൽ അവനെ നോക്കി…..

‘”” ഇത് നീ ചോദിച്ചു വാങ്ങിയതാ……
ഇനിയിവിടെ നിന്നാ….. ‘””

അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു….. അത് കേട്ടപ്പോൾ തന്നെ വൃന്ദ പേടിച്ചു വിരണ്ട് പുറത്തേക്ക് ഓടി….അവൾ പോയതും രുദ്രൻ വീണ്ടുമാ വാതിൽ കൊട്ടിയടച്ചു…. ശേഷം തന്റെ മുറിയിൽ വച്ചിരുന്ന ഒരു ചുരുട്ട് കത്തിച്ച് പുക ആഞ്ഞെടുത്ത് വിട്ടു…..

അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു…. ഒപ്പം മുഖത്ത് ഒരു വല്ലാത്ത സന്തോഷവും….

‘”” അവൾ കല്യാണം ആലോചിക്കാൻ വന്നേക്കുന്നു……
തുഫ്……..'””

രുദ്രൻ അത്രേം പറഞ്ഞു പിറുപിറുത്ത് താഴേക്ക് ആഞ്ഞു തുപ്പി…… കരണം കാട്ടി തല്ല് വാങ്ങാൻ വന്നപ്പോൾ തന്നെ രുദ്രൻ അവളുടെ കണ്ണിൽ നോക്കി അവളുടേ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കിയിരുന്നു…..

ഒരാളുടെ ഓർമ്മകൾ മോഷ്ടിക്കുന്ന അവന്റെ അമാനുഷിക കഴിവ്…..

അതുകൊണ്ട് തന്നെയാണ് അവനവളെ തല്ലിയതും…..

????????

പുറത്തേക്ക് വന്ന വൃന്ദ വേഗം പടികൾ ഇറങ്ങി താഴേക്ക് ഓടി….. അവിടെ അവളെ കാത്ത് അവളുടെ അമ്മ സുഭദ്ര നിൽപ്പുണ്ടായതിരുന്നു…

വൃന്ദ ഓടിച്ചെന്നവർക്ക് മുന്നിൽ നിന്നു…..

‘”” നീ എന്താടി ഇങ്ങനെ ഓടിവരുന്നേ……????'””

സുഭദ്ര ചോദിച്ചു……

‘””  അ…. അമ്മേ…..
എനിക്ക്….. എനിക്കായാളെ വേണ്ടമ്മേ……'””

വൃന്ദ ഓടിവന്ന കിതപ്പ് മാറാതെ പറഞ്ഞു…. അത് കേട്ടപ്പോ സുഭദ്രക്ക് ആകെ അതിശയമായി……

‘”” നീയെന്താ പറഞ്ഞെ….. വേണ്ടെന്നോ……
എന്താ മോളെയിത്…. നീയല്ലേ കുറച്ചു മുമ്പ് ഇവിടത്തെ മരുമോൾ ആവണം അവനെ കെട്ടണം എന്നൊക്കെ പറഞ്ഞെ…..'””

‘”” അതൊക്കെ ശരിയാ…..
പക്ഷെ അയാളെ എനിക്ക് വേണ്ടാ…..'””

‘”” വേണ്ടന്നോ….. പിന്നെ ആരെ കെട്ടാനാടി നീ….'””

‘”” അമ്മയെന്റെ കവിള് കണ്ടോ…..
ആ ദുഷ്ടൻ അടിച്ചു പൊട്ടിച്ചു…..'”

വൃന്ദ രുദ്രന്റെ കയ്പ്പാട് പതിഞ്ഞ കവിൾ കാണിച്ചുകൊണ്ട് പറഞ്ഞു….. അത് കണ്ടപ്പോ ഒരു ഞെട്ടലോടെ സുഭദ്ര അവളെ നോക്കി…..

‘”” ഇഷ്ട്ടമാന്ന് പറഞ്ഞേനാണോ അവൻ തല്ലിയത്……'””

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.