⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895

ഇന്ദു പറഞ്ഞതൊക്കെ അവരെല്ലാം ഏറെ കൗതകത്തോടെയാണ് കേട്ടിരുന്നത്……. ലക്ഷ്മിയമ്മ പാറുവിന്റെ കവിളിൽ സ്നേഹത്തോടെ പതിയെ തലോടി…. ശേഷം ചോദിച്ചു……..

‘”” ആരാ മോളെ അത്…
നീ കാണുന്ന ആ പയ്യൻ…..
നേരിൽ കണ്ട ആരെങ്കിലും ആണോ…..'””

ലക്ഷ്മിയമ്മ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

‘”” എന്റെ അമ്മേ….
ഇവളൊക്കെ പറഞ്ഞുള്ള ഓർമയെ എനിക്കുള്ളൂ…. അയാളെ പോയിട്ട് ആ സ്വപ്‌നങ്ങൾ പോലും എനിക്കോർമ്മയില്ല….
ഇവൾക്ക് വട്ടാ……'””

പാറു പറഞ്ഞു…..

‘”” എനിക്ക് വട്ടോ….
പണ്ട് എന്തൊക്കെയായിരുന്നു….
എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ…..'””

‘”” നീയൊന്ന് മിണ്ടാതിരുന്നേ ഇന്ദു…
എനിക്ക് തല വേദനിച്ചിട്ട് വയ്യാ…..'””

സഹികെട്ട് പാർവതി അവളോട് പറഞ്ഞു…. ഇന്ദുവിന് അറിയില്ലല്ലോ പാർവതി എല്ലാം മറന്ന കാര്യം….. അവൾ പിന്നൊന്നും സംസാരിക്കാൻ നിന്നില്ല….. ലക്ഷ്മിയമ്മ അവളോട് വയ്യെങ്കിൽ കിടന്നോളാൻ പറഞ്ഞ് പുറത്തേക്കും പോയി….

ലക്ഷ്മിയമ്മ പോയതും അന്ന വേഗം അവളുടെ അടുത്ത് പോയിരുന്നു…. എന്നിട്ട് പാറുവിനെ നോക്കി…..

‘””  പാറു……..””

‘””എന്താടി അന്നേ……..??'””

‘”” നീ എന്നാ സ്വപ്നമാടി പെണ്ണെ കണ്ടേ…. പറ പറ പറാ……….'””

അന്ന ചോദിച്ചു…..

‘”” ഓ…. എനിക്കോർമ്മയില്ലടി…..'””

പാറു ഒഴിഞ്ഞു മാറുന്ന പോലെ പറഞ്ഞു…..

‘” അത് കള്ളം…..
നിന്റെ അലർച്ചെയും വെപ്രാളവും ഒക്കെ കണ്ടാ അത്ര പെട്ടെന്ന് മറക്കുന്ന കാര്യമൊന്നുമല്ല നീ കണ്ടെന്നു ഉറപ്പാ….. നീ എന്താണെന്ന് പറ മോളെ…….'””

അന്ന ചോദിച്ചു…..

‘”” എടി…….
അത് പിന്നെ……
എനിക്കോർമ്മയില്ലാടി….'””

പാറു തല താഴ്ത്തിക്കൊണ്ട് പറഞ്ഞു…. അവൾക്കാകെ ലജ്ജ ആയിരുന്നു…..

‘”” എന്താ മോളെ…. വല്ല അഡൾട്ട് ഒൺലി സാധനം വല്ലതുമാണോ….. ആണെങ്കിൽ പറ …. ഞങ്ങളൊന്ന് കേൾക്കട്ടെ…….'””

അന്ന ഒരു കള്ളചിരിയോടെ അവളെ നോക്കി ചോദിച്ചു….

‘” അങ്ങനെ വല്ലതുമാണോ ചേച്ചി…..
ആ സ്വപ്നത്തിൽ വരുന്ന ചേട്ടന്റെ ഭാഗത്ത് നിന്നും വല്ല ഡിങ്കോൾഫിയും……'””

ഇന്ദുവും അവൾക്കടുത്തിരുന്ന് ചോദിച്ചു…. പാറുവിന് ഇതൊക്കെ കേൾക്കുമ്പോ ആകെ എന്തോ പോലെ ആവുകയായിരുന്നു….. മനസ്സെല്ലാം നിയന്ത്രണം വിട്ടപോലെയാണ്….

‘”” എന്റെ പൊന്നിന്ദു…..
നീയൊന്നു മിണ്ടാതിരിക്കോ…..
ഞാൻ ഒന്നും കണ്ടില്ല…… അവൾ ഡിങ്കോൾഫി കേൾക്കാൻ വന്നേക്കുന്നു….. നാളെ കല്യാണം കഴിഞ്ഞ ഒക്കെ അനുഭവിച്ചറിയാല്ലോ….. പൊക്കോണം എന്റടുത്തുന്ന്….'””

എന്നും പറഞ്ഞവൾ തലയിലൂടെ പുതപ്പിട്ട് മൂടി…. എന്നാലും പുറത്ത് നിന്ന് ഇന്ദുവിന്റെയും അന്നയുടെയും അച്ചുവിന്റെയുമൊക്കെ കുണുങ്ങി ചിരികൾ കേൾക്കുന്നുണ്ട്….

പക്ഷെ അവളുടെ മനസ്സിൽ എന്തെന്ന് അവർക്ക് അറിയില്ലല്ലോ…..

പാറു ആ കണ്ട സ്വപ്നത്തെ പറ്റി ഓർത്തുപോയി….. രുദ്രൻ കണ്ട ആ സ്വപ്നം തന്നെയാണ് അവളും കണ്ടത്… അതാണ് അവളെ അലറി വിളിച്ച് എഴുന്നേൽപ്പിച്ചതും…..

അവസാനം കണ്ട ആ ദൃശ്യം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും പോകുന്നില്ല…. അവൻ ഒരു മനുഷ്യൻ ആണോ എന്ന് വരെ തോന്നിപ്പോയി അവൾക്ക്…. ഒപ്പം അതൊരു സ്വപ്നമായി തള്ളിക്കളയാനും സാധിക്കാത്ത കാര്യം കൂടെയായിരുന്നു പാറുവിനത്…. കാരണം അവളെല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞ പോലൊരു മായ സ്വപ്നമായിരുന്നു അത്….

???????????

172 Comments

  1. നാളെ എപ്പോളാണ് ഇടുക?

    1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

  2. Bro poli aayittond waiting for nxt part ❤️?

  3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

  4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      24

  5. നിഷ ജോയ്

    ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  6. Waiting for next part….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

  7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

    ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

    അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.